ബഡായി ബംഗ്ലാവ് എന്ന ജനപ്രിയ ടെലിവിഷൻ പ്രോഗ്രാം നാംമെല്ലാവർക്കും സുപരിചിതമാണ്. അതിലെ തമാശകളും ഓരോ കഥാപാത്രങ്ങളും മലയാളികളുടെ മനസ്സിൽ പതിഞ്ഞവയാണ്. ബഡായി ബംഗ്ലാവിലൂടെ ഏറെ ആരാധകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് ആര്യ. മലയാളത്തിൽ നിരവധി ആരാധകരുള്ള മറ്റൊരു ടെലിവിഷൻ ഷോ ആയ ബിഗ് ബോസിലും ആര്യ മത്സരാർത്ഥിയായി എത്തിയിരുന്നു.ബിഗ് ബോസ് സീസൺ ടൂവിലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ആര്യ.എന്നാൽ ബിഗ് ബോസ് സീസൺ 2 കോവിഡ് മൂലം നിർത്തിവയ്ക്കേണ്ടി വന്നിരുന്നു.
ചിത്രങ്ങളിലും ടിവി ഷോകളിലും സജീവമായ ആര്യ സ്വന്തമായി യൂട്യൂബ് ചാനൽ നടത്തുന്നുണ്ട്.അതിൽ താരത്തിന്റെതായ വിശേഷങ്ങൾ എല്ലാം പങ്കുവെക്കാറും ഉണ്ട്.ഇപ്പോഴിതാ തന്റെ മകളുടെ പിറന്നാൾ ദിനത്തിൽ തന്നെ ഒരു പുതിയ സംരംഭം ആരംഭിക്കാൻ ആയതിന്റെ സന്തോഷത്തിലാണ് ആര്യ.കാഞ്ചീവരത്തിന്റെ പുതിയ സ്റ്റോറാണ് ആര്യ കൊച്ചിയിൽ ആരംഭിച്ചിരിക്കുന്നത്.എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമാണ് 18-02-2023.ഇത് ഞാനൊരിക്കലും മറക്കില്ല.എല്ലാ വര്‍ഷവും ഫെബ്രുവരി 18 എനിക്ക് സ്പെഷലാണ്. അന്നെന്റെ മോളുടെ പിറന്നാളാണ്.എന്റെ ലൈഫ് ലൈന്‍ അവളാണ്.
ജീവിതത്തില്‍ അപ്രതീക്ഷിത തിരിച്ചടികളും പ്രതിസന്ധികളും നേരിടുമ്പോഴെല്ലാം എന്റെ മനസില്‍ അവളാണ്.എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന വലിയൊരു ഘടകം അവളാണ്.അതിനാൽ അവളെക്കാളും കൂടുതൽ അവളുടെ ഈ ദിനം ആഘോഷിക്കാൻ എനിക്ക് അർഹതയുണ്ട്. അവളുടെയും തങ്ങളുടെയും ഈ പ്രത്യേക വിശേഷ ദിനത്തിൽ തന്നെ കൊച്ചിയിൽ പുതിയ കാഞ്ചീവരത്തിന്റെ സ്റ്റോർ ആരംഭിക്കണം എന്നത് ഞങ്ങളുടെ നിർബന്ധം ആയിരുന്നു. എല്ലാ സാഹചര്യങ്ങളിലും കൂടെ നിന്ന് തന്റെ കുടുംബത്തിന് ഭാര്യ നന്ദി പറയുന്നുമുണ്ട്.പല സന്ദർഭങ്ങളിലും താൻ ടാർഗറ്റ് ചെയ്യപ്പെട്ടിട്ടു,താൻ അധിക്ഷേപിക്കപ്പെട്ടു,വഞ്ചിക്കപ്പെട്ടു, ഒറ്റിക്കൊടുക്കപ്പെട്ടു.
പക്ഷേ അത്തരം സാഹചര്യങ്ങളിൽ ഒന്നും താൻ തളരാൻ തയ്യാറായിരുന്നില്ല.ഇത്തരം സാഹചര്യങ്ങളിൽ എല്ലാം എൻറെ മകളും കുടുംബവും എന്നോടൊപ്പം ഉണ്ടായിരുന്നു.ഓരോ തവണയും അവർ എന്നെ ഉയർത്തിക്കൊണ്ടുവന്നു കൂടുതൽ ശക്തയാക്കി.ജീവിതത്തിലെ ഓരോ ലക്ഷ്യങ്ങളും നേടാൻ എന്നെ പ്രാപ്തയാക്കി.എൻറെ കുഞ്ഞ് ഖുഷിയോടും കുടുംബത്തോടും ഞാൻ വളരെയധികം കടപ്പെട്ടിരിക്കുന്നു.നിങ്ങൾ എനിക്ക് നൽകുന്ന സമൃദ്ധമായ സ്നേഹവും കരുതലും കൂടെയുള്ളപ്പോൾ എനിക്ക് മറ്റൊന്നും പ്രധാനമല്ല. കൂടാതെ മകൾക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുമാണ് ആര്യ കുറിപ്പ് അവസാനിപ്പിച്ചത്.