മലയാളികൾക്ക് സുപരിചിതയായ നടിയാണ് നടി ചന്ദ്ര ലക്ഷ്മൺ. സിനിമയിലും സീരിയലിലും എല്ലാം സജീവമായി താരമാണ് ചന്ദ്ര. പരമ്പരകളാണ് ചന്ദ്രയെ ജനപ്രിയ ആക്കുന്നത്. ഒരു ഇടവേളയ്ക്കുശേഷം എൻറെ സ്വന്തം സുജാത എന്ന പരമ്പരയിലൂടെ ശക്തമായി തിരിച്ചുവരവ് താരം നടത്തിയിരുന്നു. ഇപ്പോഴിതാ താരം ഒരു കോടി എന്ന പരിപാടിയിൽ എത്തിയതിനുശേഷം ജീവിതത്തിൽ ഉണ്ടായ സംഭവങ്ങളെക്കുറിച്ച് വിവരിക്കുകയാണ്. പരിപാടിയിൽ തന്നെ കുറിച്ച് വ്യാജവാർത്ത പ്രചരിപ്പിച്ചതിനെക്കുറിച്ച് താരം സംസാരിക്കുന്നു. സംസാരിക്കുന്നതിന് ഇടയിൽ തന്നെ വളരെയധികം ഇമോഷണൽ ആയി കരഞ്ഞു പോകുന്നതും കാണാം.
ചന്ദ്ര സംസാരിക്കുമ്പോൾ ചന്ദ്ര വിവാഹം കഴിച്ച അമേരിക്കയിൽ ആയിരുന്നു എന്നും അമേരിക്കയിൽ ഉണ്ടായ ഭർത്താവ് തന്നെ ഒരുപാട് ഉപദ്രവിച്ചു എന്നൊക്കെ ഞാൻ വാർത്തയിൽ കണ്ടു എന്ന് പറഞ്ഞാണ് ഈ ഷോയിൽ വന്ന് തന്നെ കുറിച്ച് പ്രചരിച്ച വ്യാജ വാർത്തകളെക്കുറിച്ച് താരം പ്രതികരിക്കുന്നത്. എല്ലാവരെയും സങ്കടത്തിൽ ആക്കി കൊണ്ടാണ് ചന്ദ്ര ഇക്കാര്യം ആരാധകർക്ക് മുന്നിൽ തുറന്നു പറയുന്നത്. ചന്ദ്രയുടെ വിഷമം മനസ്സിലാക്കുന്നുവെന്ന് ഭൂരിഭാഗം ആരാധകരും പിന്തുണച്ച് എത്തി. വിവാഹം കഴിച്ചു അമേരിക്കയിലേക്ക് പോയി എന്നാണല്ലോ വാർത്തകൾ എന്ന് അവതാരകൻ ചോദിച്ചപ്പോൾ ചന്ദ്ര നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.
എന്നാൽ വിവാഹം കഴിച്ച് അമേരിക്കയിലേക്ക് വെറുതെ പോയി എന്ന് മാത്രമല്ല ഭർത്താവ് അവിടെ എന്നെ പീഡിപ്പിക്കുകയായിരുന്നു എന്ന വാർത്തകളും ഉണ്ടായിരുന്നു. തള്ളിയിട്ടു വീണു കഴിഞ്ഞതും എന്റെ വലിച്ചു കൊണ്ട് അങ്ങനെ പോയി ഇതൊക്കെയായിരുന്നു ചന്ദ്ര പറഞ്ഞത്. ചന്ദ്ര ഇത് ആദ്യമായിട്ടല്ല ഇത്തരം വാർത്തകളെ കുറിച്ച് സംസാരിച്ചിട്ടുള്ളത്. മുമ്പ് ചന്ദ്ര പറഞ്ഞതിങ്ങനെ; മലയാളത്തിൽ നിന്നും ഞാൻ മാറി നിന്നപ്പോൾ എല്ലാവരും ചേർന്ന് തന്നെ കെട്ടിച്ചു. അമേരിക്കയിൽ സെറ്റിലും ചെയ്യിപ്പിച്ചു. ഭർത്താവ് ഭയങ്കരമായിട്ട് പീഡിപ്പിക്കുകയാണ് അത് കാരണം താൻ സീരിയൽ വിട്ടു എന്നതായിരുന്നു പ്രചാരണം. അത്തരത്തിലുള്ള വിമർശനം ഒന്നും ഞാൻ ഗൗനിക്കാറില്ല. ഇതുവരെയും ഡിവോഴ്സ് കഴിഞ്ഞിട്ടില്ലെന്നും ഇപ്പോഴും പീഡനം തുടരുകയാണെന്നും ഇതായിരുന്നു ചന്ദ്ര മുൻപൊരിക്കലും പറഞ്ഞിരുന്നത്.
ഇതിനെക്കുറിച്ച് വെളിപ്പെടുത്തലുമായി താരം തന്നെ എത്തിയിരുന്നു. ഇങ്ങനെയുള്ളവരോടൊന്നും പറഞ്ഞിട്ട് കാര്യമില്ല എനിക്ക് അവരോട് ഓരോരുത്തരോടും ചെന്ന് പറയാൻ പറ്റുമോ. എനിക്കെന്താണ് അവസ്ഥ എൻറെ അവസ്ഥ എന്താണ് എൻറെ ജീവിതം എങ്ങനെയാണ് എന്ന് എനിക്ക് നല്ലവണ്ണം അറിയാം. എന്തിനാണ് പിന്നെ ഞാൻ മറ്റുള്ളവരോട് ഇങ്ങനെ സംസാരിക്കേണ്ടി വരുന്നത്. കഴിഞ്ഞ വർഷം ചന്ദ്ര വാഹിതയായി. നടൻ ടോഷ് ക്രിസ്റ്റിയെ ആണ് ചന്ദ്ര വിവാഹം കഴിച്ചത്. എന്ന് സ്വന്തം സുജാത എന്ന പരമ്പരയിലൂടെയാണ് ഇരുവരും സുഹൃത്തുക്കളാകുന്നത്. പിന്നീട് വിവാഹത്തിലേക്ക് എത്തുകയായിരുന്നു. ഇപ്പോൾ ഇരുവർക്കും ഒരു മകൻ കൂടിയുണ്ട്. മകൻ ജനിച്ചതിനു പിന്നാലെ തന്നെ ചന്ദ്ര അഭിനയ ജീവിതത്തിലേക്കും തിരികെ വന്നു.