ഇപ്പോൾ എല്ലാവരും കൂടുതൽ സോഷ്യൽ മീഡിയയിൽ ആണ് അവിടെയെല്ലാം ഞൊടിയിടയിൽ ലഭിക്കും എന്നത് തന്നെയാണ് സോഷ്യൽ മീഡിയയിലേക്ക് എല്ലാവരെയും ആകർഷിക്കുന്നത്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ വരുന്ന ഓരോ ആളുകളെ കുറിച്ചും ആളുകൾ അന്വേഷിക്കാറുണ്ട് ശ്രദ്ധിക്കാറുണ്ട്. ആളുകളെ സിനിമയെക്കാൾ കൂടുതൽ ആകർഷിക്കുന്നത് സിനിമാതാരങ്ങളുടെ അഭിമുഖങ്ങൾ ആണ്. അതുപോലെ അഭിമുഖങ്ങളിൽ ആളുകളെ ഏറ്റെടുക്കുന്നത് താരങ്ങളെയോ താരങ്ങൾ പറയുന്ന കാര്യങ്ങൾ മാത്രമല്ല അതിന്റെ അവതാരകരെയും ആളുകൾ ഇരുകുകയും നീട്ടി സ്വീകരിക്കാറുണ്ട്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആകുന്ന എല്ലാവരും ശ്രദ്ധിക്കുന്ന ഒരുപാട് ആങ്കർ മാരാണ് ഉള്ളത്.
കൂട്ടത്തിൽ നല്ല കുറെ ആരാധകർ ഉള്ള ഒരു ആങ്കർ ആണ് ആർച്ച രേഖ രാജീവ്. ഇപ്പോൾ കളിച്ചു ചിരിച്ചു അതിഥികളോട് സംസാരിക്കുന്ന ആർച്ചയെ മലയാളികൾ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. മുടിയൊക്കെ വളരെ ട്രെൻഡി ആയി മുറിച്ച് കളർ ചെയ്തു വച്ചേക്കുന്ന പെൺകുട്ടി എന്ന് കൂടെ പറഞ്ഞാൽ എല്ലാവർക്കും താരത്തിന് പെട്ടെന്ന് മനസ്സിലാകും. ഇപ്പോഴും നല്ല സ്റ്റൈലായി വന്നിരിക്കുന്നത് എല്ലാരും മുൻപ് ശ്രദ്ധിച്ചിട്ടുണ്ട്. എന്നാൽ തന്നെ ജീവിതത്തിൽ അങ്ങനെ ചിരികൾ മാത്രമല്ല എന്ന് മറിച്ച് ഒരുപാട് ദുഃഖങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് താരം തന്നെ തുറന്നു പറയുകയാണ് ഇപ്പോൾ. ഒറ്റപ്പെടലിന്റെ വേദന അനുഭവിച്ചതിനെക്കുറിച്ചും അത് അതിജീവിച്ചതിനെക്കുറിച്ച് ഒക്കെയാണ് താരം ഇപ്പോൾ പറയുന്നത്. കുട്ടിക്കാലത്ത് ഞാൻ ഒരുപാട് അനുഭവിച്ചു എന്നാണ് പറയുന്നത്.
