90കളിൽ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ചർച്ചയായ ഒരു പേരായിരുന്നു നടി സുനിതയുടെത്. ഒരുകാലത്ത് സൂപ്പർ ഹിറ്റ് നായകന്മാരായ മോഹൻലാലിൻറെ മമ്മൂട്ടിയുടെയും ചിത്രങ്ങളിൽ സജീവമായിരുന്നു സുനിത എന്ന നടി. ഇവരെ കൂടാതെ ജഗദീഷ് ജയറാം സുരേഷ് ഗോപി എന്നിവരുടെ നായികയായി തിളങ്ങാൻ സുനിതയ്ക്ക് കഴിഞ്ഞിരുന്നു. മലയാളത്തിൽ മാത്രമല്ല തമിഴ് തെലുങ്ക് ചിത്രങ്ങളും നടി സജീവമായിരുന്നു. വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് താരം. ഭർത്താവിന് ഒപ്പം അമേരിക്കയിലാണ് സുനിത താമസിക്കുന്നത്.
1986ൽ മുത്തായ സുന്ദർ സംവിധാനം ചെയ്ത കോടമജൈ എന്ന ചിത്രത്തിലൂടെയാണ് സുനിത വെള്ളിത്തിരയിലെത്തിയത്. 1987 ലാണ് സുനിത മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്നത്. രാജസേനൻ സംവിധാനം ചെയ്ത കണികാണും നേരം ആണ് നടിയുടെ ആദ്യ മലയാള ചിത്രം. മലയാളത്തിൽ നിന്നും മികച്ച ചിത്രങ്ങൾ സുനിതയെ തേടി എത്തിയിരുന്നു. 2011 പുറത്തിറങ്ങിയ കാസർഗോഡ് കാദർഭായിയുടെ രണ്ടാം ഭാഗത്തിലാണ് താരം ഒടുവിൽ അഭിനയിച്ചത്. നല്ല വേഷങ്ങൾ ലഭിച്ചാൽ മലയാളത്തിൽ അഭിനയിക്കണമെന്നാണ് ഇനിയും ആഗ്രഹം എന്ന് താരം പറയുന്നുണ്ട്. ഭർത്താവിനും മകനും ഒപ്പം അമേരിക്കയിലെ സൗത്ത് കരോളിനിയിലാണ് താരം താമസിക്കുന്നത്.
സിനിമയിൽ വന്നത് ഇപ്പോഴും അതിശയത്തോടെയാണ് സുനിത നോക്കി കാണുന്നത്. പത്മശ്രീ രാമയ്യപ്പള്ളയുടെ ശിഷ്യയായിരുന്നു സുനിത. അച്ഛന് മധുരയിലേക്ക് ജോലി മാറ്റം ലഭിച്ചപ്പോൾ മകൾ തങ്ങളുടെ വീട്ടിൽ നിന്ന് നൃത്തം പഠിക്കട്ടെ എന്ന് മാഷ് പറയുകയായിരുന്നു. അങ്ങനെ മൂന്നുവർഷം അവിടെ നിന്ന് നൃത്തം പഠിച്ചു. ആദ്യ സിനിമയിൽ അഭിനയിക്കുന്ന സമയത്ത് സിനിമയ്ക്ക് വേണ്ടി പേര് മാറ്റിയിരുന്നു. വിദ്യ എന്നായിരുന്നു പേര്. കഥാപാത്രത്തിന്റെ പേരും വിദ്യ എന്നാണ്. സിനിമയുടെ ഒപ്പം പഠനവും തുടർന്നു. എന്നാൽ സിനിമയല്ല നൃത്തമാണ് അന്നും ഇന്നും തനിക്ക് ഭ്രമം എന്ന് പറയുകയാണ് താരം തന്നെ. രാജ് ജീവിതത്തിലേക്ക് വന്നതിനെ കുറിച്ചും താരം പറയുന്നുണ്ട്.
ചെന്നൈയിലെ തൻറെ സംഗീത അധ്യാപികയുടെ മകനാണ് രാജ്. വർഷങ്ങളായി പരസ്പരം ഞങ്ങൾക്ക് അറിയാമായിരുന്നു. പഠിക്കാൻ വേണ്ടിയാണ് രാജ് യുഎസിൽ പോകുന്നത്. പിന്നെ ജോലി നേടി വിവാഹശേഷം സിനിമ ഉപേക്ഷിക്കും എന്നും അമേരിക്കയിൽ സ്ഥിരതാമസമാകുമെന്ന് അറിയാമായിരുന്നു എന്നും താരം പറയുന്നുണ്ട്. കളിവീട് സിനിമയിലാണ് അവസാനം അഭിനയിച്ചത്. അതിനുശേഷം ആണ് വിവാഹം ഒക്കെ നടക്കുന്നതും. യുഎസിൽ നിന്ന് വന്ന് സിനിമ ചെയ്യാൻ കഴിയില്ല എന്ന് എനിക്കും രാജിനും അറിയാമായിരുന്നു എന്നും താരം പറയുന്നുണ്ട്. ഡാൻസ് സ്കൂൾ ആരംഭിച്ചതോടെ തിരക്കേറിയൊന്നും സുനിത പറയുന്നു. മകൻ ശശാങ്കും സുനിതയുടെ ശിഷ്യൻ തന്നെയാണ്. അമ്മ അഭിനേത്രി ആണെന്ന് അവന് ആദ്യം അറിയില്ലായിരുന്നു. പിന്നീട് സുഹൃത്തുക്കളിൽ നിന്നാണ് ഇത് അറിയുന്നത് എന്നും സുനിത പറയുന്നുണ്ട്.