റിയാലിറ്റി ഷോകളിലൂടെയും അവതാരികയും മലയാള ടെലിവിഷൻ രംഗത്ത് തിളങ്ങിയ താരമാണ് മാളവിക കൃഷ്ണദാസ്.യുവജനോൽസവ വേദികളിൽ തിളങ്ങിയ മാളവിക സൂപ്പർ ഡാൻസർ ജൂനിയർ എന്ന ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്.സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്ക്കിടെ തൻറെ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്.ഇപ്പോഴിതാ ബിഹൈൻഡ് വുഡ്സ് എന്ന ഓൺലൈൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മാളവിക പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
ഡാൻസിങ് സ്റ്റാർസ് എന്ന പരിപാടിയിലാണ് ഇപ്പോൾ മാളവിക പങ്കെടുക്കുന്നത്.താൻ ആദ്യമായി ടെലിവിഷൻ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ട നായിക നായകനിൽ പൂർണ്ണ താല്പര്യമില്ലാതെ മനസ്സിൽ മനസ്സോടെയാണ് പങ്കെടുത്തതെന്നാണ് ഈ അഭിമുഖത്തിൽ താരം പറയുന്നത്.വളരെയധികം ആലോചനകൾക്ക് ശേഷം ആയിരുന്നു അന്ന് നായിക നായകൻ ഷോയിൽ പങ്കെടുക്കാൻ തീരുമാനമെടുത്തത്.തൻറെ ജീവിതപങ്കാളിയായി തേജസിനെ കണ്ടുമുട്ടാനുള്ള ഒരു നിമിത്തം ആയിരുന്നിരിക്കാം അതെന്നും മാളവിക പറയുന്നു. നായികാ നായകനിൽ ഒപ്പം ഉണ്ടായിരുന്ന മത്സരാർത്ഥി തേജസിനെയാണ് മാളവിക വിവാഹം ചെയ്യാൻ പോകുന്നത്.
നായിക നായകനിൽ പങ്കെടുക്കുന്നതിന് മുമ്പ് ചെന്നൈയിൽ ഡാൻസ് പഠനം പൂർത്തിയാക്കി തിരിച്ചെത്തിയപ്പോഴാണ് ഷോയുടെ പരസ്യം കണ്ടതും എല്ലാവരും പങ്കെടുക്കാൻ നിർബന്ധിച്ചതെന്നും മാളവിക പറയുന്നു.പൂജാമുറിയിൽ കയറി ഭഗവാനു മുന്നിൽ യെസ്,നോ എന്ന് എഴുതിയ പേപ്പറുകൾ നറുക്കിട്ടതിനുശേഷം ആണ് താൻ തീരുമാനം എടുത്തു തന്നു മാളവിക പറയുന്നു.പിന്നീട് ഷോയിലേക്ക് മത്സരിക്കാൻ അപേക്ഷ അയക്കുകയും അവിടെ നിന്ന് അവർ ഏതെങ്കിലും രീതിയിൽ ഉള്ള അഭിനയ വീഡിയോ അയക്കണമെന്നും പറഞ്ഞതായി മാളവിക പറയുന്നു.അതോടെ ഷോയിലേക്ക് പോകണോ,വേണ്ടയോ എന്നൊക്കെയുള്ള കൺഫ്യൂഷൻ വർദ്ധിച്ചു.
പിന്നീട് എല്ലാ കൺഫ്യൂഷനുകളും മാറ്റിവെച്ച് രണ്ടും കൽപ്പിച്ച് പരിപാടിയിൽ പങ്കെടുക്കണമെന്ന തീരുമാനമെടുത്തു.അത് തന്റെ ജീവിതത്തിൽ തേജസേട്ടനെ ലഭിക്കാനുള്ള ഒരു നിമിത്തമായി ഇന്നും താൻ കാണുന്നു,മാളവിക പറയുന്നു.നായിക നായകൻ ഷോയിൽ പങ്കെടുക്കുമ്പോൾ ഒരുമിച്ച് റൊമാൻറിക് സ്കിറ്റുകൾ ഒക്കെ മാളവികയും തേജസും ചെയ്തിരുന്നു.നിങ്ങൾക്ക് രണ്ടുപേർക്കും ഒരുമിച്ചു കൂടെ എന്ന രീതിയിൽ അന്നുമുതലുള്ള പ്രേക്ഷകരുടെ ചോദ്യങ്ങളാണ് ഇപ്പോൾ യാഥാർത്ഥ്യമാകാൻ പോകുന്നത്.ഇരുവരുടെയും പ്രണയവിവാഹം അല്ല,വീട്ടുകാർ തീരുമാനിച്ച് ഉറപ്പിച്ച വിവാഹമാണെന്ന് മാളവിക നേരത്തെ പറഞ്ഞിരുന്നു.