നീലത്താമര എന്ന ചിത്രത്തിലൂടെ മലയാള സിനിമ ലോകത്തേക്ക് കടന്നുവന്ന നടിയാണ് അർച്ചന കവി. പിന്നീട് ചെറുതും വലുതുമായ ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും കരിയറിൽ മികച്ച ഒരു വഴിത്തിരിവ് ഉണ്ടാക്കാൻ താരത്തിന് കഴിഞ്ഞിട്ടില്ല. ജീത്തു ജോസഫിന്റെ മമ്മി ആൻഡ് മി എന്ന ചിത്രം പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു.2016 ൽ വിവാഹശേഷം സിനിമാലോകത്തു നിന്ന് താരം ഏറെനാൾ വിട്ടു നിന്നിരുന്നു.തുടർന്ന് ടെലിവിഷൻ പരമ്പരകളിലൂടെയാണ് അർച്ചന അഭിനയരംഗത്ത് സജീവമായത്.
ഇപ്പോൾ താരം തൻറെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച ഒരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്.ഇനി എല്ലാദിവസവും യൂട്യൂബ് ചാനലിലൂടെ ദിവസവും വ്ളോഗ് പങ്കുവയ്ക്കും എന്നാണ് അർച്ചന വീഡിയോയിൽ പറയുന്നത്.’ഇന്പെര്സ്യൂട്ട് ഓഫ് മാഡ്നസ്സ്’എന്ന പേരിലായിരിക്കും വ്ളോഗുകൾ വരിക.വീഡിയോകൾ വളരെ ചെറിയത് ആയിരിക്കുമെന്നും ഈ സംഭവം ജനുവരി ആദ്യം മുതൽ തന്നെ ചെയ്യണമെന്ന് ഉണ്ടായിരുന്നു എന്നാൽ വൈകി എന്നും അർച്ചന പറയുന്നു.
‘എന്റെ ഭ്രാന്തുകളെ എനിക്ക് വളരെ അധികം ഇഷ്ടമാണ്.എന്റെ ഭ്രാന്തുകളാണ് എന്നെ സത്യസന്ധമായും യഥാര്‍ത്ഥമായും വയ്ക്കുന്നത്. അതുകൊണ്ട് ഇനിയുള്ള ദിവസങ്ങളില്‍ എല്ലാ ദിവസവും ഞാന്‍ എന്റെ ദിവസങ്ങളെ കുറിച്ച് നിങ്ങളോട് സംസാരിക്കും.പലരും പറയാറില്ലേ, ജീവിതത്തിലെ നല്ല നിമിഷങ്ങളെ, നല്ല കാര്യങ്ങള്‍ എഴുതി വയ്ക്കണം എന്ന്.അത് പോലെ എല്ലാ ദിവസവും ഞാന്‍ വന്ന് ഇരുന്ന് എന്റെ ഒരു ദിവസത്തെ കുറിച്ച് സംസാരിക്കും’.ഇത്തരത്തിൽ ആയിരുന്നു വീഡിയോയിൽ അർച്ചനയുടെ വാക്കുകൾ.
കേട്ട പാട്ടിനെ കുറിച്ച്,കണ്ട കാഴ്ചയെ കുറിച്ച്, ചിന്തകളെ കുറിച്ച് അങ്ങിനെ എന്റെ ഭ്രാന്തുകളെ കുറിച്ച് ഒക്കെ ഞാൻ നിങ്ങളുമായി പങ്കുവയ്ക്കും. കൂടാതെ തനിക്ക് 35 വയസ്സ് ആയെന്നും ജന്മദിനം ആഘോഷിച്ച വിവരവും അർച്ചന പറയുന്നു. യൂട്യൂബിൽ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ നിരവധി ആരാധകരാണ് ആശംസകളുമായി എത്തുന്നത്.ഹണീബി,നാടോടിമന്നൻ,അഭിയും ഞാനും,സോൾട്ട് ആൻഡ് പേപ്പർ കൂടാതെ ഒരുപിടി തമിഴ് ചിത്രങ്ങളിലും അർച്ചന തൻറെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.