നിരവധി ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമാലോകത്ത് ലേഡി സൂപ്പർസ്റ്റാർ ആയി തിളങ്ങി നിൽക്കുന്ന താരമാണ് നയൻതാര. താരത്തിന്റെതായി പുറത്തുവരുന്ന ഓരോ വാർത്തകളും ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്.അടുത്തയാണ് വിഘ്നേശ് ശിവൻ നയൻതാര ദമ്പതികൾക്ക് ഇരട്ടക്കുട്ടികൾ ജനിക്കുന്നത്.ഇപ്പോൾ തങ്ങളുടെ ഉയിരിനും ഉലകത്തിനു ഒപ്പം ക്രിസ്മസ് ചിത്രം പോസ്റ്റ് ചെയ്തു ആരാധകർക്ക് ആശംസകൾ നേർന്നിരിക്കുകയാണ് ഇരുവരും.
ഇക്കഴിഞ്ഞ ദീപാവലി ദിനത്തിലും മക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തു ഇരുവരും ആശംസകൾ നേർന്നിരുന്നു.ദീപാവലി ചിത്രങ്ങളിലേതു പോലെ ഈ ചിത്രത്തിലും മക്കളുടെ മുഖം മറച്ചിട്ടുണ്ട്. എന്തിനാണ് മുഖം മറച്ചിരിക്കുന്നത്,ഉയിരിനെയും ഉലകത്തിനെയും എന്നു കാണാൻ പറ്റും, എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് ആരാധകർ പോസ്റ്റിനു കമൻറ് ആയി ചോദിക്കുന്നത്.നയനും ഞാനും അമ്മയും അപ്പയും ആയി.ഇരട്ടക്കുട്ടികളാൽ ഞങ്ങൾ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു.
ഞങ്ങളുടെ പ്രാർത്ഥനകളും,പൂർവ്വികരുടെ അനുഗ്രഹങ്ങളും,നന്മകളും ചേർന്ന് അനുഗ്രഹീതരായ കുഞ്ഞുങ്ങളുടെ രൂപത്തിൽ വന്നിരിക്കുന്നു.ഞങ്ങളുടെ ഉയിരിനും ഉലകത്തിനും എല്ലാവരുടെയും അനുഗ്രഹം വേണം.ജീവിതം കൂടുതൽ ശോഭയുള്ളതും മനോഹരവുമാണ്. ഇത്തരത്തിൽ ആയിരുന്നു ഒക്ടോബർ 9ന് തങ്ങളുടെ ഇരട്ടക്കുട്ടികളെ പരിചയപ്പെടുത്തിക്കൊണ്ട് വിഘ്നേഷിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്.നിരവധി പേരാണ് ഇരുവർക്കും ആശംസകൾ ആശംസകൾ നേർന്നു രംഗത്തെത്തിയത്.
അൽഫോൺസ് പുത്രൻറെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനായി മലയാളത്തിൽ ഒരുങ്ങിയ ഗോൾഡ്,അശ്വിൻ ശരവണന്റെ സംവിധാനത്തിൽ നയൻതാര കേന്ദ്ര കഥാപാത്രമായ ഹൊറർ ചിത്രം കണക്ട് എന്നിവയാണ് താരത്തിന്റെ ഏറ്റവും പുതിയതായി റിലീസ് ചെയ്ത ചിത്രങ്ങൾ. അടുത്തിടെ റിലീസ് ചെയ്ത കണക്ടിൻറെ റിലീസ് ദിവസം ചെന്നൈയിലെ പ്രമുഖ തീയേറ്ററുകളിൽ ഒന്നായ ആൽബർട്ട് വുഡ്ലാൻഡ്സ് ൻറെ മുന്നിൽ സ്ഥാപിച്ച നയൻതാരയുടെ ഭീമൻ കട്ടൗട്ട് ഏറെ ശ്രദ്ധ നേടിയിരുന്നു തമിഴിൽ ആദ്യമായാണ് ഒരു നായികയ്ക്ക് വേണ്ടി ഇത്രയും വലിയൊരു കട്ടൗട്ട് ഒരുങ്ങുന്നത്.