മലയാളത്തിന്റെ ഇഷ്ട ഗായികയാണ് വൈക്കം വിജയലക്ഷ്മി. താരത്തിന്റെ തമിഴ് ഗാനങ്ങളും ഏറെ ശ്രദ്ധേയമാണ്. വ്യത്യസ്തമായ ശബ്ദത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ഗായിക കൂടിയാണ് വൈക്കം വിജയലക്ഷ്മി. സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ ‘കാറ്റേ കാറ്റേ’ എന്ന ഗാനമായിരുന്നു ആദ്യം പുറത്തുവന്നത്. വൈവിധ്യമാർന്ന നിരവധി ഗാനങ്ങളാണ് ഗായിക പാടിയത്. മെലഡിയും അടിപൊളിയും എല്ലാം തന്റെ കയ്യിൽ ഭദ്രമാണെന്ന് വിജയലക്ഷ്മി തെളിയിച്ചിരുന്നു. പാട്ട് മാത്രമല്ല ആളുകളെ അനുകരിക്കാനും മിടുക്കിയാണ് ഈ ഗായിക. എം ജയചന്ദ്രൻ ഉൾപ്പെടെയുള്ളവർ വിജയലക്ഷ്മിയുടെ മിമിക്രിയെ കുറിച്ച് വാചാലരായിട്ടുണ്ട്.
വിവാഹമോചന ശേഷമുള്ള ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതാണെന്ന് വിജയലക്ഷ്മി പറഞ്ഞിരുന്നു. ഇപ്പോൾ നൽകിയ ഒരു അഭിമുഖത്തിൽ ചില വാർത്തകൾ കാരണം തനിക്ക് വന്ന ബുദ്ധിമുട്ടുകളെ കുറിച്ച് ഇപ്പോഴുള്ള സംഗീത ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് വൈക്കം വിജയലക്ഷ്മി. ഒന്നര വയസ്സ് മുതൽ പാടുമായിരുന്നു വിജയലക്ഷ്മി. കാസറ്റിൽ പാട്ട് കേട്ടാണ് സംഗീതം പഠിച്ചു തുടങ്ങിയത്. മൂന്നുമണിക്കൊക്കെ അച്ഛനൊപ്പം എഴുന്നേറ്റ് സംഗീതം പഠിക്കാനായി പോയതെല്ലാം ഓർമ്മയുണ്ടെന്നും ആ കാലഘട്ടത്തിലേക്ക് തിരിച്ചു പോകാൻ ആഗ്രഹമുണ്ടെന്നും വിജയലക്ഷ്മി പറയാറുണ്ട്.
അച്ഛൻ്റെയും അമ്മയുടെയും കുടുംബത്തിലുള്ളവരുടെയും ബന്ധുക്കളുടെയും സപ്പോർട്ട് എന്നും ഉണ്ടായിരുന്നുവെന്നും, ചെറുപ്പത്തിൽ വല്യച്ഛൻ എന്നും സമ്മാനമായി കൊണ്ടുത്തരുന്നത് കാസറ്റുകൾ ആയിരുന്നു എന്നും വിജയലക്ഷ്മി പറയുന്നു. കാശില്ലാത്ത ജീവിതത്തിലെ ബുദ്ധിമുട്ടുകളെ എങ്ങനെ അതിജീവിക്കുന്നു എന്ന് ചോദിക്കുമ്പോൾ സംഗീതത്തിലൂടെയും പ്രാർത്ഥനയോടെയുമാണ് തടസ്സങ്ങൾ അതിജീവിക്കുന്നത് എന്നും വിജയലക്ഷ്മി പറയുന്നു. അച്ഛനും അമ്മയും തന്നെ സംഗീതം പഠിപ്പിച്ചില്ലായിരുന്നുവെങ്കിൽ എന്ത് ചെയ്യും എന്ന് ആലോചിച്ചിട്ടില്ലെന്ന് ചിലപ്പോൾ വീട്ടിൽ ഒതുങ്ങി കൂടുവായിരുന്നു എന്നും വിജയലക്ഷ്മി പറയുന്നു. വള പോലുള്ള സാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ കടക്കാർ അമ്മയെയും അച്ഛനെയും അത് കാണാനായി കൊടുക്കുക. കാഴ്ചയില്ലാത്തതുകൊണ്ട് എനിക്ക് തരില്ല. അത്തരം സന്ദർഭങ്ങളിൽ എനിക്ക് ദേഷ്യം വരും.
