സിദ്ധാർത്ഥ് ഭരതന്റെ സംവിധാനത്തിൽ സൗബിൻ ഷാഹിർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജിന്ന്. ചിത്രത്തിൻറെ ട്രെയിലർ റിയാക്ട് ചെയ്തു അഭിപ്രായം അറിയിച്ചിരിക്കുകയാണ് പ്രമുഖ യൂട്യൂബ് റിയാക്ഷൻ ചാനലുകൾ. ഡിസംബർ 30നാണ് ജിന്ന് കേരളമൊട്ടാകെ തിയേറ്ററുകളിൽ പ്രത്യക്ഷപ്പെടുക. മുത്തശ്ശിക്കഥയിലെ കുപ്പിയിൽ അടക്കപ്പെട്ട ജിന്നിനെ പോലെ കൊറോണ ലോക്ക്ഡൗൺ തുടങ്ങി നിരവധി പരീക്ഷണ ഘട്ടങ്ങളിലൂടെയാണ് ജിന്ന് മലയാള പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്.
https://www.youtube.com/watch?v=RQx6RNu3Ar4
തമിഴ് റിയാക്റ്റ്സ്,മാക് ആൻഡ് മൈന,ഔർ സ്റ്റുപ്പിഡ് റിയാക്ഷൻസ്, ജസ്റ്റ് റിയാക്ട് ആൻഡ് റിവ്യൂ,നോനാ പ്രിൻസ് തുടങ്ങി നിരവധി സ്വദേശ വിദേശ യൂട്യൂബ് റിയാക്ഷൻ ചാനലുകളാണ് ജിന്നിന്റെ ട്രെയിലർ കണ്ടു അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിലെ സൗബിൻറെ കഥാപാത്ര രൂപീകരണം വളരെയധികം ആകർഷണീയമാണെന്നും കഥാപാത്രത്തിന് മൾട്ടിപ്പിൾ പേഴ്സണാലിറ്റി ഡിസോഡർ ആയിരിക്കാം എന്നും തുടങ്ങിയ നിഗമനങ്ങളാണ് ജസ്റ്റ് റിയാക്ട് ആൻഡ് റിവ്യൂവിലെ അശ്മിത പങ്കുവെക്കുന്നത്. ട്രെയിലറിന്റെ അവസാന ഭാഗത്ത് കാണിക്കുന്ന സൗണ്ട് ഡിസൈൻ തനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടുവെന്നും അശ്മിത പറയുന്നു.
ട്രെയിലറിന്റെ മൊത്തത്തിലുള്ള എഡിറ്റിങ്ങും സൗണ്ട് സെയിനും വളരെ മികച്ചതാണെന്നാണ് നോനാ പ്രിൻസ് പറയുന്നത്. കൂടാതെ മൊത്തം ട്രെയിലർ നൽകുന്നത് ഒരു ട്രിപ്പി വൈബ് ആണെന്നും നോനാ പ്രിൻസ് പറയുന്നു. സൗബിനെ കൂടാതെ ഷൈൻ ടോം ചാക്കോ ഷറഫുദ്ദീൻ എന്നിവരും ട്രെയിലറിൽ മികച്ച പ്രതീക്ഷ നൽകുന്നെന്നും ചിത്രം മാനസികാരോഗ്യവുമായി ബന്ധപ്പെട്ടത് ആകാമെന്നും തന്നെ നോനാ പ്രിൻസ് പങ്കുവെക്കുന്നു.ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻറെ എഡിറ്റിംഗ് ദീപു ജോസഫ് ആണ്.
മാനസികാരോഗ്യവുമായി ബന്ധപ്പെട്ട സൂചനകൾ ചിത്രം നൽകുന്നുണ്ടെങ്കിലും മറ്റ് എന്തോ കൂടി ചിത്രം പറയുന്നുണ്ട് എന്ന ആകാംക്ഷ ചിത്രം കാണാനുള്ള ത്വര വർദ്ധിപ്പിക്കുന്നു എന്നാണ് മാക് ആൻഡ് മൈന ഫാമിലി റിയാക്ഷൻ പങ്കുവെക്കുന്നത്. തിയേറ്ററുകളിൽ ചിത്രം പോയി കാണാൻ പ്രേക്ഷകരെ പ്രചരിപ്പിക്കുന്ന രീതിയിലാണ് ട്രെയിലറിന്റെ മേക്കിങ് ശൈലി എന്നും ഇവർ അഭിപ്രായപ്പെടുന്നു. ചിത്രത്തിലെ കെപിഎസി ലളിത അമ്മയുടെ സാന്നിധ്യവും സംവിധായകൻ എന്ന നിലയിൽ സിദ്ധാർത്ഥ് ഭരതനും ചിത്രം കാണാൻ പ്രതീക്ഷ വർദ്ധിപ്പിക്കുന്നു എന്നും ഇവർ അഭിപ്രായപ്പെടുന്നു.സ്ട്രെയിറ്റ് ലൈന് സിനിമാസിന്റെ ബാനറിൽ സുധീർ വികെ,മനു വലിയവീട്ടിൽ എന്നിവർ ചേർന്നാണ് ജിന്ന് നിർമ്മിക്കുന്നത്.