ബാലതാരമായി തെന്നിന്ത്യൻ സിനിമ ലോകത്ത് എത്തി പിന്നീട് നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ അഭിനയത്രിയാണ് അഞ്ചു പ്രഭാകർ.മറ്റു തെന്നിന്ത്യൻ ഭാഷകൾക്ക് പുറമെ മലയാളത്തിലും നടി ഒരുപിടി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.ഓർമ്മയ്ക്കായ് എന്ന ചിത്രത്തിലൂടെയാണ് അഞ്ജു ആദ്യമായി മലയാളത്തിൽ വേഷമിടുന്നത്.ചില ചിത്രങ്ങളിൽ കേന്ദ്ര കഥാപാത്രമായും നായകൻറെ സഹോദരിയും എല്ലാം താരം വേഷമിട്ടിട്ടുണ്ട്.ഇപ്പോഴിതാ നടി ഷക്കീലയ്ക്കൊപ്പം ഉള്ള ഒരു അഭിമുഖത്തിൽ താരം പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
തൻറെ ജീവിതത്തിൽ പതിനേഴാം വയസ്സിൽ നടന്ന വിവാഹത്തെപ്പറ്റിയും അത് തന്റെ ജീവിതത്തെ വലിയ രീതിയിൽ മാറ്റിമറിച്ചതിനെയും പറ്റിയാണ് അഞ്ചു പ്രഭാകർ അഭിമുഖത്തിൽ മനസ്സ് തുറന്നത്. പതിനേഴാം വയസ്സിലാണ് അഞ്ജു അമ്പത് വയസ്സോളം പ്രായമുള്ള ടൈഗർ പ്രഭാകർ എന്ന നടനെ വിവാഹം ചെയ്തത്.തന്നെ വിവാഹം കഴിക്കുന്നതിനു മുൻപ് അയാൾ വേറെ മൂന്ന് വിവാഹം കഴിച്ചിരുന്നു.അത് മറച്ചുവച്ചാണ് തന്നെ വിവാഹത്തിന് നിർബന്ധിച്ചതെന്ന് എന്ന് അഞ്ജു പറയുന്നു.തനിക്ക് അക്കാലത്ത് സിനിമയിൽ അഭിനയിക്കാൻ വലിയ താല്പര്യമുണ്ടായിരുന്നില്ല എന്നും കുടുംബമായി സെറ്റിലാവാൻ ആഗ്രഹിച്ചത് കൊണ്ടാണ് വിവാഹത്തിന് സമ്മതിച്ചത് എന്നും താരം പറയുന്നു.
പതിനേഴാം വയസ്സിൽ ഒരു കന്നഡ സിനിമയിൽ അഭിനയിക്കാൻ ബാംഗ്ലൂരിലേക്ക് പോവുകയും അവിടെവച്ചാണ് തൻറെ ജീവിതം മാറ്റിമറിച്ച ടൈഗർ പ്രഭാകറിനെ കാണുന്നതെന്നും അഞ്ജു പറയുന്നു. അവിടെവച്ച് പ്രഭാകർ തന്നെ ഇഷ്ടമാണെന്ന് പറയുകയും വിവാഹ അഭ്യർത്ഥന നടത്തിയ കാര്യവും നടി പറയുന്നു.എന്നാൽ 17 വയസ്സ് മാത്രം പ്രായമുള്ള താൻ വിവാഹത്തിന് അന്ന് തയ്യാറല്ലായിരുന്നു. തുടർന്ന് ഈ കാര്യം വീട്ടിൽ പറഞ്ഞപ്പോഴും വീട്ടുകാരും സമ്മതിച്ചിരുന്നില്ല.അവരുടെ വാക്ക് കേൾക്കാതെ പ്രഭാകറിനൊപ്പം പോകുക ആയിരുന്നു എന്നും അഞ്ജു പറഞ്ഞു.ഇതിന് ശേഷം ആണ് സത്യങ്ങൾ പുറത്തുവരുന്നത്.അക്കാര്യം അറിഞ്ഞപ്പോൾ താൻ ഞെട്ടിപ്പോയെന്നും നടി പറയുന്നു.
അദ്ദേഹം മുൻപ് ഒരു വിവാഹം കഴിച്ചിരുന്നുവെന്നും അവർ ഉപേക്ഷിച്ചു പോയെന്നും പറഞ്ഞ് സിംപതി തന്നിൽ ഉണ്ടാക്കിയിരുന്നു.പിന്നീട് വീട്ടിൽ പോയപ്പോഴാണ് അയാൾ മൂന്നു വിവാഹം കഴിച്ചിരുന്നുവെന്നും അതിൽ തന്നെക്കാളും പ്രായമുള്ള കുട്ടികൾ ഉണ്ടെന്നുമുള്ള കാര്യം അറിഞ്ഞത്.എല്ലാം അറിഞ്ഞപ്പോഴേക്കും താൻ ഗർഭിണിയായിരുന്നെന്നും കൂടെ കഴിയാൻ താൽപര്യമില്ലാത്തതിനാൽ എല്ലാം ഉപേക്ഷിച്ചു തിരിച്ചുവന്നെന്നും അഞ്ജു പറയുന്നു.വീട്ടുകാരുടെ വാക്ക് ധിക്കരിച്ച് വിവാഹം ചെയ്തതിനാൽ അവരൊന്നും അറിയാതെ പിന്നീട് താൻ ജീവിക്കാൻ ശ്രമിച്ചതെന്നും നടി പറയുന്നു.നിലവിൽ തമിഴ് സീരിയലുകളിൽ സജീവമാണ് അഞ്ജു.