മലയാളികളുടെ എക്കാലത്തെയും ജനപ്രിയ നായകനാണ് ജയറാം.നിരവധി വർഷങ്ങളായി നിരവധി ചിത്രങ്ങളിലൂടെ കഥാപാത്രങ്ങളിലൂടെ അദ്ദേഹം മലയാളിയുടെ ജീവിതത്തിന്റെ ഭാഗമാണ്. പൂരങ്ങളെയും,ആനയെയും,ചെണ്ടയെയും ഒക്കെ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു തനി മലയാളി സാന്നിധ്യമായി അദ്ദേഹം വർഷങ്ങളായി നമുക്കിടയിലുണ്ട്.അദ്ദേഹത്തെ പോലെ തന്നെ താരത്തിന്റെ കുടുംബവും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.ഭാര്യ പാർവതിയും മകൾ മാളവികയും മകൻ കാളിദാസും അടങ്ങുന്ന ഈ താരകുടുംബം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.ഇപ്പോഴിതാ അദ്ദേഹം തൻറെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയാണ് ഏറെ ശ്രദ്ധ നേടുന്നത്.
അടുത്തിടെ ജയറാം തന്നെ കൃഷിത്തോട്ടത്തിൽ വിവിധതരം പച്ചക്കറികൾ വിളവെടുക്കുന്ന ഒരു വീഡിയോ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു.ഒരു തനി നാടൻ കൃഷിക്കാരനായി തലയിൽ തോർത്ത് കെട്ടി കൃഷിത്തോട്ടത്തിൽ നടക്കുന്ന ജയറാമിന്റെ വീഡിയോ ആരാധകർ ഏറ്റെടുത്തിരുന്നു.ഇപ്പോഴിതാ അതേ കൃഷിത്തോട്ടത്തിൽ തന്നെ കസവുമുണ്ടണിഞ്ഞ് ചുള്ളനായി നടക്കുന്ന ഒരു വീഡിയോ ആണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്.ജയറാമും മോഹൻലാലും പ്രധാന കഥാപാത്രങ്ങളായി എത്തിയ അദ്വൈതം എന്ന ചിത്രത്തിലെ ‘അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ’ എന്ന ഗാനവും പശ്ചാത്തലമായി വീഡിയോയിൽ കേൾക്കാം. നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്.
സുന്ദരൻ ജയറാമേട്ടൻ,പണ്ടത്തേക്കാളും ചുള്ളൻ ആയല്ലോ,എന്തൊരു ഗ്ലാമർ ആണ്,കുട്ടിക്കാലം മുതൽ എൻറെ എക്കാലത്തെയും പ്രിയപ്പെട്ട നടൻ തുടങ്ങി നിരവധി കമന്റുകളാണ് ആരാധകർ പോസ്റ്റ് ചെയ്യുന്നത്.ജയറാമിനെ പോലെ തന്നെ താരത്തിന്റെ കുടുംബവും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.ഒരുമിച്ച് നിരവധി ചിത്രങ്ങളിൽ അഭിനയിക്കുകയും പിന്നീട് പ്രണയത്തിലാവുകയും വിവാഹിതരാവുകയും ചെയ്ത ജയറാമും പാർവതിയും മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരതമ്പതിമാരാണ്.വിവാഹശേഷം സജീവ സിനിമ അഭിനയത്തിൽ നിന്ന് പാർവതി വിട്ടുനിന്നിരുന്നു.ഇപ്പോൾ മക്കൾക്കൊപ്പം ഇരുവരും ചെന്നൈയിലാണ് താമസിക്കുന്നത്.
തെന്നിന്ത്യൻ സിനിമ ലോകത്തെ യുവ നടന്മാരിൽ ശ്രദ്ധേയനാണ് ജയറാമിന്റെ മകൻ കാളിദാസ്.ഒരു പിടി ചിത്രങ്ങളിലൂടെ തന്നെ കാളിദാസ് തൻറെ കഴിവ് സിനിമാലോകത്ത് ഇതിനോടകം തെളിയിച്ചിട്ടുണ്ട്.നച്ചത്തിരം നകർകിറത് എന്ന ചിത്രമാണ് കാളിദാസിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം.അടുത്തിടെ കാളിദാസ് തന്നെ ജീവിത പങ്കാളിയെ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയിരുന്നു.മോഡലും 2021 ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമായ തരംഗിണി കലിയരാഗാർ ആണ് കാളിദാസിന്റെ പ്രണയിനി. മണിരത്നം സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രമായ പൊന്നിയിൻ സെൽവനാണ് ജയറാമിന്റെ അവസാനം റിലീസ് ചെയ്ത ചിത്രം.