ജോക്കർ സിനിമയിലൂടെയും മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര നടിയായി മാറിയ വ്യക്തിയാണ് മന്യ. ജോക്കർ കുഞ്ഞിക്കൂനൻ സിനിമകളിലൂടെ മലയാളത്തിൽ ശ്രദ്ധയായ നടിയാണ് മന്യ. 40 ഓളം സിനിമകളിൽ അഭിനയിച്ച താരം മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കർ ആണ് മന്യയുടെ ആദ്യ മലയാള സിനിമ. ആ സിനിമ മാത്രം മതി താരത്തിനെ കുറിച്ച് മലയാളികൾക്ക് ഇപ്പോഴും ഓർത്തിരിക്കാൻ. അതുതന്നെയാണ് എപ്പോഴും ധാരാളമായി ഉള്ളത്.
അങ്ങനെ കുറച്ച് അധികം സിനിമകളിൽ അഭിനയിച്ചു പിന്നാലെ സിനിമയിൽ സജീവമല്ലാതെ മാറിയ ഒരു താരം തന്നെയാണ് മന്യ. അങ്ങനെ കുടുംബജീവിതം നോക്കി പോയ താരങ്ങളുടെ പട്ടികയിൽ മന്യ എന്ന മലയാളി നടി കൂടിയുണ്ട്. സിനിമയിൽ ഇപ്പോൾ താരം സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. ഇപ്പോൾ താരം പറയുന്ന ചില വാക്കുകൾ വൈറൽ ആകുന്നു. താരത്തിന്റെ കുടുംബ വിശേഷങ്ങൾ പങ്കുവെച്ചാണ് താരം എപ്പോഴും എത്താറുള്ളത്. ഇത്തവണ അമ്മയെ കുറിച്ചാണ് താരം വാചാലയായിരിക്കുന്നത്. അമ്മയെ കുറിച്ച് മുൻപും വാചാലയായി എത്തിയിട്ടുണ്ട്.
മകൾക്കൊപ്പം ഉള്ള ചിത്രവും പങ്കുവെച്ച് അമ്മയുടെ ആരോഗ്യ അവസ്ഥയെക്കുറിച്ച് വനിതാ ദിനത്തിൽ പറഞ്ഞ പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; അമ്മയ്ക്ക് കിഡ്നി ട്രാൻസ്പ്ലാന്റേഷൻ കഴിഞ്ഞ് കുറച്ചു ദിവസങ്ങളായി. ഡയബറ്റിക്കായതിനാൽ രണ്ട് കിഡ്നി തകരാറിലായിരുന്നു. അമ്മയുടെ കാര്യങ്ങൾ നോക്കാനും നല്ല ചികിത്സ നൽകാനും സാധിച്ചതിൽ ഞാൻ ദൈവത്തിനോട് നന്ദി പറയുന്നു. സാമ്പത്തികമായി വനിതകൾ സ്വതന്ത്ര ആയിരിക്കണമെന്ന് പ്രധാനപ്പെട്ട കാര്യമാണ്. സ്വന്തം കാര്യങ്ങൾ കുടുംബത്തിലെ കാര്യങ്ങളുമെല്ലാം ചെയ്യണമെങ്കിൽ അത്യാവശ്യമാണ്.
ആരെയും ആശ്രയിക്കാതെ സ്വാതന്ത്ര്യമായി നിൽക്കാൻ ഞാൻ എൻറെ മകളെയും പഠിപ്പിക്കുന്നുണ്ട്. വിദ്യാഭ്യാസം ഉണ്ടായാലും അല്ലെങ്കിലും അവരുടേതായ കഴിവുകൾ ഉണ്ടാകും ഓരോരുത്തർക്കും. അത് മനസ്സിലാക്കുക. ഞങ്ങളുടെ ജീവിതത്തിലെ ശക്തയായ സ്ത്രീയാണ് ഇതെന്നും ആയിരുന്നു മന്യ കുറിച്ചത്. അമ്മയെ കുറിച്ച് മന്യ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ എല്ലാവരും ഏറ്റെടുത്തു. മുൻപ് മന്യ അമ്മയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. നിരവധി താരങ്ങളും ആരാധകരും മന്യയുടെ ഈ കുറിപ്പിൽ കമൻറ് ചെയ്ത് എത്തിയിട്ടുണ്ട്.
സിസേറിയനും 3 സർജറിക്കും ഡിസ്ക് ഹെർണിയക്കും ഒക്കെയായി കടുത്ത പ്രതിസന്ധികളെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരികെയെത്തിയത് നേരത്തെ മന്യ തുറന്നു പറഞ്ഞത് ആരാധകർ ഏറ്റെടുത്തിരുന്നു താരത്തിന്റെ വാക്കുകൾക്ക് വലിയ പിന്തുണയാണ് നേടിയത്. നടക്കാൻ കഴിയും എന്ന് കരുതിയതേയില്ല എന്നും എല്ലാവർക്കും നന്ദി പറയണമെന്നും ഏറ്റവും ആദ്യം ദൈവത്തിനാണ് നന്ദി പറയേണ്ടത് കുറിച്ച് കുറിപ്പ് ആരാധകർ വളരെ വേദനയോടെയാണ് വായിച്ചത്. അത്ര എളുപ്പമായിരുന്നില്ല ഇതുവരെയുള്ള ജീവിതയാത്ര എന്ന മന്യ അന്ന് പറഞ്ഞ വാക്കുകൾ ആരാധകര് ഏറ്റെടുത്തിരുന്നു.