മലയാളികൾക്ക് ബിഗ് ബോസിലൂടെ ഏറെ സുപരിചിതനായ വ്യക്തിയാണ് ബഷീർ ബഷി. ഇപ്പോൾ ബഷീറിൻറെ കുടുംബത്തിൽ ഒരു സന്തോഷ വാർത്തയാണ് സംഭവിച്ചിരിക്കുന്നത്. ബഷീർ രണ്ടു വിവാഹം കഴിച്ചതിന്റെ പേരിൽ ധാരാളം വിമർശനം നേരിട്ട ഒരാളാണ്. ഇതാ രണ്ടു ഭാര്യമാരും മൂന്നു കുട്ടികളുമാണ് ഇപ്പോൾ തനിക്ക് എന്ന് ഇപ്പോൾ താരം തന്നെ സോഷ്യൽ മീഡിയയിൽ അറിയിച്ചിരിക്കുന്നു. ബഷീറിൻറെ രണ്ടാം ഭാര്യ മഷുറ പ്രസവിച്ചിരിക്കുന്നു എന്ന വാർത്തയാണ് പുറത്തുവന്നത്. മൂന്നാല് ദിവസമായി തന്നെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയ മഷൂറയ്ക്ക് ഇന്ന് സിസേറിയൻ വഴിയാണ് കുഞ്ഞിനെ ലഭിച്ചതെന്നും ആൺകുട്ടിയാണ് കുഞ്ഞ് എന്നും ആദ്യ ഭാര്യ തന്നെയാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
സമൂഹമാധ്യമങ്ങളിൽ ശ്രദ്ധയെ മുഖം തന്നെയാണ് ബഷീർ ബഷിയും ഭാര്യ മഷൂറയും സുഹാനയും. മോഡലായി തിളങ്ങി നിന്ന ബഷീർ ബിഗ് ബോസിൽ എത്തിയതോടെ ജനപ്രീതി നേടി. ബിഗ് ബോസിൽ തനിക്ക് രണ്ടു ഭാര്യമാർ ഉണ്ടെന്ന് ബഷീർ തുറന്നു പറഞ്ഞത് വളരെയേറെ തന്നെ ചർച്ച ചെയ്യപ്പെട്ട ഒന്നായി മാറി. പിന്നാലെ ആരാധകരും മലയാളികളും ഇവരെ ഏറ്റെടുക്കുകയായിരുന്നു.
ബഷീറിൻറെ രണ്ടാം ഭാര്യ മഷൂറ ഇപ്പോൾ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയ സന്തോഷ വാർത്തയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ആദ്യ ഭാര്യ സുഹാന ആണ് ഈ വിശേഷം ആദ്യം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി തന്നെ സുഹാനയും ബഷീറും മഷുറ ഇല്ലാതെയുള്ള വ്ലോഗുകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നുണ്ടായിരുന്നു.
കുറച്ചുദിവസമായി തന്നെ മഷൂറ പ്രസവിക്കും എന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് അത് തെറ്റുകയും ലേബർ പെയിൻ വരാതെ ആയപ്പോൾ സിസേറിയനിലേക്ക് മാറുകയുമായിരുന്നു. കുഞ്ഞിൻറെ ഫോട്ടോ കുഞ്ഞിന്റെ പേരിൽ തുടങ്ങിയ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തു വിട്ടിട്ടുണ്ട്. മുഹമ്മദ് ഇബ്രാൻ ബഷീർ എന്നാണ് കുഞ്ഞിന് നൽകിയ പേര്. കുഞ്ഞിൻറെ ഒരു വീഡിയോയും ഇൻസ്റ്റഗ്രാമിലൂടെ പുറത്തു വിട്ടിട്ടുണ്ട്.