ടെലിവിഷൻ സീരിയൽ അഭിനേതാവ് ആയും ടെലിവിഷൻ ഷോകളിലെ അവതാരകനായും തിളങ്ങിയ താരമാണ് ദീപൻ മുരളി.ഇന്ത്യയിലെ തന്നെ വളരെയധികം ആരാധകരുള്ള ടെലിവിഷൻ ഷോ ആയ ബിഗ് ബോസ് സീസൺ വണ്ണിലെ ഒരു മത്സരാർത്ഥി കൂടിയായിരുന്നു ദീപൻ. അഭിനയത്തോടൊപ്പം തന്നെ മികച്ചൊരു ഡാൻസറും കൂടിയാണ് ദീപൻ.സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്ക്കിടെ തൻറെ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവക്കാറുണ്ട്.അങ്ങനെ താരത്തിന്റെ ഭാര്യയും മക്കളും എല്ലാം പ്രേക്ഷകർക്ക് സുപരിചിതരാണ്.
ഇപ്പോഴിതാ സീരിയൽ ടുഡേ എന്ന ഓൺലൈൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ദീപൻ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. തൻറെ പ്രണയ വിവാഹത്തെക്കുറിച്ചും തന്റെ ജീവിതത്തിലേക്ക് ഭാര്യ മായ കടന്നുവന്നതിനെക്കുറിച്ചും ദീപൻ ഈ അഭിമുഖത്തിൽ മനസ്സ് തുറക്കുന്നുണ്ട്.താൻ അക്കാദമിയിൽ പഠിക്കുന്ന സമയത്താണ് ഭാര്യ മായയെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും.അവിടെ ജോലി തേടിവന്ന ഒരു കുട്ടിയായിരുന്നു മായ.മായക്ക് തന്നെ ആദ്യം ഇഷ്ടമാവുകയും തൻറെ കൂടെ ജോലി ചെയ്യുന്ന ഒരാളോട് എന്നെ ഇഷ്ടമാണെന്നും കല്യാണം കഴിക്കാൻ താല്പര്യം ഉണ്ടെന്നും പറഞ്ഞു.
സുഹൃത്ത് വന്ന് ഇക്കാര്യം പറഞ്ഞ് നിനക്ക് നോക്കിക്കൂടെ എന്ന് ചോദിച്ചപ്പോഴാണ് പതിയെ എന്റെ മനസ്സും ഇഷ്ടപ്പെട്ടു തുടങ്ങിയത്.ദീപൻ പറയുന്നു.പിന്നീട് അപ്രതീക്ഷിതമായി ഞങ്ങൾ ബ്രേക്ക് അപ്പ് ആവുകയും അത് രണ്ടു വർഷക്കാലം നീണ്ടുനിൽക്കുകയും ചെയ്തു.അപ്പോഴും ഞങ്ങൾ തമ്മിൽ നല്ല രീതിയിലുള്ള സൗഹൃദം ഉണ്ടായിരുന്നു. പിന്നീട് തൻറെ അമ്മ മരിച്ചതിനുശേഷം ആണ് തങ്ങൾ വീണ്ടും വിവാഹം കഴിക്കാമെന്ന് തീരുമാനത്തിലേക്ക് എത്തുന്നത്.തൻറെ അമ്മ എപ്പോഴും പറയുമായിരുന്നു.മരിക്കുന്നതിന് മുൻപ് എനിക്ക് നിൻറെ വിവാഹം കാണണമെന്ന്. അതിനാലാണ് വിവാഹം കഴിക്കാൻ തീരുമാനിച്ചത് എന്നും എന്നാൽ തൻറെ നിശ്ചയത്തിന് രണ്ടുമൂന്നു ദിവസം മുൻപ് അമ്മ തങ്ങളെ വിട്ടു പോയെന്നും ദീപൻ ഓർത്തെടുക്കുന്നു.
എന്നാൽ അമ്മ മരിക്കുന്നതിനുമുമ്പ് ഒരു ദിവസം ഹോസ്പിറ്റലിൽ പോയപ്പോൾ ഒപ്പം മായയും വന്നിരുന്നു.അന്ന് അവളെ വീട്ടിലേക്ക് കൊണ്ടുവരികയും അമ്മ കൈപിടിച്ച് കയറ്റി ചായ ഇട്ടു കൊടുക്കുകയും ചെയ്തിരുന്നു.അമ്മയെ എൻറെ വിവാഹം കാണിക്കാൻ പറ്റാത്തതിൽ ദുഃഖം ഉണ്ടെങ്കിലും ഇത്തരത്തിൽ ഒരു സംഭവം നടന്നത് ഒരു വിവാഹത്തിന് വധുവിനെ അമ്മ കൈപിടിച്ച് കയറ്റുന്നത് പോലെ ആയിരുന്നുവെന്നും അത് തനിക്ക് വലിയ ആശ്വാസം നൽകുന്നു എന്നും ദീപൻ പറയുന്നു.2018 ലാണ് ദീപനും മായയും തമ്മിലുള്ള വിവാഹം നടക്കുന്നത്.അതിനുശേഷം ആണ് ദീപൻ ടെലിവിഷൻ ഷോ ആയ ബിഗ് ബോസിൽ മത്സരിക്കാൻ എത്തിയത്.