ഒരുപിടി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ കലാകാരിയാണ് വിന്ദുജ മേനോൻ. അധികം ചിത്രങ്ങളിൽ താരം വേഷമിട്ടില്ലെങ്കിലും മോഹൻലാൽ തകർത്ത് അഭിനയിച്ച് അനശ്വരമാക്കിയ പവിത്രത്തിലെ മീനാക്ഷി എന്ന കഥാപാത്രം മാത്രം മതി താരത്തെ മലയാളികൾക്ക് മനസ്സിലാക്കാൻ.നിരവധി പ്രേക്ഷകരെ ഇമോഷണൽ ആയി സ്വാധീനിച്ച ചിത്രമാണ് പവിത്രവും പവിത്രത്തിലെ കഥാപാത്രങ്ങളായ ചേട്ടച്ചനും അനിയത്തിയും.അഭിനയരംഗത്ത് നിന്ന് ഏറെക്കാലമായി വിട്ടുനിൽക്കുന്ന വിന്ദുജ നൃത്തരംഗത്ത് സജീവമാണ്.
സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്ക്കിടെ തൻറെ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്.നൃത്ത പരിപാടികളുമായി ബന്ധപ്പെട്ട ചിത്രങ്ങളും കുടുംബ ചിത്രങ്ങളും താരം പങ്കു വയ്ക്കാറുണ്ട്.കൗമാരക്കാരിയായ മകൾ ഉള്ള വിന്ദുജ ഇപ്പോഴും പഴയ പോലെ തന്നെയാണ് ഇരിക്കുന്നത് എന്നും,സന്തൂർ മമ്മി എന്നൊക്കെ വിന്ദുജ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് താഴെ പ്രേക്ഷകർ കമൻറ് ഇടാറുണ്ട്.ഇപ്പോഴിതാ തന്റെ മകൾക്കൊപ്പം ഒരു അടിപൊളി തമിഴ് ഗാനത്തിന് ചുവടുവയ്ക്കുന്ന വീഡിയോയാണ് വിന്ദുജ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വിവാഹശേഷം ഭർത്താവ് രാജേഷ് കുമാറിനും മകൾ നേഹയ്ക്കുമൊപ്പം മലേഷ്യയിലാണ് വിന്ദുജയുടെ താമസം.ഒന്നാനാം കുന്നിൽ ഓരടിക്കുന്നിൽ’ എന്ന സിനിമയിൽ ബാലതാരമായി കൊണ്ടാണ് വിന്ദുജ അഭിനയരംഗത്ത് എത്തുന്നത്.പിന്നീട് നൊമ്പരത്തിപൂവ്,ഞാൻ ഗന്ധർവ്വൻ,ഭീഷ്മാചാര്യ, പിൻഗാമി,പുതുകോട്ടയിലെ പുതുമണവാളൻ, ആയിരം നാവുള്ള അനന്തൻ,മൂന്നു കോടിയും മുന്നൂറു പവനും,സൂപ്പർമാൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ വിന്ദുജ വേഷമിട്ടിട്ടുണ്ട്.കേരള നാട്യ അക്കാദമിയിൽ ഡാൻസ് അധ്യാപികയായും വിന്ദുജ പ്രവർത്തിക്കുന്നുണ്ട്.
നൃത്തരംഗത്ത് വളരെ സജീവമായ പിന്തുടരും പ്രചോദനവും ഗുരുവും അമ്മയായ കലാമണ്ഡലം വിമലാ മേനോൻ ആണ്.കേരള നാട്യ അക്കാദമിയുടെ സ്ഥാപകയാണ് കലാമണ്ഡലം വിമലാ മേനോൻ.സിനിമാ രംഗത്ത് അത്ര സജീവമല്ലെങ്കിലും ഇടയ്ക്ക് സീരിയലുകളിലും റിയാലിറ്റി ഷോകളിൽ ജഡ്ജായും വിന്ദുജ എത്താറുണ്ടായിരുന്നു. സീരിയലില്‍ നിന്നുള്ള വിളി മലേഷ്യയില്‍ നിന്നുള്ള എല്ലാ വരവിലും ഉണ്ടാവാറുണ്ട്.എന്നാൽ ഒരേ തരം കഥാപാത്രങ്ങള്‍ തന്നെ വരുന്നതിനാല്‍ ചെയ്യണോ വേണ്ടയോ എന്ന് ആലോചിക്കും.വേറിട്ട കഥാപാത്രം ചെയ്യാനാണ് ആഗ്രഹം.ഇത്തരത്തിൽ നേരത്തെ വിന്ദുജ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.