നീണ്ട നാലുവർഷത്തെ ഇടവേളക്കുശേഷം ബോളിവുഡിന്റെ കിരീടം വെക്കാത്ത രാജാവ് ഷാരൂഖ് ഖാൻ പഠാൻ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയിരുന്നു ഈ കഴിഞ്ഞ ജനുവരി 25ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായങ്ങളും കളക്ഷനുമാണ് നേടിക്കൊണ്ടിരിക്കുന്നത്.വൻ വരവേൽപ്പാണ് ചിത്രത്തിലെ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് ലഭിച്ചത്.ഇപ്പോഴിതാ ഷാരൂഖ് ഖാനെ പുകഴ്ത്തി ലോകപ്രശസ്ത വിഖ്യാത എഴുത്തുകാരൻ പൗലോ കൊയ്ലോയുടെ ട്വീറ്റാണ് ശ്രദ്ധ നേടുന്നത്.
‘രാജാവ്,ഇതിഹാസം,സുഹൃത്ത്,എന്നാൽ എല്ലാറ്റിലുമുപരി മികച്ച നടൻ (പാശ്ചാത്യ രാജ്യങ്ങളിൽ അദ്ദേഹത്തെ അറിയാത്തവരോട്,’മൈ നെയിം ഈസ് ഖാൻ,ഐ ആം നോട്ട് ടെററിസ്റ്റ്’ എന്ന സിനിമ കാണാന്‍ നിർദ്ദേശിക്കുന്നു)’. ഇത്തരത്തിൽ ആയിരുന്നു പൗലോ കൊയ്ലോ ഷാരൂഖിനെ കുറിച്ച് ട്വീറ്റ് ചെയ്തത്.ഷാരൂഖിന്റെ മന്നത്ത് എന്ന മുംബൈയിലെ വസതിക്ക് മുന്നില്‍ അദ്ദേഹത്തെ കാണാന്‍ അളുകള്‍ കൂടിനില്ക്കുന്നതും,ഷാരൂഖ് അവരെ അഭിവാദ്യം ചെയ്യുന്നതുമായ വീഡിയോയും ട്വീറ്റിനൊപ്പം പൗലോ കൊയ്ലോ ചേര്‍ത്തിട്ടുണ്ട്.
ഇതുവരെ 53 ലക്ഷം വ്യൂ ഈ ട്വീറ്റ് നേടിയിട്ടുണ്ട്. 1.40 ലക്ഷം ലൈക്കും ഇതിന് ലഭിച്ചിട്ടുണ്ട്.16300 ഓളം റീട്വീറ്റും ചെയ്യപ്പെട്ടിട്ടുണ്ട് പൗലോ കൊയ്ലോയുടെ ഷാരൂഖ് ഖാന് ട്വീറ്റ്.ഇന്ത്യയുടെ അഭിമാനമായ അല്ലെങ്കിൽ ഇന്ത്യൻ സിനിമയുടെ ലോക സിനിമയ്ക്ക് മുന്നിൽ ബ്രാൻഡ് അംബാസിഡറാരായ കിംഗ്ഖാനെ ഇതിലും മികച്ച രീതിയിൽ പരിചയപ്പെടുത്താൻ ആർക്കും സാധിക്കില്ല.എന്ന് തുടങ്ങിയ റീട്വീറ്റുകളാണ് പൗലോ കൊയ്ലോയുടെ ട്വീറ്റിന് താഴെ വരുന്നത്. അതേസമയം ഷാരൂഖിന്റെ പഠാൻ ലോകമെമ്പാടും ഏതാണ്ട് 600 കോടിയോളം രൂപയും ഇന്ത്യയിൽ മാത്രം 400 കോടി കളക്ഷൻ നേടി കുതിക്കുകയാണ്.
തുടർച്ചയായ പരാജയങ്ങളിൽ വലഞ്ഞിരുന്ന ബോളിവുഡിന് പഠാൻ വീണ്ടും ഒരു ഉയർത്തെഴുന്നേൽപ്പാണ് നൽകിയത്.വൈആർഎഫ് മൂവീസിൻറെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൻറെ ഓടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് ആമസോൺ പ്രൈം വീഡിയോസ് ആണ്.ദീപിക പദുക്കോൺ നായികയായി എത്തുന്ന ചിത്രത്തിൽ ജോൺ എബ്രഹാമും വില്ലൻ വേഷത്തിൽ എത്തുന്നുണ്ട്.സംവിധായകൻ സിദ്ധാർത്ഥ് ആനന്ദ് തന്നെ തിരക്കഥ തയ്യാറാക്കിയ ചിത്രം ലോകമെമ്പാടും 8000 ത്തോളം തിയേറ്ററുകളിലാണ് റിലീസ് ചെയ്തത്.വൈആർഎഫ് മൂവീസ് ചിത്രങ്ങളെ കൂട്ടിയിണക്കി ഒരുക്കുന്ന ഒരു സ്പൈ യൂണിവേഴ്സിൻറെ സൂചനയായി സൽമാൻ ഖാനും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.