നിരവധി വർഷങ്ങളായി മലയാള സിനിമയുടെ ഭാഗമായി തുടരുകയും നിരവധി വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടുകയും ചെയ്ത താരമാണ് ബിജുമേനോൻ.അദ്ദേഹത്തിൻറെ കഥാപാത്രങ്ങളും സ്വഭാവവും ജീവിതവും എല്ലാം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.അടുത്തിടെ താരത്തിന്റെ പണ്ടത്തെ ഒരു ഐഡന്റിറ്റി കാർഡ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ബിജുമേനോന്റെ തൃശ്ശൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്ലെയർ ഐഡന്റിറ്റി കാർഡ് ആയിരുന്നു അത്.
ഇത്തിരി ഒരു കാര്യം മലയാളികൾക്ക് പുതിയൊരു അറിവായിരുന്നു.അതുകൊണ്ടുതന്നെ ഈ ഐഡന്റിറ്റി കാർഡിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.ഇപ്പോഴിതാ മലയാളി താരങ്ങളുടെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ ടീം ആയ കേരള സ്ട്രൈക്കേഴ്സിന്റെ പ്രസ് മീറ്റ് ചടങ്ങിൽ റിപ്പോർട്ടർ ടീമിൻറെ ക്യാപ്റ്റനായ കുഞ്ചാക്കോ ബോബനോട് ചോദിച്ച ചോദ്യവും താരത്തിന്റെ മറുപടിയും ആണ് നേടുന്നത്.അടുത്തിടെ ബിജുമേനോന്റെ ക്രിക്കറ്റ് ഐഡൻറിറ്റി കാർഡ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.അദ്ദേഹത്തെ ടീമിലേക്ക് വിളിച്ചില്ലേ എന്നായിരുന്നു ചോദ്യം.
‘ഓര്‍ഡിനറി എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഞാനും ബിജു മേനോനും ആസിഫ് അലിയും ജിഷ്ണുവുമൊക്കെ ക്രിക്കറ്റ് കളിക്കുമായിരുന്നു. വണ്‍ പിച്ച് ക്രിക്കറ്റ് ആയിരുന്നു.ക്രിക്കറ്റ് പാഷണേറ്റ് ആയി കാണുന്ന കുറേ ആള്ക്കാര് നമ്മുടെ കൂടെയുണ്ട്.ബിജു ജില്ലാ തലത്തില്‍ അംഗമായിരുന്നു എന്ന് അവൻ പറഞ്ഞിട്ടുണ്ടായിരുന്നു.പക്ഷേ ഞങ്ങളാരും അത് വിശ്വസിച്ചിട്ടില്ലായിരുന്നു.ഇപ്പോള്‍ സിസിഎല്‍ വന്നപ്പോള്‍ മനപൂര്‍വം ഫോട്ടോ ഇട്ടതാണോ എന്ന് സംശയമുണ്ട്.പക്ഷേ എങ്ങനെയായാലും അവൻ മികച്ച ഒരു താരമാണ്.
അതെനിക്ക് പറയാതിരിക്കാൻ പറ്റില്ല.ആദ്യ ബോളില്‍ തന്നെ എപ്പോഴും ഔട്ടാകാറുമുണ്ടായിരുന്നു’.ഇത്തരത്തിലായിരുന്നു തമാശ രൂപേണയുള്ള കുഞ്ചാക്കോ ബോബന്റെ ചോദ്യത്തിനുള്ള മറുപടി.സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ ആദ്യമത്സരം ഫെബ്രുവരി 18 നാണ്.അടിമുടി മാറ്റങ്ങളുമായി ആയുധങ്ങൾ രാകി മിനുക്കി എത്തുന്ന പുതിയ കേരള സ്ട്രൈക്കേഴ്സ് ആയിരിക്കും ടൂർണമെന്റിൽ ഇറങ്ങുക.ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ നോൺ പ്ലെയിങ് ക്യാപ്റ്റനായ മുംബൈ ഹീറോസിനെ ആണ് ആദ്യ മത്സരത്തിൽ കേരള സ്ട്രൈക്കേഴ്സ് കാര്യവട്ടത്ത് നേരിടുക.