ഗിന്നസിൽ ഇടം നേടിയിട്ടുള്ള നടനാണ് ഗിന്നസ് പക്രു. ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ നിർമാതാവാണ് എന്ന നേട്ടവും ഗിന്നസ് പക്രുവിന് സ്വന്തം. ജീവിതത്തിലെ നിരവധി പ്രതിസന്ധികളെ നേരിട്ട് ഉയരങ്ങളിൽ എത്തിയ നടനാണ് ഗിന്നസ് പക്രു. 2006ൽ ആയിരുന്നു ഗിന്നസ് പക്രുവിന്റെ ജീവിതത്തിലേക്ക് സാധാരണ ഉയരമുള്ള ഗായത്രി എന്ന പെൺകുട്ടി കടന്നുവന്നത്. ഗായത്രിയുമായുള്ള വിവാഹം നടക്കുമ്പോൾ ഈ ബന്ധം രണ്ടുവർഷം പോലും നിലനിൽക്കില്ല എന്ന് പലരും പറഞ്ഞു. എന്നാൽ ഇപ്പോൾ ആ സന്തോഷകരമായ ദാമ്പത്യം 17 വർഷം പൂർത്തിയാക്കി കഴിഞ്ഞു.
ഇരുവരുടെയും ജീവിതത്തിന് ഇരട്ടിമധുരം പകർന്നു കൊണ്ടാണ് ഇവർക്ക് ദീപ്ത കീർത്തി എന്ന ഒരു മകൾ ജനിച്ചത്. ഭാര്യയുടെയും മകളുടെയും വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ ഗിന്നസ് പക്രു പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഗിന്നസ് പക്രു തൻറെ മകളുടെ ഒരു നൃത്ത വീഡിയോയുമായാണ് എത്തിയിരിക്കുന്നത്. കുട്ടിത്തം ഒക്കെ മാറി ഒരു പെൺകുട്ടിയായി മാറിയിരിക്കുകയാണ് പക്രുവിന്റെ മകൾ ദീപ്ത കീർത്തി. ഗിന്നസ് പക്രുവിന്റെ മകളുടെ നൃത്ത വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറിക്കഴിഞ്ഞു. അതോടുകൂടി അച്ഛൻറെ പാത പിന്തുടർന്ന് മകൾ എപ്പോഴാണ് അഭിനയരംഗത്തേക്ക് എത്തുക എന്ന ചോദ്യങ്ങളും ഉയരുകയാണ്.
എന്നാൽ പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു മുന്നോട്ടു പോകാൻ ആണ് കുടുംബത്തിലെ തീരുമാനം. പക്രുവിന്റെയും ഗായത്രിയുടെയും രണ്ടാമത്തെ മകളാണ് ദീപ്ത കീർത്തി. വിവാഹം കഴിഞ്ഞ് ഏകദേശം ഒരു വർഷം പൂർത്തിയായപ്പോൾ ഗായത്രി ഗർഭിണിയായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെ കുട്ടിയുടെ വരവിൽ സന്തോഷിച്ചിരിക്കുമ്പോൾ ആയിരുന്നു ജനിച്ച് 15 ദിവസം കഴിയുമ്പോഴേക്കും ആ കുഞ്ഞ് മരിച്ചു പോയത്. ഇരുവർക്കും പിന്നീടത് കണ്ണീരിന്റെ ദിവസങ്ങൾ ആയിരുന്നു. അതിനുശേഷമാണ് ഗായത്രി വീണ്ടും ഗർഭിണിയായതും ദീപ്ത കീർത്തി ജനിച്ചതും.
ഗിന്നസ് പക്രുവും മകളും ഒന്നിച്ചുള്ള വീഡിയോകൾ എല്ലാം സോഷ്യൽ മീഡിയയിൽ ഏറെ വൈറലാണ്. ഒരിക്കൽ അന്ന് അച്ഛനോളം ഇന്ന് അമ്മയോളം എന്ന അടിക്കുറിപ്പുമായി ഗിന്നസ് പക്രു പങ്കുവെച്ച മകളുടെ ചിത്രം ഏറെ ശ്രദ്ധ ആകർഷിച്ചിരുന്നു. ചെറിയ കുട്ടിയായിരുന്ന സമയത്ത് മകൾ ഗിന്നസ് പക്രുവിനൊപ്പവും പിന്നീട് ഭാര്യക്കൊപ്പം നിൽക്കുന്ന മകളുടെ ചിത്രം ആയിരുന്നു അന്ന് ഗിന്നസ് പക്രു പങ്കുവെച്ചത്. ലക്ഷക്കണക്കിന് ആളുകൾ ആയിരുന്നു അന്ന് ആ ചിത്രം ലൈക് ചെയ്തത്. യൂട്യൂബ് ചാനലിലൂടെയും ഇവർ വിശേഷങ്ങളുമായി എത്താറുണ്ട്. ഫാൻസി ഡ്രസ്സ് എന്ന സിനിമയാണ് ഏറ്റവും ഉയരം കുറഞ്ഞ നിർമാതാവ് എന്ന് അംഗീകാരത്തിന് ഗിന്നസ് പക്രുവിനെ അർഹനാക്കിയത്.
ഏറ്റവും ഉയരം കുറഞ്ഞ നായകനായും സംവിധായകനുമായി ആണ് ആദ്യം പേരുകേട്ടത്. അത്ഭുത ദ്വീപ്, കുട്ടിയും കോലും എന്നീ സിനിമകളിലൂടെയായിരുന്നു ഗിന്നസ് പക്രു കൂടുതൽ പ്രേക്ഷക സ്വീകാര്യത നേടിയത്. അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി നായിക വേഷം കെട്ടുന്നത്. 2005ൽ ആയിരുന്നു ഇത് ഈ ചിത്രത്തിലെ അഭിനയത്തിലൂടെയാണ് 2008 ഗിന്നസിൽ കയറിയത്. കൂടാതെ ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന സർക്കാറിന്റെ പ്രത്യേക പുരസ്കാരവും ലഭിച്ചിരുന്നു. ശേഷം ഇളയരാജ എന്ന ചിത്രത്തിലും നായിക വേഷം കെട്ടിയിട്ടുണ്ട്.