മലയാളികൾക്ക് വളരെയധികം ഇഷ്ടമുള്ള ഒരു താരമാണ് നടി ആര്യ. നടി എന്നതിനേക്കാൾ അവതരണത്തിലാണ് ആര്യ എപ്പോഴും മുന്നേറിക്കൊണ്ടിരിക്കുന്നത്. താരത്തിനെ എല്ലാവരും ഇഷ്ടപ്പെട്ടു തുടങ്ങിയത് ബഡായി ബംഗ്ലാവിലൂടെ തന്നെയാണ്. ആര്യ ഏറെ പ്രശസ്ത ആയതും അതിലൂടെ തന്നെ. അതുകൊണ്ടുതന്നെ ബഡായി എന്ന പേര് സ്വന്തം പേരിനോട് സോഷ്യൽ മീഡിയയിൽ ചേർത്തുവയ്ക്കാറുണ്ട് എപ്പോഴും. രസകരമായ കുറെ ചോദ്യങ്ങൾക്ക് താരം ഇടയ്ക്കിടയ്ക്ക് മറുപടി നൽകാറുണ്ട്.
ഇൻസ്റ്റഗ്രാമിലെ ചോദ്യോത്തര വേളയിൽ പങ്കെടുക്കുന്ന സമയം ചിലർ ചോദിച്ച ചോദ്യത്തിന് താരം നല്ല രീതിയിൽ മറുപടി കൊടുത്തിരിക്കുന്നത് തന്നെയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ഒരാൾ ഒരു അശ്ലീല ചോദ്യവുമായി എത്തുകയും അയാൾക്ക് ഒരു ചുട്ട മറുപടി നൽകുകയും ചെയ്തു. ‘ആര്യയുടെ കാൽ നക്കണം’ എന്ന് ഒരാൾ പറഞ്ഞപ്പോഴേക്കും ഇയാൾക്ക് എന്തോ മാനസികരോഗം ഉണ്ടെന്നും ആരെങ്കിലും ഇയാളെ അറിയുന്നുണ്ടെങ്കിൽ ഇയാളെ ഒന്ന് ഡോക്ടറിനെ കാണിക്കാമോ എന്നും ഇപ്പോൾ താരം അയാളുടെ പേര് പോലും വെളിപ്പെടുത്തി പറയുന്നതാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
രസകരമായ കുറെയധികം ചോദ്യങ്ങൾക്ക് ആര്യ മറുപടി നൽകുന്നുണ്ട്. അതേ സമയം ഒരാൾ അശ്ലീല ചോദ്യവുമായി എത്തുകയും ചെയ്തിട്ടുണ്ട്. ഇയാൾക്ക് ആര്യ ചുട്ട മറുപടിയും നൽകിയിട്ടുണ്ട്. ഇങ്ങനെയുള്ളവർക്ക് ഇതുതന്നെയാണ് മറുപടി എന്നാണ് ആരാധകർ ഇതിനെ പിന്തുണയ്ക്കുന്നത്. നിങ്ങൾക്ക് കാര്യമായ മാനസിക പ്രശ്നമുണ്ട് അത്രയും പെട്ടെന്ന് നിങ്ങൾ സഹായം തേടുക. ആർക്കെങ്കിലും ഇയാളേ അറിയുമെങ്കിൽ എത്രയും പെട്ടെന്ന് ഇയാളെ ഒരു ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോവുക.
കൊച്ചു കുട്ടികളും സ്ത്രീകളും ഇവരിൽ നിന്ന് അകലം പാലിക്കാൻ ശ്രമിക്കണം. ഇതായിരുന്നു ആര്യയുടെ മറുപടി. ഇതുതന്നെയാണ് ആരാധകർ ഏറ്റെടുത്തതും. അതേസമയം ആര്യയോട് ഒരുപാട് പേര് ബഡായി ബംഗ്ലാവിനെ കുറിച്ചും ബിഗ്ബോസിനെ കുറിച്ചും ഒക്കെ ചോദിച്ചിട്ടുണ്ട്. അവതാരികയായി കയ്യടി നേടിയതിനു ശേഷം അഭിനയത്രി ആയും ആര്യ തൻറെ സാന്നിധ്യവും തെളിയിച്ചിട്ടുണ്ട്.