നാട്ടിലെ ബേബി ഷവർ ആഘോഷങ്ങൾക്ക് പിന്നാലെ ദുബായ് ഭർത്താവിന്റെ അരികിൽ മടങ്ങി എത്തിയിരിക്കുകയാണ് നടി ഷംന കാസിം. എട്ടുമാസം ഗർഭിണിയാണ് ഷംന ഇപ്പോൾ. അടുത്തമാസം ഡെലിവറിക്കായാണ് ഷംന ദുബായിലെത്തിയത്. കഴിഞ്ഞമാസം കൊച്ചിയിൽ വച്ച് നടത്തിയ ഷംന കാസിമിന്റെ ബേബി ഷവർ ആഘോഷങ്ങളിൽ നിരവധി സിനിമ താരങ്ങളും സംബന്ധിച്ചിരുന്നു. ഏതാനും മാസം മുമ്പാണ് ദുബായിൽ വച്ച് ഷംനയുടെയും ഷാനിദിന്റെയും വിവാഹം നടന്നത്. ദുബായിലെ പ്രമുഖ വ്യവസായി ആണ് ഷാനിദ്. മാസങ്ങൾക്ക് ശേഷം തന്റെ അരികിലെത്തിയ ഭാര്യക്ക് വലിയ സർപ്രൈസാണ് വീട്ടിൽ ഒരുക്കി വെച്ചിരുന്നത്.
വീട് മുഴുവൻ ചുവന്ന ബലൂണുകളാൽ അലങ്കരിച്ച്, ബെഡ്റൂമിലെ ടേബിളിൽ നിറയെ സമ്മാനങ്ങളും നിറച്ച് ആയിരുന്നു ഷംനയ്ക്ക് വേണ്ടി സർപ്രൈസ് ഒരുക്കിയത്. തെന്നിന്ത്യ ഒട്ടാകെ നിരവധി ആരാധകരുള്ള താരമാണ് ഷംന കാസിം. നൃത്ത വേദിയിൽ നിന്നും വെള്ളിത്തിരയിലെത്തിയ ഷംന മലയാളത്തിനൊപ്പം ഇതര ഭാഷ ചിത്രങ്ങളിലും തിളങ്ങിയ നടിയാണ്. മലയാളം ഒഴികെയുള്ള ഭാഷകളിൽ പൂർണ്ണ എന്ന പേരിലാണ് ഷംന അറിയപ്പെടുന്നത്. ഇക്കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു ഷംനയുടെ വിവാഹം. പിന്നാലെ താൻ അമ്മയാകാൻ പോകുന്ന സന്തോഷവും നടി പങ്കുവെച്ചു. കഴിഞ്ഞദിവസം നടിയുടെ ബേബി ഷവർ ആഘോഷങ്ങളും നടത്തിയിരുന്നു.
സാരിയും ആഭരണങ്ങളും അണിഞ്ഞ് അതീവ സുന്ദരിയായി കൊച്ചിയിൽ നടന്ന ബേബി ഷവർ ആഘോഷങ്ങളിൽ നടി എത്തിയപ്പോൾ നിരവധി താരങ്ങളും ഷംനയ്ക്ക് അനുഗ്രഹം നൽകാനായി ഓടിയെത്തി. ബേബി ഷവറിന്റെ വീഡിയോയും നടി പങ്കുവെച്ചിട്ടുണ്ട്. തന്റെ ഏഴു മാസക്കാലത്തെ ഗർഭാവസ്ഥയുടെ അനുഭവത്തെക്കുറിച്ചും നടി ആ വീഡിയോയിൽ പറയുന്നുണ്ട്. മൂന്നോ നാലോ മാസം ആയപ്പോഴാണ് കുഞ്ഞിൻറെ അനക്കം ആദ്യമായി അറിയുന്നത്. അതിനൊക്കെ അനങ്ങുമ്പോൾ എന്തോ സംഭവിച്ചു എന്ന് തോന്നലായിരുന്നു. ആറുമാസത്തോളം ഞാൻ വർക്ക് ചെയ്തു. ഡാൻസ് റിയാലിറ്റി ഷോയിൽ ജഡ്ജ് ആണ് താരം. ഡാൻസിന്റെ പാട്ടൊക്കെ കേൾക്കുമ്പോൾ നല്ല അനക്കം ഉണ്ടായിരുന്നു.
സത്യം പറഞ്ഞാൽ ബേബി ഡാൻസ് കളിക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. കുഞ്ഞിന്റെ വരവോടെ ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളെ കുറിച്ചും ഷംന വീഡിയോയിൽ പറയുന്നു. താൻ അമ്മയാകാൻ പോകുന്നു എന്നറിഞ്ഞത് മുതൽ എൻറെ മമ്മിയോട് ഒരുപാട് സ്നേഹം കൂടി. അവർ കടന്നുപോയ സാഹചര്യങ്ങൾ ഇപ്പോൾ ഞാനും അറിയുന്നുണ്ട്. അവരുടെ സമയത്ത് ഇത്രയും സൗകര്യങ്ങൾ പോലും ഉണ്ടായിരുന്നില്ല. നടുവേദന വന്നാൽ പോലും നമ്മൾക്കൊരു തലയിണ വച്ച് അഡ്ജസ്റ്റ് ചെയ്യാം. ആദ്യമൊക്കെ മൂന്നുമാസം ഞാൻ വളരെ മൂഡ് ഓഫ് ആയിരുന്നു. അതുകഴിഞ്ഞ് ഞാൻ വളരെ ശാന്തയായി. ഇപ്പോൾ എൻറെ ദേഷ്യമൊക്കെ കുറഞ്ഞതായും നടി പറയുന്നു. വള കാപ്പ് ചടങ്ങിൽ എത്താൻ സാധിക്കാത്ത ഭർത്താവിനെ വീഡിയോ കോളിൽ വിളിക്കുന്നത് യൂട്യൂബ് ചാനലിൽ ഷംന പങ്കുവെച്ച വീഡിയോയിൽ കാണാനാകും.