നിരവധി കാരുണ്യ പ്രവർത്തനങ്ങളും ചികിത്സ സഹായങ്ങളും നൽകി എന്നും സിനിമ ലോകത്ത് മുൻനിരയിൽ നിൽക്കുന്ന വ്യക്തിത്വമാണ് മമ്മൂട്ടിയുടെത്.ഇപ്പോഴിതാ അദ്ദേഹത്തിൻറെ ജന്മനാടായ കോട്ടയം ജില്ലയിലെ ചെമ്പിൽ നിന്നുള്ള ഒരു വാർത്തയാണ് ശ്രദ്ധ നേടുന്നത്.ഗ്രാമത്തിലെ ആദിശങ്കർ എന്ന കുട്ടിയുടെ ചികിത്സ ദുൽഖർ സൽമാൻറെ നേതൃത്വത്തിലുള്ള ദുൽഖർ സൽമാൻ ഫാമിലി ഏറ്റെടുത്ത് നടത്തിയതിനെ തുടർന്നാണ് ഒരു ഗ്രാമം ഒട്ടാകെ നന്ദിയുമായി എത്തിയത്.
ദുല്‍ഖര്‍ സല്മാന് ഫാമിലിക്ക് നന്ദി ഒരായിരം നന്ദി.ചെമ്പ് പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളുടെയും പേരില്‍ നന്ദി രേഖപ്പെടുത്തുന്നു.ആദി ശങ്കറിന് നിങ്ങള്‍ നല്‍കിയത് അക്ഷരാര്‍ത്ഥത്തില്‍ ഒരു രണ്ടാം ജന്മവും ജീവിതവുമാണ്.നിങ്ങള്‍ ഇടപെട്ടില്ലായിരുങ്കില്‍ അവന്റെ ജീവിതം മാത്രമല്ല ഒരു കുടുബം തന്നെ തകര്‍ന്ന് പോകുമായിരുന്നു.ആസ്റ്റര്‍ മെഡിസിറ്റിയില്‍ വച്ച് ലഭ്യമായ ഏറ്റവും മികച്ച ചികിത്സ തന്നെ ലഭ്യമാക്കുക വഴി പതിനാറ് വര്‍ഷമായി അവന് അനുഭവിച്ച് വന്നിരുന്ന ദുരിത ജീവിതത്തിന് സാന്ത്വനമേകുക മാത്രമല്ല സാമൂഹിക പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയാവുക കൂടിയാണ്.
എട്ട് ലക്ഷം രൂപയിലധികം ചിലവ് വന്ന ആദിശങ്കറിന്റെ ചികിത്സ പൂര്‍ണ്ണമായി ഏറ്റെടുക്കുകയും,ഇനിയും ഏതെങ്കിലും നിര്‍ധനരായ കുട്ടികള്‍ക്ക് ചികിത്സാ സഹായം ആവശ്യമെങ്കില്‍ സഹായിക്കാന്‍ ദുല്‍ഖര്‍ സല്മാന് ഫാമിലി സന്നദ്ധമാണ് എന്നറിയിച്ചതും ഞങ്ങള്‍ ഇവിടെ പ്രസിദ്ധപ്പെടുത്തുന്നു.ദുല്‍ഖര്‍ സല്മാന് ഫാമിലിക്ക് ഒരിക്കല്‍ കൂടി ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.ഇത്തരത്തിൽ ചെമ്പ് ഗ്രാമത്തിന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചാണ് ഒരു നാട് തങ്ങളുടെ സന്തോഷം പങ്കുവെച്ചത്.
പ്രമുഖ ഹോസ്പിറ്റല്‍ ശൃംഖലയായ ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരള,കൈറ്റ്സ് ഇന്ത്യ എന്നിവരുമായി സഹകരിച്ചുകൊണ്ട് ദുൽക്കർ സൽമാൻ ഫാമിലി ഗുരുതര രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന 100 കുട്ടികള്‍ക്ക് ചികിത്സ സഹായം ഉറപ്പാക്കുന്ന‘വേഫെറര്‍ ട്രീ ഓഫ് ലൈഫ്’എന്ന പദ്ധതിക്ക് തുടക്കമിട്ടിരുന്നു.രോഗത്തിൻറെ പീഡകളാലും സാമ്പത്തിക ബുദ്ധിമുട്ടുകളാലും ദുരിതമനുഭവിക്കുന്നവർക്ക് തണലാകുന്ന പ്രവർത്തനങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നടത്തിവരുന്നത്.