അപ്പോഴും ഇപ്പോഴും ആളുകൾ ഞാൻ മെലിഞ്ഞിരിക്കുന്നതിനെ കുറ്റം പറയാറുണ്ടെന്നും അത് കുഞ്ഞുനാളിൽ വലിയ ട്രോമ തന്നു എന്നും താരം കൂട്ടിച്ചേർത്തു. താരം അതിനെക്കുറിച്ച് പറഞ്ഞ വാക്കുകൾ ഇങ്ങനെ; കാണാൻ ഒട്ടും ഭംഗിയില്ലാത്ത സംസാരിക്കാൻ അറിയാത്ത എപ്പോഴും ഉറക്കം തൂങ്ങിയതുപോലെ ഇരിക്കുന്ന കുട്ടിയായിരുന്നു ഞാൻ. ടീച്ചേഴ്സ് പോലും എന്നെ കളിയാക്കിയിട്ടുണ്ട്. അതൊക്കെ എൻറെ ചൈൽഡ് ഫുഡ് ട്രോമാ ആണ്. ഈർക്കിലി പൊടിക്കുപ്പി കൊച്ചുവരട്ടിയെ പോലെ മുഖമുള്ളവർ എന്നൊക്കെ പല വിളികളും എന്നെ തകർത്തിരുന്നു. പക്ഷേ അതിനെയെല്ലാം ഞാൻ നേരിട്ട് തന്നെ മുന്നോട്ടുപോയി. തനിക്ക് എല്ലാം അമ്മയായിരുന്നു എന്ന് തുറന്നു പറയുകയാണ് ആർച്ച. “എന്റെ ഏറ്റവും വലിയ സുഹൃത്ത് എന്റെ അമ്മ തന്നെയായിരുന്നു.
എല്ലാ സ്വാതന്ത്ര്യവും തന്നാണ് അമ്മ എന്നെ വളർത്തിയത്. ഫ്രണ്ട്സിന്റെ കൂടെ സിനിമയ്ക്കു മറ്റെവിടെങ്കിലും കറങ്ങാൻ പോകണമെങ്കിൽ ചോദിച്ചാൽ പൊയ്ക്കോ എന്നല്ലാതെ എവിടെ പോകുന്നു എപ്പോൾ വരും എന്ന് അമ്മ ചോദിക്കാറില്ലായിരുന്നു. പെൺകുട്ടികൾ ധൈര്യത്തോടെയും സ്വാതന്ത്ര്യത്തോടെയും വളരണം എന്നാണ് അമ്മ പറയുന്നത്. ചില ഫാമിലി ഇഷ്യൂസ് എല്ലാം ഉള്ളത് കാരണം ഞാൻ അമ്മയും മാത്രമാണ് ഉള്ളത്. ഞങ്ങൾക്ക് ഒരു പട്ടിക്കുട്ടിയും ഉണ്ട് അതാണ് എൻറെ ലോകം. എല്ലാ ബന്ധങ്ങളും കുറിച്ച് അമ്മ സംസാരിക്കും. കോളേജ് സമയത്ത് പ്രണയമുണ്ടായപ്പോഴും അത് ബ്രേക്ക് ആയപ്പോഴും അമ്മ പറഞ്ഞിട്ടുണ്ട്. അപ്പോൾ എനിക്ക് ഭയങ്കര ഡിപ്രഷൻ വന്നിരുന്നു പിന്നെയും ജീവിതം അടിച്ചുപൊളിക്കണം എന്ന് ആഗ്രഹിച്ചിരുന്ന സമയത്താണ് കൊറോണ വന്നത്.
ആ കാലത്ത് ക്യാമറ വെച്ച് യൂട്യൂബ് ചാനൽ ആരംഭിച്ചു. അപ്പോഴേക്കും അമ്മയ്ക്ക് ആരോഗ്യപരമായി ചില പ്രശ്നങ്ങൾ വന്നു. അമ്മ ആശുപത്രിയിൽ അഡ്മിറ്റ് ആയി. ആശുപത്രിയിലും വീട്ടിലും ഒക്കെയായി ഞാൻ ഓട്ടം തന്നെയായിരുന്നു. എങ്ങനെ സാധിച്ചു എന്ന് എനിക്കറിയില്ല ഭീകരമായ ഹോസ്പിറ്റൽ ബിൽ എല്ലാം ഞാൻ കഷ്ടപ്പെട്ട് സമ്പാദിച്ച് അടച്ചു. പട്ടിക്കുട്ടിയെയും അമ്മയെയും ഒരുപോലെ നോക്കി. തന്റെ ജീവിതത്തിൽ എല്ലാമെല്ലാം പട്ടിക്കുട്ടിയും അമ്മയും എന്ന് താരം തന്നെ തുറന്നു പറയുന്നു. അമ്മയെ കാണാതെ പട്ടിക്കുട്ടി ഒരുപാട് അവശനായിരുന്നു. ഞങ്ങൾ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി വരുമ്പോഴേക്കും അവൻറെ നില ഗുരുതരവും പരിതാപകരവുമായി. അങ്ങനെ അവനെ ഒരു ഷെൽട്ടറിലേക്ക് മാറ്റി.
