മലയാളികൾക്ക് വളരെയധികം ഇഷ്ടമുള്ള ഒരു താരമാണ് നടി ഗീതു മോഹൻദാസ്. ബാലതാരമായി മലയാള സിനിമയിലേക്ക് എത്തി ഒരുപാട് നല്ല കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിലിരിക്കുന്ന ഒരു താരം തന്നെയാണെന്ന് പറയാം. ഗീതുവിനെ കുറിച്ചുള്ള വിശേഷങ്ങൾ അധികവും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഗീതുവിന്റെ പോസ്റ്റിലൂടെ തന്നെയാണ്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരം പങ്കുവെക്കുന്ന വിശേഷങ്ങൾ ആരാധകർ ഇരുകയും നീട്ടി സ്വീകരിക്കാറുണ്ട്. ബാലതാരമായി മലയാളത്തിൽ വന്ന ഇപ്പോൾ മലയാളത്തിലത്ര സജീവമല്ലെങ്കിൽ കൂടി മലയാളികൾ ഓർത്തിരിക്കുന്ന ഒരു പിടി നല്ല കഥാപാത്രങ്ങൾ ഗീതു മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്.
സിനിമയിലേക്ക് ബാലതാരമായി എത്തി പിന്നീട് നായികയായി പിന്നീട് സംവിധായകയുമായി മറിയ മലയാളത്തിൽ തന്നെ ഒരുപാട് പ്രശംസ നേടിയ ഒരു താരം തന്നെയാണ് ഗീതു മോഹൻദാസ് എന്ന് പറയാം. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ഒരു ചിത്രമാണ് വൈറലാകുന്നത്. എന്നാൽ അതിൽ ഗീതുവിന്റെ മകളെയാണ് എല്ലാവരും ശ്രദ്ധിച്ചിരിക്കുന്നത്. ഗീതുവിനെയും ഭർത്താവിനെയും ഒപ്പം മകളെയും കാണാം. മകൾ അതീവ സുന്ദരിയായിരിക്കുന്നു എന്ന് ഈ ചിത്രത്തിൽ തന്നെ ആരാധകർ പറയുന്നു. താരം പങ്കുവെച്ചിരിക്കുന്ന ചിത്രം ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടുകയാണ്. ന്യൂ ഇയർ സമയം ഭർത്താവുമൊത്ത് ആഘോഷിച്ചിരിക്കുകയാണ് താരം.
താരവും ഭർത്താവും മകളും ഒരുമിച്ച് നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് തങ്ങളുടെ ന്യൂ ഇയർ ഇങ്ങനെയായിരുന്നു എന്നും അടിപൊളിയായി ആഘോഷിച്ചു എന്നും ഗീതു തന്നെ ആരാധകരോട് പങ്കുവയ്ക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ ഗീതു സെലക്ടീവായി മാത്രമേ സിനിമകൾ ചെയ്യാറുള്ളൂ. ശരിയായ പേര് ഗായത്രി മോഹൻദാസ് എന്ന് തന്നെയാണ്. താരത്തിന്റെ മകൾ ഇപ്പോൾ വളർന്നുവെന്നും മകളെ കാണാൻ സുന്ദരിയായിരിക്കുന്നു എന്നും ചെറിയ ഗീതു തന്നെയാണ് ഗീതുവിന്റെ മകൾ എന്നും ആരാധകർ കുറിക്കുന്നുണ്ട്. മകളെ ഏറെ നാളുകൾക്ക് ശേഷം കണ്ട സന്തോഷവും ആരാധകർ ഈ ചിത്രത്തിനോടൊപ്പം തന്നെ പങ്കുവെച്ചിട്ടുണ്ട്.
ആരാധകര് ഇപ്പോൾ ചിത്രം ഏറ്റെടുത്തിരിക്കുന്നു. ഗീതു മോഹൻദാസിന്റെ മകൾ അതീവ സുന്ദരിയായി എന്നും അമ്മയെക്കാൾ ഇപ്പോൾ സുന്ദരി മകൾ തന്നെയാണെന്ന് പറയാമെന്നും ആരാധകർ കമൻറ് ചെയ്യുന്നുണ്ട്. ഭർത്താവിന് സംഭവിച്ച ഒരു രൂപമാറ്റം വിശ്വസിക്കാനാവാതെ തന്നെ ആരാധകർ ചോദിക്കുന്നു. ഭർത്താവിന് എന്ത് പറ്റിയെന്നും അദ്ദേഹത്തിന് എന്തെങ്കിലും അസുഖമുണ്ടോ എന്ന് പലരും ചോദിക്കുന്നുണ്ട്. എന്നാൽ ഇതൊന്നും കൂട്ടാക്കാതെയാണ് അവരുമായിട്ടുള്ള സമയം ചിലവഴിച്ച ചിത്രങ്ങൾ ഗീതു പങ്കുവെച്ചിരിക്കുന്നത്. വീട്ടിൽ വിളിപ്പേര് ഗീതു എന്നത് സിനിമയിലേക്ക് വന്നപ്പോൾ തന്നെ സ്ക്രീൻ നെയിം ആയി സ്വീകരിക്കുകയായിരുന്നു. അതൊരു വെറൈറ്റിയായി തന്നെ താരത്തിന്റെ അടുത്ത് ഇപ്പോഴുമുണ്ട്.