പൊൻറാമിൻറെ സംവിധാനത്തിൽ വിജയ് സേതുപതി നായകനാകുന്ന ഡി എസ് പി എന്ന ചിത്രത്തിൻറെ ട്രെയിലർ റിലീസ് ചെയ്തു.ഡി എസ് പി വാസ്കോഡഗാമ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി എത്തുന്നത്.മുൻ മിസ് ഇന്ത്യ ആയിരുന്ന അനുകീർത്തി വാസ് ആണ് ചിത്രത്തിലെ നായിക.
സംവിധായകൻ പൊൻറാം തന്നെയാണ് ചിത്രത്തിൻറെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ചിത്രത്തിന് U സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്.
പുഗഴ്,ശിവാനി നാരായണൻ,കുക്കു,ഇളവരസു, ജ്ഞാനസമ്മന്ദൻ,ദീപ,സിംഗംപുലി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്രശസ്ത സംവിധായകൻ കാർത്തിക് സുബ്ബരാജ് ആണ് ഡി എസ് പി യുടെ നിർമ്മാണം നിർവഹിക്കുന്നത്.വിവേക് ഹർഷൻ എഡിറ്റിംഗും, വെങ്കിടേഷ് എസ്,ദിനേശ് കൃഷ്ണൻ എന്നിവരുമാണ് ചിത്രത്തിൻറെ ഛായാഗ്രാഹകർ.ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് ഡി ഇമ്മനാണ്.
സ്റ്റോൺ ബെഞ്ച് ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം ഡിസംബർ രണ്ടിനാണ് റിലീസ് ചെയ്യുന്നത്.
വിജയ് സേതുപതിനായി ശ്രീറാം രാഘവൻ സംവിധാനം ചെയ്യുന്ന മെറി ക്രിസ്മസ് എന്ന ചിത്രം നേരത്തെ അടുത്ത വർഷത്തേക്ക് റിലീസ് മാറ്റിയിരുന്നു. കത്രീന കൈഫാണ് ചിത്രത്തിലെ നായിക.മധു നീലകണ്ഠനാണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ.
ഷാരൂഖാൻ നായകനാകുന്ന ജവാൻ എന്ന ബോളിവുഡ് ചിത്രത്തിലും വിജയ് സേതുപതി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.നയൻതാര നായികയാകുമ്പോള്‍ സാന്യ മല്‍ഹോത്ര,പ്രിയാമണി, ദീപിക പദുക്കോണ്‍,സുനില്‍ ഗ്രോവര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്.സൂപ്പർ ഹിറ്റ് സംവിധായകൻ ആറ്റ്ലീയാണ് ചിത്രത്തിൻറെ സംവിധായകൻ.