സിനിമ സീരിയൽ ആളുകളുമായി പല പ്രശ്നങ്ങളും പലതവണയായി പുറത്തുവന്നിട്ടുണ്ട്. അതിനെ ചൂണ്ടിക്കാട്ടിയുള്ള അറസ്റ്റും വളരെയധികം ഞെട്ടിക്കുന്നത് തന്നെയാണ്. ലഹരിയും മദ്യപാനവും തുടങ്ങിയുള്ള പ്രശ്നങ്ങളുമാണ് ഇതിൽ ഭൂരിഭാഗവും സിനിമക്കാരുടെ തായ് അറസ്റ്റിലേക്ക് വരുന്ന ചില പ്രശ്നങ്ങൾ. ഇപ്പോൾ അത്തരത്തിൽ ഒരു വാർത്തയാണ് മലയാളികൾക്ക് തന്നെ വളരെയധികം ഞെട്ടൽ ആയി പുറത്തുവരുന്നത്. മലയാളികൾക്ക് വളരെയധികം സുപരിചിതയായ നടി അഞ്ചു കൃഷ്ണയാണ് ഇപ്പോൾ അറസ്റ്റിൽ ആയിരിക്കുന്നത് എന്ന വാർത്തയാണ് പുറത്തുവരുന്നത്. കൊച്ചിയിൽനിന്ന് എംഡി എം എയുമായി പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ് എന്നാണ് പുറത്തുവരുന്ന വാർത്തകളിൽ പറയുന്നത്.
അഞ്ചു കൃഷ്ണ നാടകം നടിയെന്നാണ് റിപ്പോർട്ട് വരുന്നത്. അഞ്ചു കൃഷ്ണയും സുഹൃത്തും താമസിക്കുന്ന വാടകവീട്ടിൽ നിന്നാണ് എം ഡി എം എ പിടിച്ചെടുത്തത്. ഇതുതന്നെയാണ് എല്ലാവരും ഞെട്ടിക്കുന്നത്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരം പല താരങ്ങളോടൊപ്പം ചിത്രങ്ങൾ പകർത്തിയത് ഉൾപ്പെടെ തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. കഴിഞ്ഞ ദിവസമാണ് ഈ സംഭവം അരങ്ങേറിയത്. കഴിഞ്ഞദിവസം ഇടപ്പള്ളിയിലെ വാടകവീട്ടിൽനിന്ന് എൻഡിഎമ്മേയുമായി അറസ്റ്റിലായത് നടി എന്നാണ് വാർത്തകളിൽ പുറത്തുവരുന്നത്. നാടക നടിയാണ് താരം എന്നുള്ള റിപ്പോർട്ടിലാണ് പുറത്തുവരുന്നത്.
ഷമീറിനൊപ്പം ഉണ്ണിച്ചിറ തോപ്പിൽ ജംഗ്ഷനിലേ കെട്ടിടത്തിൽ ഇവർ താമസിച്ചുവരികയായിരുന്നു. അഞ്ചുവും സുഹൃത്തും ഷമീറും ചേർന്ന് മയക്കുമരുന്ന് ഇടപാട് നടത്തുന്നതായി പോലീസിനെ വിവരം ലഭിച്ചത് തുടർന്നുള്ള പരിശോധനയുടെ അടിസ്ഥാനത്തിൽ ആയിരുന്നു ഈ അറസ്റ്റ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നതും, അതിന് തെളിവ് ലഭിച്ചതായും പുറത്തുവരുന്ന വാർത്തകളിൽ വളരെ വ്യക്തമായി പറയുന്നുണ്ട്. പോലീസ് വന്നപ്പോൾ ഷമീർ ഇറങ്ങി ഓടുകയായിരുന്നു എന്നും വാർത്തയിൽ പറയുന്നു.
56 ഗ്രാം എം ഡി എം എ ആണ് ഇവരുടെ ഫ്ലാറ്റിൽ നിന്നും പോലീസ് കണ്ടെടുത്തത്. കാസർകോട് സ്വദേശിയാണ് ഷമീർ അഞ്ചു കൃഷ്ണ തിരുവനന്തപുരം സ്വദേശിയും. പോലീസ് ഫ്ലാറ്റിനടുത്ത് എത്തിയതുകൊണ്ട് ഷമീർ മതിൽ ചാടി ഓടുകയായിരുന്നു എന്നും, അഞ്ചു ഫ്ലാറ്റിനകത്ത് ആയതുകൊണ്ട് തന്നെ രക്ഷപ്പെടാൻ സാധിക്കാതെ വന്നു എന്നും, അഞ്ചു കൃഷ്ണയെ മനപ്പൂർവം ഷമീർ പെടുത്തിയതാണെന്നും വാർത്തകളിൽ പറയുന്നു.