മലയാളികൾക്ക് മിനി സ്ക്രീൻ പ്രേക്ഷകർക്ക് വളരെയധികം പ്രിയങ്കരിയും സുപരിചിതയുമായ താരമാണ് നടി ശാലു മേനോൻ. ശാലുവിനെ കുറിച്ചുള്ള ഓരോ കാര്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. പണ്ടൊക്കെ വലിയ വിമർശനങ്ങൾ ആയിരുന്നുവെങ്കിലും പിന്നാലെ തന്നെ താരത്തിന്റെ പേരിലുള്ള വാർത്തകളൊക്കെ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലാകാൻ തുടങ്ങി. മിനി സ്ക്രീൻ പ്രേക്ഷകർക്കും മലയാളികൾക്കും നാരദൻ എന്നു പറഞ്ഞാൽ അതിന് നടൻ സജി നായരുടെ മുഖമാണ്. സജി ശാലു മേനോന്റെ ആദ്യ ഭർത്താവാണ്. ആദ്യ ഭർത്താവ് എന്ന് പറയുമ്പോഴും ഇവരുടെ ഡിവോഴ്സ് കേസ് ഇപ്പോഴും നടക്കുകയാണെന്ന് താരം തന്നെ വെളിപ്പെടുത്തുന്നു.
ഡിവോഴ്സ് ആവശ്യപ്പെട്ടത് ശാലു ആണെന്നും, ശാലുവിന്റെ സന്തോഷത്തിന് ഞാൻ ഒരിക്കലും എതിരെ നിന്നിട്ടില്ല എന്നും, അതുകൊണ്ടുതന്നെ അവളുടെ സന്തോഷത്തിനു വേണ്ടിയാണ് ഞാൻ ഡിവോഴ്സ് ഒപ്പിട്ടു കൊടുത്തതെന്നും, അവൾ ചോദിച്ച ഉടനെ ഞാൻ ഡിവോഴ്സ് ഒപ്പിട്ടത് അതിനുവേണ്ടിയാണെന്നും, കഴിഞ്ഞ ദിവസമാണെന്ന് നടൻ സജി നായർ തുറന്നു പറഞ്ഞത്. ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്ന ഒരു പ്രധാന വാർത്തയും. രണ്ടുപേരും മലയാളി പ്രേക്ഷകർക്കും ഇഷ്ടമുള്ള താരങ്ങളായിരുന്നു. ഏറെ പ്രശസ്തമായ കൃഷ്ണ കൃപാസാഗരം മുതൽ സ്വാമി അയ്യപ്പൻ വരെയുള്ള സീരിയലുകളിലും മലയാളം തമിഴ് തെലുങ്ക് ഉൾപ്പെടെയുള്ള ഭാഷകളിലും 17 കൊല്ലത്തോളം സ്ഥിരം നാരദനായ അഭിനയിച്ച സജിയുടെ കരിയർ തന്നെ മാറ്റിമറിച്ചത് ഈ വേഷമായിരുന്നു.
നാടകനർനായിരുന്നു സജി ഏറെക്കാലത്തിനു ശേഷം വീണ്ടും സീരിയൽ മേഘലയിൽ തിളങ്ങി നിൽക്കുകയാണ്. വിവാഹം വേണ്ടെന്നുവച്ച ജീവിച്ചിരുന്ന സജീ 2006ൽ നടി ശാലു മേനോനെ വിവാഹം കഴിച്ചതും, തുടർന്നുണ്ടായ സംഭവങ്ങളും, വേർപിരിയലും ഒടുക്കം ആത്മഹത്യ ചെയ്യേണ്ട അവസ്ഥ വരെയും സജിയെ എത്തിച്ചു. എന്നാൽ തലനാഴിരയ്ക്ക് മരണത്തിൽ നിന്നും രക്ഷപ്പെട്ട സജി ഇപ്പോൾ പുതിയ ജീവിതം തുടങ്ങിയിരിക്കുകയാണ്. പ്രൊഫഷണൽ നാടകം നടന്നായിരുന്ന സജി കൃഷ്ണ കൃപാസാഗരം എന്ന സീരിയലിലൂടെയാണ് മിനിസ്ക്രീൻ രംഗത്തേക്ക് ചുവട് വെക്കുന്നത്. ഈ സീരിയൽ ലൊക്കേഷനിൽ വച്ചാണ് സജിയും ശാലു മേനോനും കണ്ടുമുട്ടിയത്.
അതിൽ പാർവതി ആയിട്ടാണ് ശാലു അഭിനയിച്ചിരുന്നത്. ആ കാലം മുതൽ ഇരുവരും തമ്മിൽ നല്ല സൗഹൃദബന്ധം ഉണ്ടായിരുന്നു. പിന്നീട് ഒരുമിച്ച് ഒരുപാട് സീരിയലുകളിൽ വർക്ക് ചെയ്തു. എങ്കിലും ആലിലത്താലി എന്ന സീരിയൽ ചെയ്യുമ്പോഴാണ് കുറച്ചുകൂടി നന്നായി അടുത്തത്. പ്രണയം അടുത്തുവന്നെങ്കിലും ആ ബന്ധം അധികം മുന്നോട്ടു പോയില്ല. ആലിലത്താലി സീരിയലിനു ശേഷം ഇരുവരും രണ്ടുവഴിക്ക് പിരിഞ്ഞു. അതിനുശേഷം ശാലു വർക്കുകളുമായി മുന്നോട്ടു പോകുന്നതിനിടയാണ് സോളാർ കേസിൽപ്പെടുന്നത്. അതിനുശേഷം സജിയെ കാണണമെന്ന് പറഞ്ഞ് ശാലു വിളിക്കുകയും ശാലുവും അമ്മയും ഒരുമിച്ച് വന്ന് കാണുകയും ആയിരുന്നു. അപ്പോഴും സജിക്ക് ശാലു പ്രിയപ്പെട്ടവൾ തന്നെയായിരുന്നു. അങ്ങനെ 2016ൽ സജിയും ശാലുവും വിവാഹിതരായി. എന്നാൽ വിവാഹ ജീവിതത്തിൽ പല പ്രശ്നങ്ങളും ഉണ്ടാവുകയും ഒടുക്കം ഡിവോഴ്സിൽ എത്തുകയും ചെയ്തു.