മലയാളികളുടെ ഇടയിൽ പകരം വയ്ക്കാനില്ലാത്ത ഒരു നായിക തന്നെയാണ് സംയുക്ത വർമ്മ. സംയുക്തയുടെ വിശേഷങ്ങൾ അതിവേഗം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. താരം തന്നെയാണ് ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ളതും. ഇൻസ്റ്റഗ്രാമിൽ വളരെയധികം സജീവമായ സംയുക്ത യോഗ ചെയ്യുന്നതും ഫിറ്റ്നസുമായിട്ടുള്ള പ്രശ്നങ്ങളുമായുള്ള കാര്യങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
അക്കൂട്ടത്തിൽ ഇപ്പോൾ വൈറൽ ആകുന്ന ഒരു ചിത്രമാണ് ഇവർ രണ്ടുപേരും വെക്കേഷൻ ആഘോഷിക്കാൻ പോയ ചിത്രങ്ങൾ. ഇപ്പോൾ വെക്കേഷൻ ആഘോഷിക്കാൻ മഞ്ഞിൽ കളിക്കുന്നത് ഒക്കെയുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗം ആകുന്നത്. സംയുക്തയുടെ മുഖത്തെ കൗതുകവും ബിജുമേനോന്റെ മുഖത്തെ ചിരിയുമാണ് ഈ ചിത്രത്തിൻറെ പ്രധാന ആകർഷണം എന്ന് ആരാധകർ പറയുന്നു. അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്ത സമയത്ത് ആയിരുന്നു സംയുക്ത യോഗ പഠനം തുടങ്ങിയത്.
യോഗയിൽ ഉപരിപഠനം നടത്തിയ താരം യോഗ വിശേഷങ്ങളും പങ്കുവെക്കാറുണ്ട്. അതുകൊണ്ടാണ് ഞാൻ വീട്ടിൽ സ്വസ്ഥമായി കഴിഞ്ഞു പോകുന്നതെന്നും അല്ലെങ്കിൽ ചിലപ്പോൾ എനിക്ക് ഒറ്റക്കിരുന്ന് ഒക്കെ ഭ്രാന്ത് ആയി പോയേനെ എന്നൊക്കെ സംയുക്ത അഭിമുഖത്തിൽ പറഞ്ഞിരുന്നു. അനാവശ്യമായി അങ്ങോട്ടുമിങ്ങോട്ടും ഇടപെടാറില്ല എന്നും താരം വ്യക്തമാക്കി. യോഗ ചെയ്തു തുടങ്ങിയതിനുശേഷമാണ് ദേഷ്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ മാറ്റം വന്നത്. നന്നായി അത് ആസ്വദിച്ച് തുടങ്ങിയപ്പോഴാണ് സിനിമ എന്ന ചിന്ത മനസ്സിൽ നിന്നും മാറിയത്. അമ്മയാകാൻ വേണ്ടിയാണ് കല്യാണം കഴിച്ചത്.
മകൻ ദക്ഷിന് ശ്രദ്ധ വേണ്ട സമയത്ത് എല്ലാം താൻ അവനൊപ്പം ഉണ്ടാകും എന്ന് താരം പറഞ്ഞിരുന്നു. സംയുക്ത 23 വയസ്സിലാണ് വിവാഹിതയായത്. അത് നേരത്തെയായി എന്നൊന്നും തോന്നിയിട്ടില്ല. കല്യാണം കഴിഞ്ഞ് രണ്ടുവർഷം കഴിഞ്ഞാണ് മകൻ ജനിച്ചത്. പെട്ടെന്ന് തന്നെ കുഞ്ഞു ഉണ്ടാകണം ആയിരുന്നു എന്ന് പിന്നീട് തോന്നിയിരുന്നു. പിസിഒഡി ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ മാറിയത് യോഗയിലൂടെയാണ്.
കുടുംബ ജീവിതവും അമ്മ ജീവിതവും എല്ലാം തൻ ശരിക്കും ആസ്വദിക്കുന്നുണ്ടെന്ന് മുൻപൊരിക്കൽ അഭിമുഖത്തിൽ സംയുക്ത പറഞ്ഞിരുന്നു. നന്നായി ആസ്വദിച്ചു തുടങ്ങിയപ്പോഴാണ് സിനിമ എന്ന ചിന്ത മനസ്സിൽ നിന്നും മാറിയത്. അമ്മയാകാൻ വേണ്ടിയാണ് കല്യാണം കഴിച്ചത് എന്ന് മുൻപൊരിക്കൽ സംയുക്ത വെളിപ്പെടുത്തിയിരുന്നു.