തെലുങ്ക് സിനിമയിലെ സൂപ്പർസ്റ്റാർ ആണ് ജൂനിയർ എൻ ടി ആർ. നടന്റെ പിറന്നാൾ ദിനം ആഘോഷമാക്കുകയാണ് ആന്ധ്രയിലും തെലുങ്കാനയിലും ആരാധകർ. 40 വയസ്സ് പൂർത്തിയാക്കുകയാണ് ജൂനിയർ എൻ ടി ആർ. തെലുങ്ക് ജനതയുടെ എല്ലാമായിരുന്ന അന്തരിച്ച എൻ ടി രാമറാവുവിന്റെ കൊച്ചുമകനാണ് ജൂനിയർ എൻ ടി ആർ. മുത്തശ്ശനെ പോലെ തന്നെ താരപ്രഭയിൽ ആണ് ഇദ്ദേഹത്തിൻറെ സിനിമ കരിയർ. ബലതാരമായിട്ടാണ് താരം അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. 2001ൽ ആയിരുന്നു നായകനടനായുള്ള അരങ്ങേറ്റം. സ്റ്റുഡൻറ് നമ്പർ വൺ, ആദി തുടങ്ങിയ സിനിമകളിൽ പിന്നാലെ ഇദ്ദേഹം അഭിനയിച്ചു. തുടക്കകാലത്ത് വിമർശനങ്ങളും താരത്തിന് ഒരുപാട് കേൾക്കേണ്ടിവന്നിരുന്നു.
പൊതുവേ അന്നത്തെ യുവനടന്മാർ എല്ലാവരും ശരീരഭംഗി കാത്തുസൂക്ഷിക്കുന്നവരാണ്. എന്നാൽ താരം വണ്ണമുള്ള നടനായിരുന്നു. പിന്നീട് ഫിറ്റ്നസ്സിൽ ശ്രദ്ധ കൊടുത്ത് ഈ വിമർശനങ്ങളെ മറികടക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. നിലവിൽ ആർ ആർ ആറിന്റെ വിജയത്തിളക്കത്തിലാണ് താരം. രാംചരൻ ആയിരുന്നു സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രം ചെയ്തത്. രാജമൗലി സംവിധാനം ചെയ്ത സിനിമയിലെ ആക്ഷൻ ഡാൻസ് രംഗങ്ങളിൽ എൻ ടി ആർ തിളങ്ങി. വരാനിരിക്കുന്ന ജൂനിയർ എൻ ടി ആർ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. 2011ലാണ് ജൂനിയർ എൻ ടി ആർ വിവാഹം കഴിക്കുന്നത്. ലക്ഷ്മി എന്നാണ് നടന്റെ ഭാര്യയുടെ പേര്.
ഇരുവർക്കും രണ്ട് ആൺമക്കളും പിറന്നു. കുടുംബക്കാർ പറഞ്ഞു ഉറപ്പിച്ച വിവാഹമായിരുന്നു. പൊതുവേ തൻറെ വ്യക്തിജീവിതത്തെക്കുറിച്ച് നടൻ എവിടെയും സംസാരിക്കാറില്ല. മാധ്യമങ്ങളിൽ നിന്നും മാറിനിൽക്കാൻ ആഗ്രഹിക്കുന്ന നടനാണ് അദ്ദേഹം. അതേസമയം ആർ ആർ ആർ സിനിമയുമായി ബന്ധപ്പെട്ട് ഒരുപിടി അഭിമുഖങ്ങൾ ഇദ്ദേഹം നൽകിയിട്ടുണ്ട്. ഭാര്യയാണ് തനിക്ക് ജീവിതത്തിൽ എന്നും പിന്തുണ നൽകുന്ന വ്യക്തി എന്ന് ഒരിക്കൽ നടൻ പറഞ്ഞിട്ടുണ്ട്. വിവാഹം കഴിഞ്ഞ ആദ്യ മാസങ്ങളിൽ ഭാര്യ കുറിച്ച് ബുദ്ധിമുട്ടിലായിരുന്നു. എന്നാൽ മാനസികമായി അവൾ എന്നെക്കാൾ ശക്തയാണെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു. വീട്ടിൽ സിനിമ കാര്യങ്ങൾ ചർച്ച ആകാറില്ല.
പക്ഷേ ഒരുമിച്ച് സിനിമകൾ കാണാൻ ഇഷ്ടമാണെന്നും നടൻ വ്യക്തമാക്കി. ആഘോഷപൂർണ്ണമായ വിവാഹമായിരുന്നു ഇരുവരുടെയും. തെലുങ്ക് സിനിമയിലെ പ്രമുഖർ വിവാഹ സൽക്കാരത്തിന് എത്തിയിരുന്നു. റിപ്പോർട്ടുകൾ പ്രകാരം 100 കോടി രൂപയാണ് വിവാഹത്തിന് നടൻ ചെലവിട്ടത്. വിവാഹ മണ്ഡപത്തിന് മാത്രം 18 കോടി രൂപ ചെലവായി എന്നത് അന്ന് പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നു എന്ന് അന്നു പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നു. ഒരുകോടി രൂപയുടെ സാരിയാണ് ലക്ഷ്മി വിവാഹ ദിവസം അണിഞ്ഞത്. 2010ഇൽ ഇരുവരുടെയും വിവാഹം നടക്കുന്നു എന്ന വാർത്ത പുറത്തുവന്നപ്പോൾ വിവാദങ്ങൾ ഉണ്ടായിരുന്ന. ഇതിന് നിയമ തടസ്സങ്ങൾ ഒരുപാട് ആയിരുന്നു.
അന്ന് 17 വയസ്സ് മാത്രമാണ് ലക്ഷ്മിയുടെ പ്രായം. പ്രായപൂർത്തിയാവാത്ത കുട്ടിയെ വിവാഹം കഴിക്കുന്നതിന് എതിരെ അന്ന് കോടതിയിൽ കേസ് വന്നത്രേ. ഒടുവിൽ ഇക്കാര്യത്തിൽ കുടുംബത്തിന് വ്യക്തത വരുത്തേണ്ടിയും വന്നു. 2010 മാർച്ച് 10ന് ലക്ഷ്മിക്ക് 18 വയസ്സ് പൂർത്തിയായി. അതിനുശേഷം ആയിരിക്കും വിവാഹം എന്നാണ് കുടുംബം വ്യക്തമാക്കിയത്. ഇതോടെ വിവാദം അവസാനിച്ചു. 2011 മെയ് 5നാണ് ഇരുവരും വിവാഹം കഴിക്കുന്നത്. അന്ന് 26 വയസ്സുകാരനായിരുന്നു ജൂനിയർ എൻ ടി ആർ. ചെറിയ പ്രായത്തിൽ തന്നെ വിവാഹിതരായ രണ്ടുപേരും ഇന്നും സന്തോഷകരമായി ജീവിക്കുന്നു.