നടി ചിപ്പി ആറ്റുകാൽ പൊങ്കാലയിടാൻ വരുന്നുണ്ടെന്ന് നോക്കിയിരിക്കുന്നവരാണ് ഇപ്പോഴും മലയാളികൾ. തുടക്കത്തിൽ അതൊരു തമാശയായിരുന്നു എങ്കിലും പിന്നീട് കാര്യമായി മാറുകയായിരുന്നു. ഇപ്പോൾ സാന്ത്വനം സീരിയലിലെ ദേവി എന്ന കഥാപാത്രമായി തിളങ്ങുകയാണ് ചിപ്പി. കഥാപാത്രം വലിയ പ്രേക്ഷക പ്രശംസയാണ് നടിക്ക് നേടിക്കൊടുക്കുന്നത്. ചിപ്പിയുടെ ഭർത്താവും നിർമ്മാതാവുമായ രഞ്ജിത്ത് നിർമ്മിക്കുന്ന സീരിയൽ ആണിത്. ചിപ്പിയും രഞ്ജിത്തും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഇരുവർക്കും ഒരേ ഒരു മകളാണ് ഉള്ളത്. അവന്തിക എന്നാണ് ഈ താരപുത്രിയുടെ പേര്.
സോഷ്യൽ മീഡിയയിൽ സജീവമായ അവന്തിക തന്റെ കൂട്ടുകാർക്കൊപ്പം ഉള്ള വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പ്രശസ്ത മലയാള സിനിമ നിർമാതാവ് സജി നന്ത്യാട്ടിൻ്റെ മകൻറെ വിവാഹത്തിൽ പങ്കെടുക്കുവാൻ ചിപ്പിയും ഭർത്താവ് മകളും അടക്കം സകുടുംബം എത്തിയ ദൃശ്യങ്ങളാണ് ശ്രദ്ധ നേടുന്നത്. 2005ൽ ഫൈവ് ഫിംഗേഴ്സ് എന്ന ചിത്രം നിർമ്മിച്ച് സിനിമ രംഗത്തേക്ക് കടന്നുവന്ന സജി നന്ത്യാട്ട് 2006ൽ ചാക്കോ രണ്ടാമൻ എന്ന ചിത്രവും 2009ൽ കലണ്ടർ എന്ന ചിത്രവും നിർമ്മിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് സജിൻ നന്ത്യാട്ടിൻ്റെ മകൻ വിവാഹിതനായത്. കൊച്ചിയിൽ നടന്ന ആഘോഷപരമായ വിവാഹത്തിന് ശേഷം വിവാഹ റിസപ്ഷനും സംഘടിപ്പിച്ചിരുന്നു.
വലിയ താരനിരയാണ് വിവാഹ ചടങ്ങിന് എത്തിയത്. ചിപ്പിയുടെ മകൾ അവന്തിക ഇപ്പോൾ വിദേശത്ത് പഠിക്കുകയാണ്. അടുത്തിടെ ഖത്തർ ഫുട്ബോൾ വേൾഡ് കപ്പ് കാണാൻ പോയ ചിത്രങ്ങൾ എല്ലാം അവന്തിക പങ്കുവെച്ചിരുന്നു. എല്ലാ ചടങ്ങുകൾക്കും ചിപ്പിയും രഞ്ജിത്തും ഒരുമിച്ച് എത്താറുണ്ട് അതേസമയം പഠനത്തിരക്കിൽ ആയതിനാൽ മകൾ അവന്തികക്ക് ഇവർക്കൊപ്പം എത്താൻ സാധിക്കാറില്ല. എന്നാൽ പറ്റുമ്പോഴെല്ലാം താരപുത്രി അമ്മയ്ക്കും അച്ഛനും ഒപ്പം വേദികളിൽ പ്രത്യക്ഷപ്പെടാറുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് ചിപ്പി. നിഷ്കളങ്കമായ ചിരിയും അഭിനയവും കൊണ്ട് പ്രേക്ഷക മനസ്സിനെ കീഴ്പ്പെടുത്തിയ താരമാണ്.
നിരവധി സിനിമകളിൽ നായികയായും കൂട്ടുകാരിയായും സഹോദരിയായും എല്ലാം അഭിനയിച്ചു തകർത്ത ചിപ്പി വിവാഹശേഷം കുറച്ചുനാൾ അഭയത്തിൽ നിന്നും മാറി നിൽക്കുകയായിരുന്നുവെങ്കിലും ടെലിവിഷൻ പരമ്പരകളുടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. സിനിമയിലെ പോലെ തന്നെ മിനി സ്ക്രീൻ പ്രേക്ഷകരുടെയും പ്രിയങ്കരിയായ താരം ഇപ്പോൾ മുന്നേറികൊണ്ടിരിക്കുകയാണ്.