പക്ഷേ അമ്മയ്ക്ക് അവനെ പിരിഞ്ഞിരിക്കുന്നതിൽ വളരെ സങ്കടം ആയിരുന്നു. വെള്ളവും ആഹാരം എല്ലാം വായിൽ വച്ച് കൊടുത്താണ് വളർത്തിയത്. ഞാൻ തിന്നോ കുടിച്ചോ എന്നതിനേക്കാൾ അമ്മയ്ക്ക് വലുത് അവൻ എന്തെങ്കിലും കഴിച്ചു എന്നാണ്. അതിനിടയിൽ ഞങ്ങൾ പതിയെ ജീവിതം തിരിച്ചുപിടിച്ചു. ഞാനും അമ്മയും ചേർന്ന് കാറും വീടും എല്ലാം വാങ്ങി. അപ്പോഴാണ് ആ വാർത്ത വരുന്നത് അവൻ മരിച്ചുപോയി. അമ്മയോട് പറഞ്ഞു ഞാനും അമ്മയും കരഞ്ഞു. 10 മിനിറ്റ് കഴിയുമ്പോഴേക്കും അമ്മയും എന്നെ വിട്ടു പോയി. സൈലൻറ് അറ്റാക്ക് ആയിരുന്നു നിമിഷങ്ങളുടെ വ്യത്യാസത്തിൽ ഞാൻ ലോകത്തെ ഏറ്റവും സ്നേഹിച്ചിരുന്ന രണ്ടുപേരും ഇല്ലാതെയായി. ലോകത്ത് ഞാൻ തനിച്ചായതുപോലെ തോന്നി എന്നും പറയുന്നു. അമ്മയും പട്ടിക്കുട്ടിയും ഒരുമിച്ച് നഷ്ടമായി എന്നാണ് താരം പറയുന്നത്.
അമ്മ മരിച്ചപ്പോൾ ഞാൻ കരഞ്ഞില്ല ഒരു തുള്ളി കണ്ണുനീർ എൻറെ കണ്ണിൽനിന്ന് വന്നില്ല. ഇന്ന് രാത്രി ആത്മഹത്യ ചെയ്യുമെന്ന് അപ്പോഴേക്കും തീരുമാനിച്ചു. ചത്തു കിടന്നാലും ചമഞ്ഞുകിടക്കണം എന്നാണ് അമ്മ പറയാറുള്ളത്. അതുകൊണ്ട് അമ്മയെ നല്ല സാരി ഉടുപ്പിച്ചു സുന്ദരി ആക്കിയിട്ട് ഞാൻ പറഞ്ഞയച്ചു. പക്ഷേ അമ്മ മരിച്ചപ്പോഴേക്കും ഏതൊക്കെ ബന്ധുക്കൾ അവിടെ നിന്നു വന്നു. അമ്മയുടെ സ്വത്ത് എത്ര, അമ്മയ്ക്ക് എന്തൊക്കെ സമ്പാദ്യം ഉണ്ട് എന്നാണ് അവർ അന്വേഷിച്ചത്. ഞാനും അമ്മയും വാങ്ങിയ വീടും കാറും വിൽക്കണം എന്ന് പറഞ്ഞു. എന്നെ മുറിയിൽ ഇട്ട് പൂട്ടി ശാരീരികമായി ഉപദ്രവിച്ചു. ഞാൻ പതിയെ ഡിപ്രഷനിലേക്ക് പോയി. തന്നെ ഒരുപാട് പേർ പറ്റിച്ചതായും താരം പറയുന്നുണ്ട്.