കാണാൻ പറ്റില്ല എന്നേയുള്ളൂ, എനിക്ക് തൊട്ടു നോക്കിയാൽ മനസ്സിലാകും. അത് ഞാൻ പറയാറുണ്ട്. അച്ഛന് വളരെ പ്രതീക്ഷയായിരുന്നു ഞാൻ ഉയരങ്ങളിൽ എത്തുമെന്ന്. അവരുടെ വാക്ക് അർത്ഥവത്തായി. ഒട്ടേറെ ഗുരുക്കന്മാർ സംഗീതം ഫോണിലൂടെ എന്നെ പഠിപ്പിച്ചിട്ടുണ്ട്. കല്യാണം എനിക്ക് വലിയ ചലഞ്ച് ആയിരുന്നു. അതിനുമുമ്പ് കുഴപ്പമില്ലായിരുന്നു. അദ്ദേഹം കലയെ നിരുത്സാഹപ്പെടുത്തി. അച്ഛനെയും അമ്മയെയും എന്നിൽ നിന്ന് അകറ്റി. ഇനിയും അതൊന്നും വീണ്ടും പറയുന്നില്ല. കമ്പ്ലീറ്റ് നെഗറ്റീവ് ആയിരുന്നു അതുകൊണ്ടാണ് അതിൽ നിന്നും പുറത്തിറങ്ങിയത്. ഏറെ മോഹിച്ചു കൂടെ കൂട്ടിയ ആൾ പാതിവഴിയിൽ വഴി തിരിഞ്ഞു പോയതിനെ കുറിച്ച് വിജയലക്ഷ്മി പറഞ്ഞു നിർത്തി. കാഴ്ച കിട്ടിയെന്ന് വാർത്തകൾ വന്നശേഷം താൻ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും ഗായിക സംസാരിച്ചു.
പക്ഷേ കാഴ്ച തിരിച്ചു കിട്ടിയില്ല. ഒരു വെളിച്ചം മാത്രമാണ് ഇപ്പോൾ കാണുന്നത്. കാഴ്ച കിട്ടി എന്ന് പറഞ്ഞു വാർത്ത വന്നതുകൊണ്ട് ചിലർ എന്റെ മുന്നിൽ വന്നു നിന്ന് എന്നെ മനസ്സിലായോ ഞാൻ ആരാ എന്നൊക്കെ ചോദിക്കുമ്പോൾ എനിക്ക് ദേഷ്യം വരും. എന്നെ പരീക്ഷിക്കുന്നത് പോലെ തോന്നാറുണ്ട്. സിനിമയിൽ അഭിനയിക്കാനും എനിക്ക് അവസരങ്ങൾ വന്നിരുന്നു. ഒരു സിനിമയിൽ ഞാൻ പാടി അഭിനയിച്ചിട്ടുണ്ട് അതിൽ തന്നെ മറ്റൊരാളുടെ കൈയൊക്കെ പിടിച്ചു നടക്കുമ്പോൾ എനിക്ക് കംഫർട്ടബിൾ അല്ല. അതുകൊണ്ട് ഈ പരിപാടിക്ക് ഇല്ലെന്ന് പറഞ്ഞു. പിന്നീട് അഭിനയിക്കാൻ നിർബന്ധിച്ചു കൊണ്ട് ചിലർ വന്നിരുന്നു. അതിനില്ലെന്നുറച്ചു പറഞ്ഞു എന്നും വിജയലക്ഷ്മി വിശദീകരിച്ചു.