ദക്ഷിണേന്ത്യൻ സിനിമകളിലൂടെയും പരമ്പരകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതമായി മാറിയ താരമാണ് ലിൻറ്റു റോണി. എന്നാൽ കുറച്ചുകാലമായി സിനിമ മേഖലയിൽ താരം അത്രതന്നെ സജീവമല്ല. എന്നാൽ തൻറെ എല്ലാ വിശേഷങ്ങളും ആരാധകരെ അറിയിക്കാൻ താരം മടിക്കാറില്ല. കുടുംബത്തിന്റെയും വിശേഷങ്ങളെല്ലാം ലിൻ്റു സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്കും മുൻപിൽ എത്തിക്കാറുണ്ട്. നിള രാജ് എന്ന പേരിലായിരുന്നു മുൻപ് അറിയപ്പെട്ടിരുന്നത്. ഭാര്യ എന്ന ടെലിവിഷൻ പരമ്പരയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയത്.
റോണി ഈപ്പൻ മാത്യു ആണ് താരത്തിന്റെ ഭർത്താവ്. ഇരുവരും ഇപ്പോൾ ലണ്ടനിൽ ആണ് താമസം. എന്നാൽ ഇപ്പോൾ താരത്തിന്റെ പുതിയ വിശേഷങ്ങൾ ആണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലാകുന്നത്. വിവാഹം കഴിഞ്ഞ് 9 വർഷക്കാലമായി ഇവർക്ക് ഒരു കുഞ്ഞ് പിറന്നിരുന്നില്ല. ഇതിൻറെ പേരിൽ സമൂഹത്തിൽ നിന്നും നിരവധി കുത്ത് വാക്കുകൾ ലിൻ്റുവിന് കേൾക്കേണ്ടി വന്നിട്ടുണ്ട്. ഇതിനെക്കുറിച്ച് എല്ലാം താരം തന്നെ തുറന്നു പറഞ്ഞതാണ്. എന്നാൽ ഒൻപതു വർഷങ്ങൾക്ക് ശേഷം താനൊരു അമ്മയാകാൻ പോകുന്നു എന്ന് വാർത്ത താരം തന്നെ തുറന്നു പറയുകയായിരുന്നു. നിരവധി ആരാധകരും താരങ്ങളുമാണ് ഈ വിശേഷത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് എത്തിയത്.
തൻറെ പ്രഗ്നൻസി പിരിയഡിലെ എല്ലാ വിശേഷങ്ങളും പ്രേക്ഷകരെ അറിയിച്ചു കൊണ്ടിരുന്നു. ലിൻറ്റു പങ്കുവെക്കുന്ന ഓരോ വിവരങ്ങളും വളരെ പെട്ടെന്നാണ് വൈറലായി മാറിയത്. താരത്തിന്റെ മെറ്റേണിറ്റി ഷൂട്ടിന്റെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കു മുൻപ് പങ്കുവെച്ച കുഞ്ഞിൻറെ ജൻഡർ റിവീൽ വീഡിയോ സമൂഹമാധ്യമങ്ങളിൽ കീഴടക്കിയതാണ്. ഭർത്താവ് റോണിക്കൊപ്പമാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഇരുവർക്കും പിറക്കാൻ പോകുന്നത് ഒരു ആൺകുഞ്ഞ് ആണെന്നാണ് സന്തോഷത്തോടെ ഇരുവരും പങ്കുവെച്ചത്. വിദേശരാജ്യങ്ങളിൽ കുഞ്ഞിന്റെ ജെൻഡർ ആദ്യ മാസങ്ങളിൽ തന്നെ പങ്കുവെക്കാറുണ്ട്. മഞ്ഞനിറത്തിലെ ഗൗൺ അണിഞ്ഞ് വളരെ സന്തോഷവതിയായി വീഡിയോയിൽ വരികയായിരുന്നു ലിൻ്റു. വീഡിയോയ്ക്ക് താഴെ ബേബി റോണിച്ചൻ എന്ന് നിരവധി കമന്റുകൾ വന്നിട്ടുണ്ട്. ഇപ്പോഴിതാ വളക്കാപ്പ് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. വിദേശത്താണെങ്കിലും ട്രഡീഷണൽ രീതിയിൽ ഒരുങ്ങി അതിസുന്ദരിയായി എത്തിയിരിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു.