കഴിഞ്ഞ 25 വർഷത്തോളമായി നിരവധി ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ ഭാഗമായി സഞ്ചരിക്കുന്ന കലാകാരിയാണ് ലെന.ജയരാജിന്റെ സ്നേഹം എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ലെന ഈ അവസരത്തിൽ തന്റെ സിനിമ പ്രവേശനത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുകയാണ്.ഈ യാത്രയിൽ കൂടെ നിന്ന് സപ്പോർട്ട് ചെയ്ത എല്ലാവർക്കും താരം നന്ദി പറഞ്ഞിരുന്നു.പുതിയകാല സിനിമകളിലും കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ ലെന തൻറെ അഭിനയ യാത്ര തുടരുകയാണ്.
’25 വർഷം മുമ്പ് ഈ ദിവസമാണ് ഞാൻ സിനിമയുടെ മാസ്മരിക ലോകത്തേക്ക് ചുവടുവെച്ചത്.സ്നേഹം എന്ന സിനിമയിൽ എന്നെ കാസ്റ്റ് ചെയ്തതിന് സംവിധായകൻ ജയരാജിനോട് നന്ദിയുണ്ട്.എന്നോടൊപ്പം ഈ യാത്രയുടെ ഭാഗമായ ഓരോ വ്യക്തിക്കും നന്ദി’.ഇത്തരത്തിൽ ഒരു കുറിപ്പും തൻറെ പഴയകാല ചിത്രവും ലെന സിൽവർ ജൂബിലി ദിനത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.ഇടയ്ക്കിടെ യാത്രകൾ നടത്താറുള്ള ലെന സോഷ്യൽ മീഡിയയിലും വളരെ ആക്ടീവ് ആണ്.ഇടയ്ക്കിടെ താരം തൻറെ വിശേഷങ്ങളും സിനിമ വിശേഷങ്ങളും പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ അത്തരത്തിൽ റിഷികേശിൽ എത്തി ഗംഗയിൽ മുങ്ങി സൂര്യനെ തൊഴുന്ന ഒരു ചിത്രം തൻറെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് ലെന.’ഇതാദ്യമായാണ് റിഷികേശ് സന്ദർശിക്കുന്നത്’എന്ന ക്യാപ്ഷനാണ് ലെന ചിത്രത്തിന് നൽകിയിരിക്കുന്നത്.ഗംഗ മാതാവ് അനുഗ്രഹിക്കട്ടെ,മനോഹരം എന്നിങ്ങനെയുള്ള കമന്റുകളാണ് ആരാധകർ പങ്കുവെക്കുന്നത്. തന്റെ ഇരുപത്തിയഞ്ച് വർഷം നീണ്ട കരിയറിൽ ലെന ഇതിനോടകം ഏതാണ്ട് 150 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
സഹനടിയായും നായകൻറെ സഹോദരി ആയും വേഷങ്ങൾ ചെയ്തിരുന്ന കരിയറിൽ ഒരു ചേഞ്ച് നൽകിയത് രാജീവ് പിള്ളയുടെ സംവിധാനത്തിൽ എത്തിയ ട്രാഫിക് എന്ന ചിത്രമാണ്.മോഹൻലാൽ ചിത്രം സ്പിരിറ്റ്,പൃഥ്വിരാജ് നായകനായ എന്ന് നിന്റെ മൊയ്തീൻ എന്നിവയും ലെനയുടെ കരിയറിലെ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്.റഹിം ഖാദറിൻറെ സംവിധാനത്തിൽ ഒരുങ്ങിയ വനിത ആണ് ലെനയുടെ ഏറ്റവും പുതിയ ചിത്രം.ലെനയെ കൂടാതെ സജിത മഠത്തിൽ, നവാസ് വള്ളിക്കുന്ന്,ശ്രീജിത്ത് രവി,സലിം കുമാർ,കലാഭവൻ നവാസ് എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.