മലയാളികൾക്ക് ഒരു പ്രത്യേക ഇഷ്ടമാണ് നടൻ കുഞ്ചാക്കോ ബോബനോട്. വലിയ സിനിമ പാരമ്പര്യം അവകാശപ്പെടാൻ ഉണ്ടെങ്കിലും താര ജാഡകൾ ഒന്നുമില്ലാത്തയാളാണ് ചാക്കോച്ചൻ. 14 വർഷത്തെ നീണ്ട കാത്തിരിപ്പുകൾക്ക് ഒടുവിലാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയക്കും ഒരു ആൺകുഞ്ഞ് ജനിക്കുന്നത്. മകൻറെ ജനനശേഷം ജീവിതം ആഘോഷമാക്കുകയാണ് പ്രിയ താരങ്ങൾ. ഇസഹാക്ക് എന്നാണ് മകൻറെ പേര്. മലയാള സിനിമയിലെ താര പുത്രന്മാരിൽ ഏറ്റവും അധികം ആരാധകരുള്ളതും ഇസക്കുട്ടന് തന്നെയാണ്.
ഇപ്പോഴിതാ വീട്ടിലെ മറ്റൊരു വിശേഷമാണ് നടൻ പങ്കുവെച്ചിരിക്കുന്നത്. ചാക്കോച്ചന്റെ ഭാര്യ പ്രിയയുടെ ജന്മദിനം അതിഗംഭീരമായി ആഘോഷിച്ചിരിക്കുകയാണ് താരങ്ങൾ. ഗംഭീരമായ പാർട്ടിയാണ് പ്രിയക്കുവേണ്ടി കുടുംബം ഒരുക്കിയത്. മഞ്ജു വാര്യർ രമേശ് പിഷാരടിയും കുടുംബവും എല്ലാം പ്രിയയുടെ ജന്മദിനത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. മലയാള സിനിമയിലെ ഏറ്റവും ആഴമേറിയ സൗഹൃദമാണ് മഞ്ജു വാര്യറും ചാക്കോച്ചനും ആയി ഉള്ളത്. ജീവിതത്തിലെ വലിയ പ്രതിസന്ധികൾക്ക് ശേഷം മഞ്ജുവാര്യർ സിനിമയിൽ രണ്ടാം വരവ് നടത്തിയത് ചാക്കോച്ചന്റെ നായികയായാണ്.
ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിൽ നിന്നും പിന്മാറണമെന്ന് ആവശ്യവുമായി ദിലീപ് അടക്കം അന്ന് ചാക്കോച്ചനെ സമീപിച്ചിരുന്നു. എന്നാൽ ആരുടെയും പ്രലോഭനങ്ങൾക്ക് വഴങ്ങാതെ കുഞ്ചാക്കോ ബോബൻ മഞ്ജു വാര്യരുടെ നായകനായി. ആ സിനിമ സൂപ്പർ ഹിറ്റുമായി. ഇപ്പോഴും മഞ്ജുവിൻ്റെ ഏതൊരു ആവശ്യത്തിനും ചാക്കോച്ചനും കുടുംബവും ആദ്യം തന്നെ മുന്നിലുണ്ടാകും.
ചാക്കോച്ചൻ പങ്കുവെച്ച പ്രിയയുടെ ജന്മദിന ആഘോഷ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ മനം കവരുന്നത്. കഴിഞ്ഞമാസം ചാക്കോച്ചന്റെ അമ്മയുടെ പിറന്നാൾ ആഘോഷിക്കുവാനും മഞ്ജുവാര്യരും പിഷാരടിയും കുടുംബവും എത്തിയിരുന്നു.