ജാപ്പനീസ് കാർ നിർമ്മാതാക്കളായ ടൊയോട്ട അവരുടെ പുതിയ എം പി വി ആയ ഇന്നോവ ഹൈക്രോസ് ഇന്ത്യൻ വിപണിയിൽ എത്തിച്ചു. ഇന്നോവ ക്രിസ്റ്റയുടെ എം പി വി ലുക്കിൽ നിന്ന് വ്യത്യസ്തമായി ഒരു കരുത്തുറ്റ ഹൈബ്രിഡ് പെട്രോൾ എസ്യുവി ആയിട്ടാണ് ഹൈക്രോസ് വിപണി വിപണിയിലെത്തുന്നത്.
2.0 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എൻജിനാണ് ഹൈബ്രിഡ് മോഡലിൽ പ്രവർത്തിക്കുന്നത്. ഇത് 186 പി.എസ്.പവറും 206 എൻ.എം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്.ഹൈബ്രിഡ് മോഡലിനു പുറമേ നോർമൽ പെട്രോൾ എഞ്ചിൻ മോഡലായും ഹൈക്രോസ് എത്തുന്നുണ്ട്.2.0 ലിറ്റർ നാല് സിലിണ്ടർ വി.വി.ടി.ഐ പെട്രോൾ എൻജിൻ 1987 സി.സിയിൽ 174 പി.എസ് പവറും 205 എൻ.എം ടോർക്കുമാണ് ഈ മോഡലിന്റെ കരുത്ത്.
മറ്റു വാഹന നിർമ്മാതാക്കളെ അപേക്ഷിച്ച് ടൊയോട്ട വാഹനങ്ങളിൽ ഫീച്ചറുകൾ കുറവാണു നൽകിയിരുന്നത്.എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി മ്യൂസിക് സോഷ്യൽ മീഡിയ ഫോൺ കണക്ടഡ് സംവിധാനങ്ങൾ എന്നിവയെല്ലാം അടങ്ങിയ ഒരു തകർപ്പൻ ഇൻഫോർട്ടെയ്ൻമെന്റ് സിസ്റ്റമാണ് ഹൈക്രോസിൽ ഉള്ളത്.മുൻ സീറ്റിലും പിൻസീറ്റിലും ഒരുപോലെ താപനില അഡ്ജസ്റ്റ് ചെയ്യാവുന്ന മൾട്ടിസോൺ എയർകണ്ടീഷൻ സംവിധാനം മറ്റൊരു പ്രത്യേകതയാണ്.
ഇന്നോവയുടെ രണ്ടാം നിര സീറ്റിലെ യാത്രാസുഖം വളരെയധികം പേരു കേട്ടതാണ്.അതിന് ഒട്ടും കുറവ് വരാതെ തന്നെ ഒരുപടി മുന്നിൽ നിൽക്കുന്ന ആഡംബരവും,കംഫർട്ടും സമ്മാനിക്കുന്ന മധ്യ നിര സീറ്റ് ആണ് ഹൈക്രോസിനുള്ളത്.
മൂന്നാം നിര സീറ്റും മികച്ച ലെഗ് റൂമും, കംഫർട്ടും നൽകുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്.
ലോകോത്തര നിലവാരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളാണ് ടൊയോട്ട
ഹൈക്രോസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഡൈനാമിക് റഡാർ ക്രൂയിസ് കൺട്രോൾ,ലെയ്ൻ ട്രെയ്സ് അസിസ്റ്റ്,റിയർ ക്രോസ് ട്രാഫിക് അലേർട്ട്, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ,ഇലക്ട്രോണിക് പാർക്കിങ്ങ് ബ്രേക്ക് വിത്ത് ഓട്ടോ ഹോൾഡ്, എ.ബി.എസ് വിത്ത് ഇ.ബി.ഡി,മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്ക് തുടങ്ങി നിരവധി സുരക്ഷാ സംവിധാനങ്ങളാണ് വാഹനത്തിൽ ഉള്ളത്.
വാഹനം വിപണിയിൽ അവതരിപ്പിച്ചു എങ്കിലും അടുത്തവർഷം ജനുവരിയിലാണ് വില്പന ആരംഭിക്കുക.വാഹനത്തിൻറെ വില കമ്പനി ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
22 ലക്ഷം മുതൽ 30 ലക്ഷം വരെ വില പോകാമെന്നാണ് കണക്കുകൂട്ടാൻ ആകുന്നത്.