നമ്മുടെ കേരളത്തിലെ എല്ലാ സിനിമ പ്രേമികളുടെയും തന്നെ ആരാധന കഥാപാത്രമാണ് ദുൽഖർ സൽമാൻ. ഈ വർഷത്തെ ദാദാസാഹിബ് ഫാൽക്കെ മികച്ച നടനുള്ള അവാർഡ് ലഭിച്ചിരിക്കുന്നത് ദുൽഖർ സൽമാൻ ആണ്. റിവഞ്ച് ഓഫ് ആൻ ആർട്ടിസ്റ്റ് എന്ന സിനിമയിലെ താരത്തിന്റെ അഭിനയത്തിനാണ് ഈ അവാർഡ് സ്വന്തമാക്കാൻ സാധിച്ചത്. മലയാളത്തിൽ തന്നെ ഇത് ആദ്യമായാണ് ഒരു നടന് ഇത്തരത്തിൽ ഒരു അവാർഡ് ലഭിക്കുന്നത്.
അവാർഡ് മേടിച്ചതിനു ശേഷം ദുൽഖർ സൽമാൻ നല്ല സ്റ്റൈലിഷ് ആയി നടന്നു പോകുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു. 2012ൽ പുറത്തിറങ്ങിയ സെക്കൻഡ് ഷോ എന്ന സിനിമയിലൂടെയാണ് ദുൽഖർ സൽമാന്റെ സിനിമയിലേക്കുള്ള പ്രവേശനം. പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലും ആയി നിരവധി സിനിമകളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. അഭിനയത്തിൽ മാത്രമല്ല പിന്നണിഗാരം സജീവമാണ് താരം.
അഭിനയിച്ച സിനിമകളിൽ മാത്രമല്ല നിരവധി സിനിമകളിൽ ഇതുവരെ താരം പാടിയിട്ടുണ്ട്. ആദ്യ സിനിമയിൽ തന്നെ നിരവധി അവാർഡുകളാണ് താരത്തിന് ലഭിച്ചിട്ടുള്ളത്. ചുപ് റിവഞ്ച് ഓഫ് ദ ആർട്ടിസ്റ്റ് എന്ന ഹിന്ദി ചിത്രത്തിലെ താരത്തിന്റെ അഭിനയത്തിനാണ് ഫാൽക്കെ അവാർഡ് സ്വന്തമാക്കാൻ താരത്തിന് സാധിച്ചത്.
മലയാളത്തിലെ മുൻനിര നായിക നടന്മാരിൽ പ്രധാനിയാണ് ദുൽഖർ സൽമാൻ. മലയാളികളുടെ പ്രിയപ്പെട്ട നടൻ മമ്മൂക്കയുടെ മകൻ എന്ന നിലയിൽ അല്ല താരം പ്രശസ്തി കൈവരിച്ചത്. തൻറെ അഭിനയമികവുകൊണ്ട് പ്രേക്ഷക മനസ്സിൽ കയറിപ്പറ്റാൻ താരത്തിന് സാധിച്ചിട്ടുണ്ട്.