തെന്നിന്ത്യൻ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് തൃഷ കൃഷ്ണൻ. 20 വർഷത്തിന് മുകളിലായി തമിഴിലെ സൂപ്പർ നായികയായി തിളങ്ങി നിൽക്കുകയാണ് തൃഷ. ഇതിനിടെ തെലുങ്കിലും മലയാളത്തിലുമായി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ പൊനിൻ സെൽവം എന്ന ചിത്രത്തിലാണ് താരം അഭിനയിച്ചത്. മണി രത്നത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിൽ പ്രധാന കഥാപാത്രത്തിൽ ആണ് തൃഷ എത്തിയത്. കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ തൃഷയെ കുറിച്ചുള്ള വാർത്തകളും തരംഗമായി. ഇതേ സിനിമയുടെ രണ്ടാം ഭാഗം വൈകാതെ തീയേറ്ററുകളിലേക്ക് എത്തിക്കാനുള്ള മുന്നൊരുക്കത്തിനാണ് അണിയറ പ്രവർത്തകർ.
എന്നാൽ തൃഷ തൻറെ ഭാര്യയാണ് എന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് സംവിധായകനും മോട്ടിവേഷൻ സ്പീക്കറുമായ എം എൽ സൂര്യ. ഒരു അഭിമുഖത്തിലാണ് തൃഷ തന്റെ ഭാര്യയാണ് എന്ന് പറഞ്ഞ് സൂര്യ എത്തിയത്. അതിനുമുമ്പ് സോഷ്യൽ മീഡിയ പേജുകളിലൂടെ തൃഷയെക്കുറിച്ചും നടന്മാരായ വിജയ് വിക്രം എന്നിവർക്കെതിരെയും ഗുരുതരമായ ആരോപണങ്ങൾ അദ്ദേഹം ഉന്നയിച്ചിരുന്നു. തൃഷ തന്റെ ഭാര്യയാണ് അല്ലെന്ന് തെളിയിക്കേണ്ട യാതൊരു ആവശ്യവും തനിക്ക് ഇല്ല എന്ന് പറഞ്ഞുകൊണ്ടാണ് സൂര്യ സംസാരിച്ചു തുടങ്ങുന്നത്.
തൃഷ നായികയായി അഭിനയിച്ച ഭീമ സിനിമയുടെ ലൊക്കേഷനിൽ തൃഷയെ കൊണ്ടുപോയി വിട്ടിരുന്നത് ഞാനാണ്. തൃഷയുടെ ഭർത്താവാണ് ഞാൻ. റോഡിലൂടെ പോകുന്ന ഒരു പെൺകുട്ടിയെ കുറിച്ച് എല്ലാ ഞാൻ പറഞ്ഞത്. ഞാനുമായി ബന്ധം ഉണ്ടായിരുന്ന പെൺകുട്ടിയെ പറ്റിയാണ് പറയുന്നത് എന്ന് സൂര്യ വ്യക്തിമാക്കുന്നു. നടൻ വിജയും അവളുമായുള്ള സൗഹൃദം തനിക്ക് ഇഷ്ടമല്ല എന്ന് സൂചിപ്പിച്ച സൂര്യ അതിൻ്റെ കാരണം വിശദീകരിച്ചു. വിജയുടെ കൂടെയുള്ള ചില ചിത്രങ്ങൾ അവൾ കഴിഞ്ഞ ദിവസങ്ങളിൽ പങ്കുവെച്ചിരുന്നു.
അതെനിക്കിഷ്ടമില്ലെന്ന് അറിഞ്ഞിട്ടാണ് അവൾ അങ്ങനെ ചെയ്യുന്നത് എന്നാണ് സൂര്യയുടെ ആരോപണം. മാത്രമല്ല തൃഷയാണ് എന്നോട് ആദ്യം ഇഷ്ടമാണെന്ന് പറഞ്ഞതെന്നും അവൾ എൻറെ ഭാര്യ തെളിയിക്കേണ്ട ആവശ്യമൊന്നും തനിക്കില്ല. തൃഷയുടെ അമ്മയുമായി താൻ സംസാരിക്കാറുണ്ടെന്നും സൂര്യ കൂട്ടിച്ചേർത്തു. തമിഴ് സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായ തൃഷക്കെതിരെ വന്ന ആരോപണം വലിയ രീതിയിലാണ് ചർച്ചയാകുന്നത്.
പ്രശസ്തിക്കുവേണ്ടിയാണ് സൂര്യ ഇങ്ങനെ ഒരു പ്രശ്നവുമായി വന്നതെന്നും, അതല്ലാതെ എന്തിനുവേണ്ടി വേറൊരു കാര്യവുമില്ല എന്നാണ് ആരാധകർ അടക്കം പറയുന്നത്. ഇതിനൊപ്പം നേരത്തെ ഒരു വിവാഹം കഴിച്ച സൂര്യയുടെ ചിത്രങ്ങളും വൈറലായി കൊണ്ടിരിക്കുകയാണ്. 40 വയസ്സ് പിന്നിട്ടെങ്കിലും ഇപ്പോഴും അവിവാഹിതയായി തുടരുകയാണ് തൃഷ. മുൻപ് തൃഷയുടെ വിവാഹനിശ്ചയം വരെ നടത്തിയെങ്കിലും ആ ബന്ധം നടി ഉപേക്ഷിക്കുകയായിരുന്നു. അതിനുശേഷം വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നും മാറി നടക്കുകയാണ് താരം ചെയ്യുന്നത്.