സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരമാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ നാലു മക്കളിൽ ഒരാളാണ് ദിയ കൃഷ്ണ. അച്ഛന്റെയും ചേച്ചി ആഹാനയുടെയും പാതപിന്തുടർന്ന് സിനിമയിൽ എത്തിയെങ്കിലും ദിയ താരമാകുന്നത് സോഷ്യൽ മീഡിയയിലൂടെയാണ്. യൂട്യൂബ് ചാനലുള്ള ദിയ തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇടയ്ക്ക് ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി സംവദിക്കാൻ ദിയ സമയം കണ്ടെത്താറുണ്ട്. ദിയയുടെ പ്രണയവും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായ ഒന്നാണ്. പ്രണയത്തെക്കുറിച്ച് ആരാധകരോട് തുറന്നുപറഞ്ഞിട്ടുള്ള താരം കാമുകനോടൊപ്പം ഉള്ള ചിത്രങ്ങളും ഡാൻസ് വീഡിയോകളും പങ്കുവയ്ക്കുന്നത് പതിവായിരുന്നു.
എന്നാൽ അടുത്തിടെ ആ ബന്ധം ദിയ അവസാനിപ്പിക്കുകയുണ്ടായി. മാസങ്ങൾക്ക് മുൻപ് ഇൻസ്റ്റാഗ്രാം പോസ്റ്റിൽ നിന്നാണ് ഇക്കാര്യം ആരാധകർ അറിയുന്നത്. പിന്നാലെ ഇത് വലിയ ചർച്ചയായി. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനിടെയാണ് പ്രണയബന്ധം തകർന്നു എന്ന സൂചന ദിയ നൽകിയത്. കുടുംബത്തെ അല്ലാതെ വേറെ ആരെയും വിശ്വസിക്കരുതെന്നാണ് ജീവിതത്തിൽ പഠിച്ച ഏറ്റവും വലിയ പാഠം എന്നായിരുന്നു ഒരു ചോദ്യത്തിന് ദിയ നൽകിയ മറുപടി. ഇപ്പോൾ ആരെയാണ് ഡേറ്റ് ചെയ്യുന്നത് എന്ന ചോദ്യത്തിന് ആരെയും ഇല്ല സിംഗിൾ എന്നായിരുന്നു പറഞ്ഞത്. ഇതോടെ താരത്തിന് പ്രണയം തകർന്നു എന്ന് ആരാധകർ ഉറപ്പിച്ചു.
അടുത്തിടെ ദിയ സുഹൃത്തായ അശ്വിൻ ഒപ്പം മാലിദ്വീപിൽ അവധി ആഘോഷിക്കാൻ പോയ വിശേഷങ്ങളും യൂട്യൂബ് ചാനലിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ വീണ്ടും പ്രണയത്തിലായൊ എന്നുള്ള ചോദ്യവുമായി നിരവധിപേർ എത്തുകയുണ്ടായി. അശ്വിൻ ആണോ പുതിയ കാമുകൻ എന്നായിരുന്നു എല്ലാവർക്കും അറിയണ്ടിരുന്നത്. അശ്വിനുമായി ഡേറ്റിങ്ങിൽ ആണോ എന്ന് ചോദിച്ചു നിരവധി കമൻറുകൾ വീഡിയോയ്ക്ക് താഴെ വന്നു. വീണ്ടും ദിയ ആരെങ്കിലുമായി ഡേറ്റിങ്ങിൽ ആണോ എന്ന ചോദ്യവുമായി എത്തിയിരിക്കുകയാണ് ആരാധകർ. കഴിഞ്ഞദിവസം ഇൻസ്റ്റഗ്രാമിൽ ആരാധകർക്ക് ചോദ്യങ്ങൾ ചോദിക്കാൻ അവസരം നൽകിയപ്പോൾ ആയിരുന്നു ഇത്.
ഇപ്പോൾ ആരെങ്കിലുമായി ഡേറ്റ് ചെയ്യുന്നുണ്ടോ എന്നായിരുന്നു ഒരാളുടെ ചോദ്യം. വലിയൊരു നോ ആയിരുന്നു ദിയയുടെ മറുപടി. നിങ്ങളും അശ്വിനും ഒന്നിച്ചു കാണാൻ വളരെ ക്യൂട്ട് ആണെന്ന് പറഞ്ഞ ആളോട് നന്ദി പറയുകയും ഒപ്പം അശ്വിനെ വീഡിയോയിൽ കാണിക്കുകയും ചെയ്യുന്നുണ്ട്. അതെസമയം നേരത്തെ അശ്വിൻ ആണോ പുതിയ ബോയ്ഫ്രണ്ട് എന്ന് ചോദിച്ചു വന്ന ഒരു കമൻറ്ന് ദിയ കൃത്യമായി മറുപടി നൽകിയിരുന്നു. തങ്ങൾ ഡേറ്റിങ്ങിൽ അല്ല എന്നും, ഉറ് സുഹൃത്തുക്കൾ മാത്രമാണെന്നും, മാലിദ്വീപ് അശ്വിന് ഇഷ്ടമുള്ള സ്ഥലമായതു കൊണ്ടാണ് അവനെ യാത്രയിൽ ഒപ്പം കൂട്ടിയത് എന്നുമാണ് ദിയ പറഞ്ഞത്. ബ്ലോഗർ എന്നതിലുപരി സംരംഭക കൂടിയാണ് ദിയ. യൂട്യൂബ് ചാനലിലൂടെ ഡാൻസും യാത്ര വിശേഷങ്ങൾ ആണ് കൂടുതലും പങ്കുവെക്കാറുള്ളത്. കുടുംബത്തോടൊപ്പം സുഹൃത്തുക്കളോടൊപ്പം എല്ലാം യാത്രകൾ പോകാറുണ്ട്. അമ്മ സിന്ധു കൃഷ്ണയും മൂന്നു സഹോദരിമാരും അച്ഛനും യൂട്യൂബിൽ സജീവമാണ്.