വളരെ ബോൾഡ് ആയിട്ടുള്ള കഥാപാത്രങ്ങൾ ചെയ്തു മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മമ്ത മോഹൻദാസ്. അതുകൊണ്ടുതന്നെ താരത്തിന്റെ ജീവിതത്തിൽ താരം അനുഭവിച്ചതിനെ എല്ലാം അതിജീവിച്ച് ബോർഡ് ആയി തന്നെ എല്ലാത്തിനും നേരിട്ടവൾ എന്ന മലയാളികളുടെ മനസ്സിലുണ്ട്. മയൂഖത്തിലൂടെ മലയാള സിനിമയിലെ ഭാഗമായി നടി ഇതിനോടകം ഒട്ടനവധി കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചു കഴിഞ്ഞു. കഥാപാത്രങ്ങൾക്ക് തന്നെക്കൊണ്ട് കഴിയുന്നത്ര ജീവൻ പകർന്നു നൽകി കഴിഞ്ഞു. അർബുദത്തോട് പൊരുതി ജീവിതത്തിലേക്ക് തിരിച്ചുവന്ന നടി എന്നാണ് മമ്ത മോഹൻദാസിനെ കുറെയധികം നാൾ വാഴ്ത്തി പാടിയത്.
എന്നാൽ ആ ക്യാൻസർ രോഗം താരത്തിനെ അങ്ങനെയൊന്നും വിട്ടു മാറിയിട്ടില്ല. പിന്നെയും അതിൻറെ പേരിൽ അസുഖങ്ങൾ വന്നിരുന്നു. അതിൻറെ മരുന്നുകൾ എല്ലാം തന്നെ ശരീരത്തിൽ സൈഡ് എഫക്ട്സ് ഉണ്ടാക്കാൻ തുടങ്ങിയിരുന്നു. ശരീരത്തിൽ ഓരോ ഭാഗത്തായി നിറം നഷ്ടപ്പെടാൻ പോകുന്നു എന്നും നിറം നഷ്ടപ്പെടുന്ന അസുഖത്തിന് അടിമയാണ് താൻ എന്ന് മമ്ത തന്നെ പറഞ്ഞിരുന്നു. ക്യാൻസർ രണ്ടുവട്ടം വന്നപ്പോഴേക്കും ശരീരമാകെ തളർന്നു തുടങ്ങി എന്നാൽ മനസ്സിനെ പ്രാപ്തിപ്പെടുത്തുകയായിരുന്നു. പക്ഷേ ഇപ്പോൾ ശരീരത്തെ ആകെ പാടുകൾ വന്നതിനുശേഷം ഞാൻ ആകെ അസ്വസ്ഥതയാണ്. എനിക്കിനി പൊരുതാൻ വയ്യാത്ത ഒരു മനസ്സിലാണ്.
താരം തന്നെയാണ് ഇത് വെളിപ്പെടുത്തിയിരുന്നത് താരത്തിന് ശരീരത്തിൽ നിറം നഷ്ടമാകുന്ന അസുഖം ഉണ്ടെന്ന് പോസ്റ്റ് ചെയ്തുകൊണ്ട് മമ്ത തന്നെയാണ് ഇത് എല്ലാവരെയും അറിയിച്ചത്. കൂട്ടത്തിൽ ഇപ്പോൾ മമ്തയുടെ വാക്കുകൾ തന്നെ വീണ്ടും വൈറൽ ആവുകയാണ്. അൻവർ എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്ത് പൃഥ്വിരാജ് തൻറെ വിഗ് എടുത്ത് മാറ്റിയപ്പോൾ മാറ്റിയപ്പോൾ കണ്ട ഞെട്ടലുള്ള കാഴ്ചയെ കുറിച്ചാണ് ഇപ്പോൾ മമ്ത വെളിപ്പെടുത്തുന്നത്. 2009 ക്യാൻസർ വന്നപ്പോൾ ഞാൻ മറച്ചുവച്ചു 2010 ലെ അവസാനത്തോടെ തുറന്നു പറഞ്ഞു. അപ്പോഴേക്കും ചികിത്സ കഴിഞ്ഞിരുന്നു അൻവർ, കഥ തുടരുന്നു എന്നീ സിനിമകളുടെ ശേഷമാണ് ചില മാഗസിനിൽ അത് തുറന്നു പറയുന്നത്.
ഓട്ടോ ഇമ്മ്യൂൺ പ്രശ്നം വന്നപ്പോൾ പത്തുമാസം ആരോടും പറഞ്ഞില്ല. ക്യാൻസറിന് മുൻപ് റിലീസ് ചെയ്ത സിനിമകൾ പാസഞ്ചർ ആയിരുന്നു. ആൾക്കാരുടെ ക്യൂരിയോസിറ്റിയാണ് ഇവിടെ ഇൻട്രസ്റ്റ്. ബഹുമാനമില്ലാത്ത ക്യൂരിയോസിറ്റി. വിഷ്വലി എഫക്ട് ചെയ്യുന്ന പ്രശ്നമാണ് എപ്പോഴും എനിക്ക് നേരിട്ട് അറ്റാക്ക് വരാൻ തുടങ്ങുന്നത്. അവസാന പടത്തിൽ നിങ്ങൾക്ക് നീണ്ട മുടി ആയിരുന്നു. എന്താണ് നിങ്ങൾ മുടി വെട്ടി ചെറുതാക്കിയത്. ഇത് ഒരാൾ ചോദിച്ചു 10 15 പേർ ചോദിച്ചിട്ടുണ്ടായിരുന്നു.
ആളുകൾ മനസ്സിലാകാത്തത് നമ്മൾ മനുഷ്യനാണെന്നാണ്. അൻവർ എന്ന സിനിമയിൽ അവസാന ഭാഗത്ത് സോങ് ഷൂട്ട് ചെയ്യുന്ന സമയത്താണ് വിഗ് റിമൂവ് ചെയ്യുന്നത്. അമലും പൃഥ്വിയും ഓ മൈ ഗോഡ് നിൻ്റെ ഹെയർ ഇപ്പോഴല്ലേ കാണുന്നത് നന്നായിട്ടുണ്ട് ലെറ്റ്സ് യൂസ് ഇറ്റ് എന്ന് പറഞ്ഞു. ആ സമയം നല്ലൊരു നിമിഷം ആക്കാൻ അവരും സഹായിച്ചു. വിറ്റിലിഗോ എന്ന രോഗം വന്നതിനുശേഷം മൂന്നുമാസത്തോളം ഡിപ്രഷൻ ആയിരുന്നു എന്നും താരം പറയുന്നു.