കമ്മട്ടിപ്പാടത്തിലെ ബാലൻ ചേട്ടനായി തിളങ്ങിയ നടൻ മണികണ്ഠനെ ആരും മറക്കാൻ സാധ്യതയില്ല. ഏറെ ശ്രദ്ധ നേടിയ കഥാപാത്രത്തിന് ശേഷം മികച്ച ഒരുപിടി കഥാപാത്രങ്ങൾ മലയാളത്തിന് സമ്മാനിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ മണികണ്ഠൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. തൻറെ മകന് പിറന്നാൾ ആശംസകൾ നേരുന്ന മോഹൻലാലിന്റെ വീഡിയോ ആണ് അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്.
“പിറന്നാൾ ആശംസകൾ ഇസ്സൈ മണികണ്ഠൻ ഒരുപാട് സ്നേഹത്തോടെ പ്രാർത്ഥനയോടെ ഹാപ്പി ബർത്ത് ഡേ. ഞാൻ ആരാണെന്ന് കുറച്ചു വലുതാകുമ്പോൾ അച്ഛനോട് ചോദിച്ചാൽ മതി അച്ഛൻ പറഞ്ഞു തരും” എന്നും മോഹൻലാൽ പറയുന്നുണ്ട്. എല്ലാവിധ ഐശ്വര്യങ്ങളും സന്തോഷവും സമാധാനവും ഈശ്വരൻ നൽകട്ടെ എന്നും ആശംസയിലൂടെ ലാലേട്ടൻ അറിയിക്കുന്നുണ്ട്. മലൈക്കോട്ടെ വാലിബൻ എന്ന പുത്തൻ ചിത്രത്തിൻറെ സൈറ്റിൽ നിന്നുമാണ് മോഹൻലാൽ ഇങ്ങനെ ഒരു വീഡിയോ പങ്കുവെച്ചെത്തിയിരിക്കുന്നത്. എന്തായാലും മോഹൻലാൽ ഈ കുഞ്ഞുമോന് ബർത്ത് ഡേ വിഷസ് അറിയിക്കുന്ന വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
തന്റെ ആദ്യ ചിത്രത്തിലെ അഭിനയത്തിന് കേരള സ്റ്റേറ്റ് ഫിലിം അവാർഡ്സിന്റെ ബെസ്റ്റ് ക്യാരക്ടർ ആക്ടറിനുള്ള അവാർഡും, സൗത്ത് ഇന്ത്യൻ ഇൻറർനാഷണൽ മൂവി അവാർഡിന്റെ മികച്ച പുതുമുഖ നടനുള്ള അവാർഡും താരത്തിന് സ്വന്തമാക്കിയിരുന്നു. അലമാര, ബഷീറിൻറെ പ്രേമലേഖനം, വർണ്യത്തിൽ ആശങ്ക, ചിപ്പി, ഈട, കാർബൺ, കായംകുളം കൊച്ചുണ്ണി, മാമാങ്കം, അനുഗ്രഹീതൻ ആൻറണി, കുരുതി, സോളമന്റ് തേനീച്ചകൾ, പത്തൊൻപതാം നൂറ്റാണ്ട്, കോബ്ര, ഈശോ, തുറമുഖം എന്നിങ്ങനെ നിരവധി ചിത്രങ്ങളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. മലയാളത്തിൽ മാത്രമല്ല തമിഴിലും താരം ഇതിനോടകം തന്റെ സാന്നിധ്യം അറിയിച്ചു. ഇരമ്പമാണ് താരത്തിന്റെ പുതിയതായി റിലീസിന് ഒരു ചിത്രം.