അമൽ നീരദിൻറെ സംവിധാനത്തിൽ പുറത്തിറങ്ങി മലയാളത്തിൽ വൻ ഹിറ്റായ മമ്മൂട്ടി ചിത്രമായിരുന്നു ഭീഷ്മ പർവ്വം.ചിത്രത്തിലെ മമ്മൂട്ടിയുടെ തകർപ്പൻ പ്രകടനവും ആക്ഷൻ രംഗങ്ങളും എല്ലാം പ്രേക്ഷകരെ വലിയ രീതിയിൽ ആവേശത്തിൽ ആക്കിയിരുന്നു.ബിഗ് ബി ക്ക് ശേഷം ആഘോഷിക്കപ്പെട്ട ഒരു അമൽ നീരദ് ചിത്രം കൂടിയായിരുന്നു ഭീഷ്മ പർവ്വം.ഇപ്പോഴിതാ തന്റെ ആദ്യത്തെ സ്വതന്ത്ര സംവിധാന സംരംഭത്തെ കുറിച്ചുള്ള സന്തോഷവാർത്ത പങ്കുവെച്ച് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത് വന്നിരിക്കുകയാണ് ചിത്രത്തിൻറെ തിരക്കഥാകൃത്ത് ദേവദത്ത് ഷാജി.ചിയേഴ്സ് എന്റര്‍ടെയ്ന്‍മെന്റ്സ് ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
ജാനെമന്‍,ജയ ജയ ജയ ജയഹേ,വികൃതി എന്നീ വിജയ ചിത്രങ്ങൾ നിർമ്മിച്ച ബാനർ ആണ് ചിയേഴ്സ് എന്റര്‍ടെയ്ന്‍മെന്റ്സ്.ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ മൂന്ന് വ്യത്യസ്ത പ്രമേയങ്ങൾ ചർച്ച ചെയ്ത വിജയ ചിത്രങ്ങൾ നിർമ്മിച്ച ശ്രദ്ധേയമായ നിർമ്മാണ കമ്പനിയാണ് ഇത്.’എന്റെ കന്നി സംവിധാന സംരംഭത്തിനായി വികൃതി,ജാനെമൻ, ‘ജയ ജയ ജയ ജയ ഹേ’ എന്നീ ചിത്രങ്ങളുടെ നിർമ്മാതാക്കളുമായി സഹകരിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്.നന്ദി ചിയേഴ്സ് എന്റർടൈൻമെന്റ്സ്’.ഇത്തരത്തിൽ ഫേസ്ബുക്കിൽ കുറിച്ച ദേവദത്ത് ഷാജി ആദ്യമായി എഴുതി സംവിധാനം ചെയ്യാൻ പോകുന്നതിനുള്ള ആവേശവും,സന്തോഷവും തന്റെ പോസ്റ്റിൽ പങ്കുവയ്ക്കുന്നുണ്ട്.
ചിയേഴ്സ് എന്റർടെയ്ൻമെന്റിന്റിന്റെ സാരഥികളായ ലക്ഷ്മി മേനോൻ,ഗണേഷ് മേനോൻ എന്നിവർക്കൊപ്പം നിൽക്കുന്ന ചിത്രമാണ് ദേവദത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.ബേസിൽ ജോസഫ് ദർശന രാജേന്ദ്രൻ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി വിപിൻദാസ് ഒരുക്കിയ ‘ജയ ജയ ജയ ജയഹേ’ എന്ന ചിത്രം കഴിഞ്ഞ വർഷത്തെ മലയാളത്തിലെ വമ്പൻ ഹിറ്റുകളിൽ ഒന്നായിരുന്നു. സമൂഹത്തിലെ പല കുടുംബങ്ങളിലും നടക്കുന്ന ഗൗരവമേറിയ ഒരു സാമൂഹിക പ്രശ്നം നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിച്ച ചിത്രം പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.ചിത്രത്തിലെ ദർശന രാജേന്ദ്രന്റെ ഫൈറ്റ് സീനുകൾ എല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു.
കോമഡിക്ക് ഏറെ പ്രാധാന്യം നൽകിക്കൊണ്ട് ചിദംബരത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഒരു സമ്പൂർണ്ണ കോമഡി എന്റർടൈനർ ആ ജാനെമനിൽ ലാൽ, അർജുൻ അശോകൻ,ബാലു വർഗീസ്, ഗണപതി,ബേസിൽ ജോസഫ്,സിദ്ധാർഥ് മേനോൻ, അഭിരാം രാധാകൃഷ്ണൻ,റിയ സൈറ,ഗംഗ മീര, സജിൻ ഗോപു,ചെമ്പിൽ അശോകൻ എന്നിവർക്കൊപ്പം ധാരാളം പുതുമുഖങ്ങളും അണിനിരന്നിരുന്നു.തൻറെ പിറന്നാൾ ആഘോഷിക്കാൻ ഒറ്റപ്പെടലിൽ നിന്ന് നാട്ടിലേക്ക് ഓടിയെത്തുന്ന ജോയ് മോൻ,അയാളുടെ നിഷ്കളങ്കത കൂടാതെ പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും അതില്‍ ചേര്‍ന്നു നില്ക്കുന്ന ജീവിതം പകരുന്ന വൈകാരികതയുമൊക്കെ ജാനേമനിനെ ഒരു മികച്ച ചിത്രമാക്കി മാറ്റുന്നു.