ഒരുപിടി നല്ല സിനിമകളിൽ അഭിനയിച്ച് ജനപ്രിയ ആയി മാറിയ നടിയാണ് ഇന്ദ്രജ. വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമാണ് ഇന്ദ്രജ അഭിനയിച്ചത് എങ്കിലും ഇപ്പോഴും പ്രേക്ഷകരുടെ ഓർമ്മയിൽ ആ മുഖം ഉണ്ടാകും. ചെന്നൈയിലെ തമിഴ് ബ്രാഹ്മിൻ കുടുംബത്തിൽ ജനിച്ച ഇന്ദ്രജിയുടെ യഥാർത്ഥ പേര് രജനി എന്നായിരുന്നു. സ്കൂൾ വിദ്യാഭ്യാസ സമയത്താണ് സിനിമയിൽ നായികയായി താരം അഭിനയിച്ചത്. സാമ്പത്തിക സാഹചര്യങ്ങൾ കൊണ്ടാണ് ഇന്ദ്രജ അഭിനയത്തിലേക്ക് എത്തിയത്. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമകളിൽ ആകെ നിറസാന്നിധ്യമായിരുന്നു ഇന്ദ്രജ.
വാസു സംവിധാനം ചെയ്ത രജനീകാന്ത് സിനിമയിലൂടെ ആയിരുന്നു താരത്തിന്റെ തുടക്കം. പിന്നീട് നടി തെലുങ്കിലും ചുവട് വച്ചു. തെലുങ്ക് ചിത്രത്തിൽ നായികയായി അഭിനയിക്കുകയും ചെയ്തു. ചിത്രത്തിൽ നടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരായിരുന്നു ഇന്ദ്രജ. അതിനുശേഷം ആണ് ആ കഥാപാത്രത്തിന്റെ പേരിൽ നടി അറിയപ്പെടാൻ തുടങ്ങിയത്. ദി ഗോഡ് മാനാണ് ഇന്ദ്രജയുടെ ആദ്യത്തെ മലയാള സിനിമ. അതേ വർഷം പുറത്തിറങ്ങിയ ഉസ്താദ് എന്ന സിനിമയാണ് നടിക്ക് മലയാളത്തിൽ വലിയൊരു ജനശ്രദ്ധ നേടിക്കൊടുത്തത്. ക്ഷമ എന്ന നായിക കഥാപാത്രത്തെ നടി മികച്ചതാക്കുകയും ചെയ്തു.
സിദ്ദിഖ് സംവിധാനം ചെയ്ത മമ്മൂട്ടി നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രമായ ക്രോണിക് ബാച്ചിലറിലെ കഥാപാത്രം നടിയുടെ കരിയറിലെ മികച്ച വേഷങ്ങളിൽ ഒന്നായിരുന്നു. ഭവാനി രാജശേഖരൻ എന്ന നെഗറ്റീവ് കഥാപാത്രം നടി മികച്ചതാക്കുകയും ചെയ്തു. നടനും ബിസിനസ്സുകാരനുമായ മുഹമ്മദ് അഫ്സറിനെ ആണ് നടി വിവാഹം ചെയ്തത്. ഒരു മകളുണ്ട്. ഇപ്പോഴും സിനിമയിലും സീരിയലിലും ഒക്കെ സജീവമാണ് നടി. ആറു വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിൽ ആയിരുന്നു താരത്തിന്റെ വിവാഹം. വിപ്ലവം സൃഷ്ടിച്ചത് പോലെ ഒരു ബ്രാഹ്മിൺ മുസ്ലിം പ്രണയവും വിവാഹത്തെക്കുറിച്ചും എല്ലാം താരം നേരത്തെ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.