ജനപ്രീതി കൊണ്ട് ഏറെ മുന്നിലെത്തിയ ടെലിവിഷൻ കോമഡി പരമ്പരയാണ് ഉപ്പും മുളകും. പരമ്പരയിൽ നിന്നും നിഷാ സാരംഗും ജൂഹിയും പിന്മാറിയിട്ടുണ്ടെങ്കിലും അവരെല്ലാം തിരിച്ചുവന്നിരുന്നു. എന്നാൽ ഇപ്പോൾ മൂത്ത മകനായി അഭിനയിക്കുന്ന മുടിയൻ എന്ന വിഷ്ണുവിനെ ഉപ്പും മുളകില് നിന്നും പുറത്താക്കി എന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. നടൻ തന്നെയാണ് ഒരു യൂട്യൂബ് ചാനൽ നൽകിയ ഇൻറർവ്യൂവിൽ ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ മൂന്നുമാസത്തോളമായി പരമ്പരയിൽ നിന്നും അപ്രത്യക്ഷനാണ് മുടിയൻ. ഇതിന് പിന്നിലെ കാരണം തിരക്കിയപ്പോഴാണ് തന്നെ പുറത്താക്കിയെന്ന വിവരം വേദനയോടെ നടൻ പങ്കുവെച്ചത്. പരമ്പരയിൽ മുടിയന്റെ വിവാഹം കഴിഞ്ഞിരുന്നു അതിനുശേഷം ബാംഗ്ലൂരിലേക്ക് പോയി എന്നാണ് പരമ്പരയിൽ കാണിച്ചിട്ടുള്ളത്.
മുടിയന്റെ ഭാര്യയും അമ്മായിയമ്മയും അമ്മായി അച്ഛനും എല്ലാമായി ബന്ധപ്പെട്ടാണ് ഇപ്പോൾ കഥ മുന്നോട്ടുപോകുന്നത്. ഇനിയൊരിക്കലും താൻ തിരിച്ചുവരാൻ സാധ്യതയില്ലാത്തതുപോലെ കഥാഗതിയിൽ പുതിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നാണ് മുടിയൻ തുറന്നു പറഞ്ഞിരിക്കുന്നത്. ബാംഗ്ലൂരിൽ ഒരു ഡ്രഗ് കേസിൽ മുടിയൻ പെട്ടതാണ് സീരിയൽ ഷൂട്ടിംഗ് ചെയ്തു വച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ അത് സംപ്രേഷണം ചെയ്യുമെന്നാണ് നടൻ നൽകുന്ന വിവരം. അതേസമയം പരമ്പരയുടെ കഥാഗതിയിൽ ഉണ്ടായ മാറ്റമാണ് മുടിയനെ പുറത്താക്കാൻ കാരണം. ഒരു സിറ്റ് കോം കോമഡി ആയാണ് ഉപ്പും മുളകിനെ പ്രേക്ഷകർ ഇഷ്ടപ്പെട്ടതും ആസ്വദിക്കുന്നതും. എന്നാൽ കുറച്ചുകാലമായി ഒരു സീരിയൽ ടൈപ്പിലേക്ക് ഈ പരമ്പര എത്തിയത് വളരെയധികം വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു.
ഇതിനെ താരങ്ങൾ ചോദ്യം ചെയ്തപ്പോൾ നിഷ സാരംഗിനും, ബിജു സോപാനത്തിനും അടക്കം വലിയ പ്രശ്നങ്ങളാണ് ഷോ ഡയറക്ടർ ആയ ഉണ്ണിയിൽ നിന്നും നേരിടേണ്ടി വന്നത്. ഇതേ പ്രശ്നമാണ് മുടിയനും ഉണ്ടായത്. ഇതിനെ ചോദ്യം ചെയ്തപ്പോൾ ഡയറക്ടറിൽ നിന്നും വലിയ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ഉണ്ടായി. തുടർന്നാണ് വേദനയോടെ മുടിയൻ ആ പരമ്പരയിൽ നിന്നും പുറത്തായത്. നിഷ സാരംഗമായി ബന്ധപ്പെട്ട് ആദ്യം ഇങ്ങനെയൊരു പ്രശ്നം ഉണ്ടായിട്ട് ഷോ ഡയറക്ടർ സ്ഥാനത്തുനിന്നും ഉണ്ണിയെ മാറ്റിയിരുന്നു. സീരിയൽ നിർത്തിവെക്കുക വരെ ചെയ്തിരുന്നു. തുടർന്ന് വീണ്ടും ആരംഭിച്ചപ്പോൾ അങ്ങനെയൊരു മോശം പെരുമാറ്റം ഉണ്ടാകില്ലെന്ന ഉറപ്പ് കിട്ടിയതോടെയാണ് ഉണ്ണി വീണ്ടും തിരിച്ചു വന്നത്. എന്നാൽ വീണ്ടും അതേ പ്രവർത്തികൾ ആരംഭിക്കുകയായിരുന്നു.
ഷോയെ തകർക്കുന്ന രീതിയിലുള്ള മാറ്റങ്ങളാണ് പിന്നീട് ഡയറക്ടറുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് മുടിയൻ പറയുന്നു. മുടിയനെ പുറത്താക്കിയതിനെ ചൊല്ലി നിഷാ സാരംഗും ബിജു സോപാനവും എല്ലാം പ്രതികരിച്ചുവെങ്കിലും അവരെല്ലാം നിശബ്ദരാക്കപ്പെടുകയായിരുന്നു. ഒരു കുടുംബം പോലെ കഴിഞ്ഞ 10 വർഷമായി കഴിഞ്ഞു വന്നവരാണ് തങ്ങൾ. അതെല്ലാം ഇല്ലാതായി തന്നെ ഒഴിവാക്കാൻ ഒരു ഡ്രഗ് കേസിൽ പെടുത്തുന്ന രീതിയിൽ കഥ മുന്നോട്ടുകൊണ്ടുപോകുന്നു എന്നറിഞ്ഞപ്പോൾ നെഞ്ചുപൊട്ടുന്ന വേദനയിലാണ് മുടിയൻ പ്രതികരിച്ചത്. തന്നെക്കുറിച്ച് കഥയിൽ പറയാതിരിക്കമായിരുന്നു അല്ലെങ്കിൽ ദുബായിൽ പോയി എന്ന് പറയാമായിരുന്നു എന്നിട്ടും ഇത്തരം മോശമായ രീതിയിൽ കഥ കൊണ്ടുപോകുന്നതിന് പിന്നിൽ ഡയറക്ടർ ആയ ഉണ്ണിയാണെന്ന് മുടിയൻ ഉറപ്പിച്ചു പറയുന്നു. മറ്റുള്ളവർ വേദനിക്കുന്ന കണ്ട് സന്തോഷിക്കുന്ന സാഡിസ്റ്റ് ആണ് അയാളെന്നാണ് മുടിയൻ കണ്ണീരോടെ പറയുന്നത്.