മലയാളികൾക്ക് വളരെയധികം ഇഷ്ടമുള്ള ഒരു താരമാണ് നടി ആശാ ശരത്ത്. സോഷ്യൽ മീഡിയയിലൂടെയും മിനിസ്ക്രീനിലൂടെ ഇപ്പോൾ ബിഗ് സ്ക്രീനിലൂടെയും മലയാളികൾ കാണുന്ന ആശ മലയാളികളുടെ സ്വന്തം നടിയാണെന്നാണ് അവർ തന്നെ വിശേഷിപ്പിക്കുന്നത്. സ്വന്തം എന്നൊരു തോന്നൽ ആശയെ കുറിച്ച് മലയാളികൾക്ക് പണ്ടുമുതൽ തന്നെയുണ്ട്. എപ്പോഴും ആശയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ കാതോർത്തിരിക്കാറുണ്ട്. ആശയുടെ മകൾ കൂടി ഇപ്പോൾ സോഷ്യൽ മീഡിയയിലും സിനിമ സീരിയൽ രംഗത്തും സജീവമായി മാറിയതോടെ ഈ കുടുംബത്തിൻറെ വിശേഷമാണ് കൂടുതലും ആരാധകർ അറിയാൻ ശ്രമിക്കുന്നത്.
ഇപ്പോൾ ആശയുടെ നിരവധി വിശേഷങ്ങൾക്കിടയിൽ ചില കാര്യങ്ങൾ കൂടി വൈറൽ ആവുകയാണ്. ആശയെ കുറിച്ചുള്ള പലകാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാക്കുമ്പോഴും ആശയുടെ മകൾ അഭിമാനമായി മാറിയിരിക്കുന്ന വാർത്തയാണ് പങ്കുവയ്ക്കുന്നത്. ആശയും ഭർത്താവും മകളോടൊപ്പം മകളുടെ ഗ്രാജുവേഷൻ ദിവസത്തിൽ എടുത്ത ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. സന്തോഷവാർത്ത അറിയിച്ചതാരകുടുംബം കണ്ണ് നിറഞ്ഞു തുളുമ്പി തന്നെയാണ് നിൽക്കുന്നത്. മകളുടെ വിജയത്തിൻറെ സന്തോഷം തന്നെയാണ് ഇപ്പോൾ ആശ പങ്കുവെച്ചിരിക്കുന്നത്.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് അത്രമാത്രം സന്തോഷത്തിലായിരുന്നു ആശ. തൻറെ ഇളയ മകളുടെ വിജയത്തിൻറെ സന്തോഷമാണ് ആശ ഇപ്പോൾ ആരാധകരോട് പങ്കുവെക്കുന്നത്. ആശ ശരത്തും ഭർത്താവും തന്റെ ഇളയ മകളും ഒരുമിച്ചുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് സന്തോഷം പറയുന്നു. തന്റെ മകൾ മാസ്റ്റർ ഡിഗ്രി പാസായതാണ് സന്തോഷ വാർത്ത. വാക്കുകൾ ഇങ്ങനെ;
ഞാൻ സന്തോഷത്തിൽ അർമാദിക്കുകയാണ്. എൻറെ മകൾ പങ്കു വാർവിക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിസിനസ് അനലിറ്റിക്സിൽ നിന്നും മാസ്റ്റേഴ്സ് പാസായ സന്തോഷവാർത്തയാണ് ഞാൻ പറയുന്നത്.
നീ ഒന്ന് ആലോചിക്കണം നീ വിചാരിക്കുന്നതിനേക്കാൾ ധൈര്യശാലിയാണ് നീ. വിചാരിക്കുന്നതിനേക്കാൾ ശക്തിയാണ് നീ. ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു. ഇതായിരുന്നു വാക്കുകൾ. നിരവധി ആരാധകരാണ് കമൻറ് ബോക്സിൽ സ്നേഹം അറിയിച്ചു രംഗത്തെത്തിയത്. ഏവരും അത്രമാത്രം സ്നേഹത്തോടെയാണ് ആശ ശരത്തിന്റെയും കുടുംബത്തിന്റെയും സ്നേഹിക്കുന്നത്. പതിനെട്ടാം വയസ്സിലാണ് ആശാ ശരത് വിവാഹിതയായത്. തുടർന്ന് ഭർത്താവിനൊപ്പം ദുബായിലേക്ക് പോവുകയായിരുന്നു. പ്രീഡിഗ്രി സമയത്ത് തമിഴ് ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചില്ലെങ്കിലും മാതാപിതാക്കൾ സമ്മതിക്കാത്തതിനെത്തുടർന്ന് അവസരം ഉപേക്ഷിക്കേണ്ടി വരികയായിരുന്നു.
അതുകൊണ്ടുതന്നെ മകളുടെ അഭിനയ ആഗ്രഹം ആശ തടഞ്ഞുവച്ചത് ഇല്ല. ദുബായിൽ ആശ റേഡിയോ ജോക്കിയായും പ്രോഗ്രാം പ്രൊഡ്യൂസർ ആയും ജോലി ചെയ്തിട്ടുണ്ട്. കൈരളി കലാ കേന്ദ്രം എന്ന നൃത്ത സ്കൂളും ആശയ്ക്കുണ്ട്. നൃത്തം അഭ്യസിക്കുക അല്ലെങ്കിൽ നൃത്തം പഠിപ്പിക്കുക എന്നതും മക്കളിൽ നൃത്തം എത്തിക്കുക എന്നതും ആശയുടെ വലിയ ആഗ്രഹമായിരുന്നു. അതുതന്നെ സാധിച്ചിട്ടുണ്ട്. ആശയുടെ അമ്മയും വലിയൊരു കലാകാരിയാണ്. ആശയിലേക്ക് പകർന്നു കിട്ടിയ കല ആശ മക്കളിലേക്കും എത്തിച്ചിട്ടുണ്ട്. ഇവിടെ തമ്മിലുള്ള ഡാൻസ് പെർഫോമൻസ് വീഡിയോയും സോഷ്യൽ മീഡിയയിൽ തന്നെ ഇവർ പങ്കുവെച്ചിട്ടുണ്ട്. അതൊക്കെ നിമിഷങ്ങൾ കൊണ്ട് വൈറൽ ആകാറുണ്ട്.
സോഷ്യൽ മീഡിയയിൽ ഇവർ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം തന്നെ നിമിഷങ്ങൾക്കകം ആരാധകർ ഏറ്റെടുക്കാറുമുണ്ട്. മലയാള ടെലിവിഷൻ പരമ്പരയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ഇപ്പോൾ സിനിമയിൽ ഒഴിച്ചുമാറ്റാൻ പറ്റാത്ത വ്യക്തിയാണ് ആശാ. ആശ ശരത്തിന്റെ പുതിയ വാർത്തകളും വിശേഷങ്ങളും എല്ലാം സോഷ്യൽ മീഡിയയിൽ ചർച്ചയാവാറുണ്ട്. താരത്തിന്റെ ഇപ്പോൾ ഈ പങ്കുവെച്ചിരിക്കുന്ന വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്.