മലയാളികളുടെ കാലത്തെയും പ്രിയപ്പെട്ട ഹാസ്യസാമ്രാട്ട് ആണ് ജഗതി ശ്രീകുമാർ. വർഷങ്ങൾക്കു മുമ്പ് ഉണ്ടായ വാഹനാപകടവും അതിൽ നിന്ന് പതിയെ പതിയെ തിരിച്ച് വരുന്ന അദ്ദേഹത്തിൻറെ ഓരോ വാർത്തകളും മലയാളി ഏറെ ആകാംക്ഷയോടെയാണ് നോക്കി കാണുന്നത്. ജഗതിയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തി അദ്ദേഹത്തെ സന്ദർശിച്ചിരിക്കുകയാണ് നടി രേഖ.’പ്രിയപ്പെട്ട രേഖയ്ക്കൊപ്പം’എന്ന തലക്കെട്ടൊടെ ജഗതി ശ്രീകുമാറിന്റെ ഫേസ്ബുക്ക് പേജിലാണ് ചിത്രം പോസ്റ്റ് ചെയ്തത്.മണിക്കൂറുകൾ നിരവധി പേരാണ് ചിത്രത്തിന് ലൈക്കുകളും കമന്റുകളും ആയി എത്തിയത്.
അപകടത്തിൽ നിന്ന് പതിയെ പതിയെ തിരിച്ചു വരുന്ന ജഗതി ശ്രീകുമാർ ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്.അടുത്ത ദിവസങ്ങളിൽ ജഗതിയും മകളും പാട്ടുപാടുന്ന ഒരു വീഡിയോയും സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.’ക്യാഹൂവാ തേരാവാദ്’എന്ന പ്രശസ്തമായ മുഹമ്മദ് റാഫി ഗാനമാണ് ഇരുവരും ആലപിച്ചത്.നിമിഷങ്ങൾക്കകം ആണ് സോഷ്യൽ മീഡിയ ഈ വീഡിയോ ഏറ്റെടുത്തത്.നമുക്ക് പാട്ടുപാടാം എന്ന് മകൾ പറയുന്നതും ജഗതി തലയാട്ടി പാടാം എന്ന് പറയുകയും ചെയ്താണ് വീഡിയോ ആരംഭിക്കുന്നത്. പ്രിയ കലാകാരന്റെ ശബ്ദം കേൾക്കാൻ ആയതിന്റെ സന്തോഷത്തിലാണ് ആരാധകർ.
വാഹനാപകടത്തെ തുടർന്ന് ആരോഗ്യപ്രശ്നങ്ങൾ മൂലം നിരവധി നാളാണ് ജഗതി അഭിനയ രംഗത്തുനിന്ന് വിട്ടുനിന്നത്.എന്നാൽ കഴിഞ്ഞ വർഷങ്ങളിൽ ചില ചിത്രങ്ങളിൽ അഭിനയിക്കുകയും സിബിഐ 5 എന്ന ചിത്രത്തിലൂടെ അദ്ദേഹം ഗംഭീര തിരിച്ചു വരവ് നടത്തുകയും ചെയ്തു.സിബിഐ സിനിമ സീരിയൽ ഒഴിച്ചു മാറ്റി നിർത്താൻ ആകാത്ത ഒരു കഥാപാത്രം ആയിരുന്നു ജഗതി അവതരിപ്പിച്ച വിക്രം.അതുകൊണ്ടുതന്നെ ചിത്രത്തിൻറെ ഏതെങ്കിലും ഒരു സീനിൽ ജഗതി വേണമെന്ന് ചിത്രത്തിൻറെ അണിയറ പ്രവർത്തകർ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.തുടർന്ന് ചിത്രത്തിൽ ജഗതി അവതരിപ്പിച്ച രംഗം ഏറെ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.
സിബിഐ 5 ദ ബ്രയിനിന്റെ കഥയിൽ അന്വേഷണത്തിൽ സേതുരാമയ്യർക്ക് ഒരു പ്രധാന തുമ്പ് നൽകുന്ന കഥാപാത്രമായാണ് ജഗതി അവതരിപ്പിക്കുന്ന വിക്രം എത്തുന്നത്.ശാരീരിക പരമായ പല ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നിട്ടും ആ കഥാപാത്രത്തിന് ഉതകുന്ന രീതിയിൽ ഉള്ള പ്രകടനമാണ് ജഗതി കാഴ്ചവച്ചത്.അഭിനയത്തിൽ കൂടുതൽ സജീവമാകുന്നതോടെ താരം വളരെ വേഗം പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തും എന്ന പ്രതീക്ഷയിലാണ് ആരാധകർ.ചില പരസ്യ ചിത്രങ്ങളിലൂടെ ജഗതി എത്തുമെന്ന് സൂചനയും പുറത്തു വരുന്നുണ്ട്.