ഒരുകാലത്ത് നിരവധി മലയാള ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രിയ കഥാപാത്രങ്ങളിലൂടെ നായികയായി തിളങ്ങിയ താരമാണ് ദിവ്യ ഉണ്ണി.90 കളിൽ പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളിലും സ്ഥിരസാന്നിധ്യമായിരുന്നു ദിവ്യ ഉണ്ണി.എന്നാൽ വിവാഹത്തിനുശേഷം അഭിനയരംഗത്ത് നിന്ന് താരം വിട്ടു നിന്നിരുന്നു.ഇപ്പോൾ ഭർത്താവിനും കുടുംബത്തിനും ഒപ്പം യുഎസിലാണ് ദിവ്യയുടെ താമസം.യുഎസിലും നൃത്ത പരിപാടികളും സ്റ്റേജ് ഷോകളുമായി താരം സജീവമാണ്.സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ പരിപാടികളുടെ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ അത്തരത്തിൽ പങ്കുവെച്ച മകൾക്കൊപ്പം ഉള്ള രസകരമായ ഒരു വീഡിയോയാണ് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്.ദിവ്യയും ഇളയ മകൾ ഐശ്വര്യയെയും ആണ് വീഡിയോയിൽ കാണാനാവുക.വീഡിയോയിൽ ദിവ്യയുടെ മൂത്തമകൾ ഐശ്വര്യയ്ക്ക് കാലിൽ മൈലാഞ്ചി ഇട്ടു കൊടുക്കുന്നത് കാണാം.അതിനിടെ മകൾ ചെയ്യുന്ന ക്യൂട്ട് ആക്ഷൻസ് അതേപോലെ അനുകരിക്കുകയാണ് ദിവ്യ.’മനസ്സിന് പ്രായമാകാത്ത വലിയ കുട്ടിയും കുഞ്ഞുങ്ങളും’ എന്ന ക്യാപ്ഷനോടെ ആണ് ദിവ്യ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.വളരെ മനോഹരം,ക്യൂട്ട് ഫാമിലി എന്നിങ്ങനെയുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെ ആരാധകർ പോസ്റ്റ് ചെയ്യുന്നത്.
ദിവ്യ ഉണ്ണിയുടെ രണ്ടാം വിവാഹത്തിൽ ഉള്ള കുഞ്ഞാണ് ഐശ്വര്യ.ദിവ്യക്കും ഭർത്താവ് അരുണിനും 2020 ലാണ് ഐശ്വര്യ ജനിക്കുന്നത്. 2018 ഫെബ്രുവരി നാലിന് ഹുസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വച്ചായിരുന്നു ദിവ്യയുടെയും അരുണിന്റെയും വിവാഹം നടന്നത്. ദിവ്യയുടെ ആദ്യ വിവാഹത്തിലെ മക്കളായ അർജുൻ,മീനാക്ഷി എന്നിവരും ഇപ്പോൾ ദിവ്യക്കും അരുണിനും ഒപ്പം തന്നെയാണ് താമസിക്കുന്നത്. തൻറെ അഭിനയ ജീവിതത്തിൽ മലയാളം,ഹിന്ദി,തമിഴ്,തെലുങ്ക് എന്നീ ഭാഷകളിലായി ഏതാണ്ട് 50ലധികം ചിത്രങ്ങളിൽ ദിവ്യ ഉണ്ണി അഭിനയിച്ചിട്ടുണ്ട്.അഭിനയത്തിന് ഒപ്പം തന്നെ നൃത്തത്തിലും ദിവ്യ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
ഇപ്പോൾ അമേരിക്കയിലെ ഹുസ്റ്റണിൽ ഭരതനാട്യം,കുച്ചിപ്പുടി,മോഹിനിയാട്ടം തുടങ്ങിയ നൃത്തരൂപങ്ങൾ പരിശീലിപ്പിക്കുന്ന ശ്രീപാദം സ്കൂൾ ഓഫ് ആർട്സ് എന്നൊരു സ്ഥാപനവും ദിവ്യ നടത്തുന്നുണ്ട്. ബാലതാരമായി സിനിമ ലോകത്തേക്ക് കടന്നുവന്ന ദിവ്യ ദിലീപ് നായകനായ കല്യാണസൗഗന്ധികം എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായി എത്തിയത്.അക്കാലത്ത് തൻറെ ഒപ്പം അഭിനയിച്ചിരുന്ന നായകന്മാരെക്കാൾ എല്ലാം ഉയരം ഉണ്ടായിരുന്ന ദിവ്യ പെട്ടെന്ന് പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരുന്നു. മോഹൻലാൽ,മമ്മൂട്ടി,സുരേഷ് ഗോപി,ജയറാം തുടങ്ങിയ അക്കാലത്തെ പ്രധാന നായക നടന്മാരുടെ എല്ലാം നായികയായി ദിവ്യ ഉണ്ണി അഭിനയിച്ചിട്ടുണ്ട്.