മലയാള സിനിമയിൽ വളരെ കുറച്ചു കാലം കൊണ്ട് തന്നെ നിരവധി വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് അർജുൻ അശോകൻ.അച്ഛൻ അശോകനെ പോലെ തന്നെ കോമഡി കഥാപാത്രങ്ങളും അതിൽ നിന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളും അഭിനയിച്ചു മുന്നേറുകയാണ് അർജുൻ.നായകനായും വില്ലനായും സ്വഭാവനടനായും ഒക്കെ നിരവധി കഥാപാത്രങ്ങളാണ് അർജുൻ സ്ക്രീനിൽ എത്തിച്ചത്.
ഇപ്പോഴിതാ അർജുന്റെ ഭാര്യ നികിത പങ്കുവെച്ച ചില ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.ഇക്കഴിഞ്ഞ ന്യൂയർ അർജുൻ അശോകൻ കുടുംബത്തോടൊപ്പം ബാലിയിലാണ് ആഘോഷിച്ചത്.ബാലി ചുറ്റി കണ്ടതിന്റെ ചില ചിത്രങ്ങളാണ് നികിത ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. അർജുനും മകളും നികിതയും ഉള്ള ചിത്രങ്ങൾ ഏറെ സന്തോഷത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.വളരെ നന്നായിട്ടുണ്ട്, നിങ്ങളെ ഒരുമിച്ച് കാണുന്നതിൽ സന്തോഷം എന്നിങ്ങനെയുള്ള കമന്റുകളാണ് പ്രേക്ഷകർ പങ്കുവെക്കുന്നത്.
നീണ്ട എട്ടു വർഷത്തെ പ്രണയത്തിന് ശേഷമാണ് 2018ൽ അർജുൻ അശോകനും നികിതയും തമ്മിലുള്ള വിവാഹം നടന്നത്.എറണാകുളം സ്വദേശിനിയായ നികിത ഇൻഫോപാർക്കിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്.അൻവി എന്നാണ് ഇരുവരുടെയും മകളുടെ പേര്.ബാലിയിൽ ന്യൂയർ ആഘോഷിക്കാൻ ഇരുവർക്കും ഒപ്പം സുഹൃത്തുക്കളും ഉണ്ടായിരുന്നു.2012 മുതൽ ഒന്ന് രണ്ട് ചിത്രങ്ങളിൽ എത്തിയെങ്കിലും ശ്രദ്ധേയമായ പ്രകടനം 2017ൽ സൗബിൻ സംവിധാനം ചെയ്ത പറവ എന്ന ചിത്രത്തിലൂടെയായിരുന്നു അർജുൻ അശോകന്റെ സിനിമാ ജീവിതം ശ്രദ്ധ നേടുന്നത്.
ബിടെക്,വരത്തൻ,മന്ദാരം,ഉണ്ട,അജഗജാന്തരം എന്നിവയാണ് താരത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ. സൂപ്പർ ശരണ്യ,മെമ്പർ രമേശൻ എന്ന ചിത്രങ്ങളിൽ ആണ് അർജുൻ അശോകന്റെ കഴിഞ്ഞ വർഷത്തിലെ ശ്രദ്ധേയ പ്രകടനങ്ങൾ.തട്ടാശ്ശേരി കൂട്ടം എന്ന ചിത്രമാണ് അർജുന്റേതായി അവസാനം തിയേറ്ററുകളിൽ എത്തിയ ചിത്രം.തിയേറ്ററുകളിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് നേടാനായത്.ദിലീപിന്റെ സഹോദരൻ അനൂപ് പത്മനാഭൻ സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് ദിലീപ് തന്നെയായിരുന്നു.