ബഡായി ബംഗ്ലാവ് എന്ന ജനപ്രിയ ടെലിവിഷൻ പ്രോഗ്രാം നാംമെല്ലാവർക്കും സുപരിചിതമാണ്. അതിലെ തമാശകളും ഓരോ കഥാപാത്രങ്ങളും മലയാളികളുടെ മനസ്സിൽ പതിഞ്ഞവയാണ്. ബഡായി ബംഗ്ലാവിലൂടെ ഏറെ ആരാധകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് ആര്യ. മലയാളത്തിൽ നിരവധി ആരാധകരുള്ള മറ്റൊരു ടെലിവിഷൻ ഷോ ആയ ബിഗ് ബോസിലും ആര്യ മത്സരാർത്ഥിയായി എത്തിയിരുന്നു. ബിഗ് ബോസ് സീസൺ ടൂവിലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ആര്യ.ചിത്രങ്ങളിലും ടിവി ഷോകളിലും സജീവമായ ആര്യ സ്വന്തമായി യൂട്യൂബ് ചാനൽ നടത്തുന്നുണ്ട്.അതിൽ താരത്തിന്റെതായ വിശേഷങ്ങൾ എല്ലാം പങ്കുവെക്കാറും ഉണ്ട്.
അടുത്തിടെ കൊച്ചിയിൽ കാഞ്ചീവരത്തിന്റെ പുതിയ സ്റ്റോർ ആരംഭിച്ചതിന്റെ സന്തോഷവാർത്ത ആര്യ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും കൂടെ നിന്ന് ഭർത്താവിനും കുഞ്ഞിനും കുടുംബത്തിനും ഉള്ള നന്ദിയും ആര്യ ആ പോസ്റ്റിൽ പറഞ്ഞിരുന്നു.ഇപ്പോഴിതാ കൗമുദി മൂവീസ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.മുന്‍പ് ബിഗ് ബോസിനോട് വലിയ ഇഷ്ടം ഉണ്ടായിരുന്നെങ്കിലും അതിപ്പോള്‍ തനിക്ക് നഷ്ടപ്പെട്ടുവെന്നാണ് പുതിയ അഭിമുഖത്തില്‍ ആര്യ പറയുന്നത്.ഹിന്ദി ബിഗ് ബോസിൽ എന്തെങ്കിലും ചെറിയ കാര്യത്തിന് പോലും സൽമാൻഖാൻ മത്സരാർത്ഥികളോട് ക്ഷുഭിതനാകാറുണ്ട്.
പക്ഷേ മലയാളത്തിൽ ലാലേട്ടൻ ഇത്ര സൗമ്യമായി പെരുമാറിയിട്ട് പോലും അദ്ദേഹത്തിനെതിരെ ട്രോളുകൾ നിറയാറുണ്ട്.സല്മാന് ഖാനെ പോലെ അവതാരകനായ മോഹന്‍ലാല്‍ മാറിയാല്‍ അദ്ദേഹത്തിന്റെ വീട് വരെ ആളുകള്‍ കത്തിച്ചേക്കുമെന്നാണ് നടി ചൂണ്ടി കാണിക്കുന്നത്.പണ്ട് ബിഗ് ബോസിനോട് ഉണ്ടായിരുന്ന ഇഷ്ടമൊന്നും ഇപ്പോഴെനിക്കില്ല. അതിന്റെ കാരണം അറിയില്ല.ഇപ്പോഴത്തെ കാലത്ത് ബിഗ് ബോസിനെ ആളുകൾ വളരെയധികം വ്യക്തിപരമായി എടുക്കുന്ന ഒരു സാഹചര്യമാണ് ഉള്ളത്.ഏതെങ്കിലും ചാനലിനെ പറ്റി മോശമായി പറയുകയല്ല താൻ ചെയ്യുന്നത് ഇപ്പോൾ ബിഗ് ബോസ് ഒരു ബിസിനസ്സായി മാറിയിട്ടുണ്ടെന്നും ആര്യ പറയുന്നു.
ബിഗ് ബോസില്‍ പോയാല്‍ തരംഗമായി മാറാന്‍ പറ്റുമെന്ന് ആളുകൾക്ക് അറിയാം.അതിന് എല്ലാം സെറ്റ് ചെയ്തിട്ടാണ് പോകുന്നത്.അങ്ങനെ പബ്ലിസിറ്റി നേടിയവര്‍ ഒരുപാടാണ്’.ഇക്കാരണങ്ങൾ കൊണ്ട് പുതിയ സീസൺ സമയമുണ്ടെങ്കിൽ മാത്രമേ കാണൂ.അതിനായി കാത്തിരിക്കുന്നില്ലെന്നും ആര്യ പറയുന്നു. അടുത്തിടെ മറ്റൊരു അഭിമുഖത്തിൽ ബിഗ് ബോസിന് മുന്നേ ഞാൻ എങ്ങനെ ആയിരുന്നോ,ബിഗ് ബോസിനകത്ത് ഞാൻ എങ്ങനെ ആയിരുന്നോ,അങ്ങനെ തന്നെയാണ് ഞാൻ ഇപ്പോഴും ഉള്ളത് എന്ന് ആര്യ പറഞ്ഞിരുന്നു.തൻറെ നിലപാടുകളിലോ കാഴ്ചപ്പാടുകളിലോ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല.പക്ഷേ ജീവിതത്തിൽ നെഗറ്റിവിറ്റി വരുമ്പോൾ അതിനെ അതിജീവിച്ച് എങ്ങനെ മുന്നോട്ടു പോകാമെന്ന് പഠിച്ചെന്നും ആര്യ പറയുന്നു.