നിസാം ബഷീർ സംവിധാനം ചെയ്തു മമ്മൂട്ടി നായകനായി എത്തിയ റോഷാർക്ക് മലയാള സിനിമയ്ക്ക് സുപരിചിതമല്ലാത്ത മേക്കിങ് ശൈലി കൊണ്ട് ശ്രദ്ധേയമായിരുന്നു.മാത്രമല്ല ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്നു മികച്ച അഭിനയമാണ് കാഴ്ചവച്ചത്.അതിൽ തന്നെ സീത എന്ന കഥാപാത്രം അവതരിപ്പിച്ച ബിന്ദു പണിക്കരുടെ പ്രകടനം എടുത്തു പറയേണ്ടതാണ്.ഒരു ഇടവേളക്കുശേഷം മലയാള സിനിമയിലേക്ക് കടന്നുവന്ന ബിന്ദു പണിക്കർ തനിക്ക് ലഭിച്ച കഥാപാത്രം അതിഗംഭീരമാക്കി.
റോഷാർക്കിന്റെ വിജയാഘോഷിച്ചടങ്ങിൽ ബിന്ദു പണിക്കരെ പ്രശംസിച്ച് മമ്മൂട്ടിയും രംഗത്തെത്തി. ചിത്രത്തിലെ കഥാപാത്രത്തിനായി ബിന്ദു പണിക്കരുടെ പേര് താൻ നിർദ്ദേശിച്ചു എന്നും പിന്നീട് പല ഓപ്ഷനുകളും വന്നെങ്കിലും ആരും ഈ കഥാപാത്രമാകാൻ തയ്യാറായില്ലെന്നും പിന്നീട് ബിന്ദുവിനെ തന്നെ ഈ കഥാപാത്രത്തിനായി തെരഞ്ഞെടുക്കുകയും ആയിരുന്നു എന്നും മമ്മൂട്ടി പറഞ്ഞു.നമ്മള് കാണിക്കുന്ന ധൈര്യത്തെക്കാള്‍, ആവേശത്തെക്കാള്‍ കൂടുതല്‍ ഈ സിനിമയിൽ അഭിനയിക്കാന്‍ ബിന്ദു കാണിച്ച ധൈര്യം തന്നെയാണ് റോഷാക്കിന്റെ വിജയവും ഇത്തരത്തിലായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ.
ഒരുപാട് കാലത്തിനു ശേഷമുള്ള ഈ തിരിച്ചുവരവിൽ ഇത്തരത്തിൽ ഒരു വേഷം ചെയ്യാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്.അതുപോലെതന്നെ മമ്മൂട്ടിക്ക് നന്ദി.ഒരു നടി എന്ന നിലയിൽ ഇത്തരത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനായതിൽ താൻ വളരെയധികം സന്തോഷവതിയാണെന്നും ബിന്ദു പണിക്കർ പറഞ്ഞു.ചിത്രത്തിൻറെ കഥ കേട്ടപ്പോൾ ആദ്യം വല്ലാത്തൊരു കഥ എന്ന് തോന്നിയെന്നും ചിത്രത്തിലെ സീത എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ആരും കൊതിക്കുന്നതാണെന്നും ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ തന്നെ തെരഞ്ഞെടുത്തതിന് നന്ദിയും ബിന്ദു പണിക്കർ പറഞ്ഞു.
റോഷാർക്കിന്റെ വിജയാഘോഷച്ചടങ്ങിൽ ദുൽഖർ സൽമാനിൽ നിന്നാണ് ബിന്ദു പണിക്കർ പുരസ്കാരം ഏറ്റുവാങ്ങിയത്.നിസാം ബഷീറിൻറെ സംവിധാനത്തിൽ സമീർ അബ്ദുൽ തിരക്കഥ എഴുതിയ ചിത്രം ഒക്ടോബർ ഏഴിനാണ് തിയേറ്ററുകളിൽ എത്തിയത്.മലയാള സിനിമ ഇന്നുവരെ കാണാത്ത കഥ പറച്ചിൽ രീതിയും കളർ ഗ്രേഡിങ്ങുകളും മേക്കിങ് രീതികളുമാണ് റോഷാർക്കിനെ വ്യത്യസ്തമാക്കുന്നത്. പ്രേക്ഷകർക്കിടയിലും ബോക്സ് ഓഫീസിലും മികച്ച പ്രതികരണമാണ് റോഷാർക്ക് നേടിയത്.മിഥുൻ മുകുന്ദൻ സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിൻറെ ഛായാഗ്രഹകൻ നിമീഷ് രവിയാണ്.