ചുരുങ്ങിയ കാലം കൊണ്ട് തന്നെ മിനി സ്ക്രീൻ പ്രേക്ഷകർക്കിടയിൽ പ്രേക്ഷക പ്രീതി നേടിയ ഏഷ്യാനെറ്റ് പരമ്പരകളിൽ ഒന്നാണ് കൂടെവിടെ. ഇതിലെ കഥാപാത്രങ്ങൾ എല്ലാം കുടുംബപ്രേക്ഷകർക്ക് സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെയാണ്. അതിൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങളിൽ ഒന്നാണ് അതിഥി ടീച്ചറുടെത്. ശ്രീധന്യ എന്ന നടിയാണ് അതിഥി ടീച്ചറായി വേഷമിടുന്നത്. ഇപ്പോഴത്തെ തൻറെ ജീവിതത്തിലെയും കരിയറിലെയും വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ശ്രീധന്യ. ഒരു പ്രശസ്ത മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.
നേരത്തെ അവതാരികയായി തിളങ്ങിയ താരമാണ് ശ്രീധന്യ. എന്നാൽ കൂടെവിടെ തൻറെ ആദ്യത്തെ സീരിയൽ ആണെന്നാണ് ശ്രീധന്യ തന്നെ പറയുന്നത്. ഇപ്പോൾ തെലുങ്കിലും ഒരു സീരിയൽ ചെയ്യുന്നുണ്ട്. പരസ്യത്തിലും സജീവമായ ശ്രീധന്യ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. രക്ഷാധികാരി ബൈജുവിലെ ശ്രീധന്യയുടെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ ഇതാ റിലീസിന് കാത്തു നിൽക്കുന്ന പ്രണയ വിലാസം എന്ന സിനിമയിലും ശ്രീധന്യ ഉണ്ട്. കുടുംബത്തോടൊപ്പം മുംബൈയിൽ സെറ്റിൽഡ് ആയ ശ്രീധന്യ സീരിയലിൽ അഭിനയിക്കുന്നതിന് വേണ്ടിയാണ് കേരളത്തിലേക്ക് എത്തുന്നത്.
ഇപ്പോൾ സീരിയലിന്റെയും സിനിമയുടെയും പരസ്യ ചിത്രങ്ങളുടെയും എല്ലാം തിരക്കു കാരണം താരത്തിനു മുംബൈയിലേക്ക് പോകാനുള്ള സമയം കിട്ടാറില്ല എന്നാണ് താരം പറയുന്നത്. എല്ലാദിവസവും ഭർത്താവിനെയും മക്കളെയും വീഡിയോ കോളിലൂടെയാണ് താൻ കാണുന്നതെന്നും ശ്രീധന്യ പറയുന്നുണ്ട്. അതേസമയം സീരിയലുകൾ മൂലം തനിക്കുണ്ടായ ചില നഷ്ടങ്ങളെ കുറിച്ചും ശ്രീധന്യ ആഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. ഒന്നാമത്തെ നഷ്ടമായി താരം ചൂണ്ടിക്കാണിക്കുന്നത് കുടുംബത്തോടൊപ്പം ഉള്ള നിമിഷമാണ്. രണ്ടാമത്തെ നഷ്ടം ചില പരസ്യ ചിത്രങ്ങളാണ് എന്നാണ് ശ്രീധന്യ പറഞ്ഞത്.
സീരിയലിനു വേണ്ടി ഡേറ്റ് ബ്ലോക്ക് ചെയ്തു വച്ചത് കാരണം ഇപ്പോൾ തന്നെ രണ്ടുമൂന്നു പരസ്യങ്ങൾ നഷ്ടമാണെന്നാണ് താരം പറയുന്നത്. അതിനാൽ അതെങ്ങനെ മാനേജ് ചെയ്യാൻ പറ്റും എന്നാണ് ഇപ്പോൾ ആലോചിക്കുന്നത് എന്നും ശ്രീധന്യ പറയുന്നു. കൂടെവിടെ സീരിയൽ ചെയ്തു തുടങ്ങിയപ്പോൾ മുതൽ ആളുകൾ എന്നെ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു എന്നും താരം പറയുന്നു. എന്നെ തിരിച്ചറിഞ്ഞ് തടഞ്ഞുവെച്ച സ്നേഹം പ്രകടിപ്പിക്കുമ്പോൾ ഒന്നും ഒരു ദേഷ്യവും തോന്നിയിട്ടില്ല എന്നും താരം പറയുന്നുണ്ട്. കാരണം അവർ അവരുടെ സ്നേഹമാണ് പ്രകടിപ്പിക്കുന്നത് അത് സ്വീകരിക്കുന്നത് തൻറെ കടമയായിട്ടാണ് ശ്രീധന്യ കണക്കാക്കുന്നത്. അതിൽ സന്തോഷമേയുള്ളൂ എന്നും താരം പറയുന്നു.
സീരിയൽ മേഖലയിൽ തനിക്ക് കാര്യമായ റിജക്ഷൻ ഒന്നും നേരിടേണ്ടി വന്നിട്ടില്ല എന്നും താരം പറയുന്നുണ്ട്. എന്നാൽ ചില സിനിമകളിൽ നിന്നും ഉണ്ടായിട്ടുണ്ടെന്നാണ് താരം തുറന്നു പറയുന്നത്. നമ്മളോട് കഥയും പ്രതിഫലവും എല്ലാം പറഞ്ഞു സെറ്റ് ആക്കും അതിനനുസരിച്ച് നമ്മൾ ഡേറ്റ് ബ്ലോക്ക് ചെയ്ത് കാത്തിരിക്കും. എന്നാൽ ആ സിനിമയിൽ നിന്നും നമ്മളെ പുറത്താക്കി എന്നത് ഷൂട്ട് തുടങ്ങുന്നത് വരെ നമ്മൾ അറിയില്ലെന്നാണ് ശ്രീധന്യ പറയുന്നത്. അത് വിളിച്ചു പറയാനുള്ള മാന്യത പോലും പലരും കാണിക്കാറില്ലെന്നും താരം ആരോപിക്കുന്നുണ്ട്. ഇത് മലയാളത്തിൽ മാത്രമല്ല തമിഴ് സിനിമയിൽ നിന്നും ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നും താരം വ്യക്തമാക്കുന്നുണ്ട്.