ഭാര്യ നിഷയുടെ ആത്മഹത്യയോടെ ഉല്ലാസ് പന്തളത്തിന്റെ ജീവിതകഥയാണ് മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. കഷ്ടപ്പാടും ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടിൽ ജനിച്ചുവളർന്ന ഉല്ലാസിന് സമയം തെളിഞ്ഞത് ഈ അടുത്തകാലത്താണ്. എന്നാൽ ആ പ്രശസ്തയിൽ സ്വയം മറന്നു പോയ അദ്ദേഹത്തിന് ഉണ്ടാക്കിയെടുത്ത പെരുമയെല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്ന കാഴ്ച ആണ് ഇപ്പോൾ വന്നിരിക്കുന്നത്. കലാരംഗത്ത് ഇനിയും കൂടുതൽ മുന്നോട്ടു പോകുവാനും അവസരങ്ങൾ ലഭിക്കുവാനും ഇരിക്കവെയാണ് പ്രതീക്ഷിത സംഭവങ്ങൾ അദ്ദേഹത്തിൻറെ ജീവിതത്തിൽ സംഭവിച്ചത്. കണ്ണീരുപ്പ് വീണ അനുഭവങ്ങളിലൂടെ കടന്നുപോയ ഒരു ഭൂതകാലമുണ്ട് ഉല്ലാസിന്.
കഷ്ടപ്പാടും ദാരിദ്ര്യവും സന്തതസഹചാരി ആയിരുന്ന കാലം. ഓലക്കുടിലിൽ നിന്നും രണ്ടുനില വീട്ടിലേക്ക് എത്തിയ നടനാണ് ഉല്ലാസ്. അച്ഛൻ അമ്മ സഹോദരി അനിയൻ എന്നിവരായിരുന്നു കുടുംബം. അച്ഛന് കൂലിപ്പണി ആയിരുന്നു. അമ്മ വീട്ടമ്മയും. ഉല്ലാസ് പ്രീഡിഗ്രി കഴിഞ്ഞ സമയത്ത് അച്ഛന് കുടുംബ വീട്ടിൽ നിന്നും നാല് സെൻറ് ഓഹരി കിട്ടി. അച്ഛൻ ഉള്ളതെല്ലാം സ്വരുക്കൂട്ടി അവിടെ ഒരു ചെറിയ രണ്ടു മുറി വീട് വച്ചു. ആദ്യമായി സ്വന്തം വീട് അന്നാണ് ഉല്ലാസിന് കിട്ടിയത്. പിന്നീട് പെങ്ങളുടെ വിവാഹത്തിന് വേണ്ട പണം കണ്ടെത്താൻ ആ വീട് വിൽക്കേണ്ടി വന്നു.
അവിടെ താമസിച്ചത് വെറും രണ്ടുവർഷം മാത്രമായിരുന്നു. പിന്നീട് വാടക വീടുകളിലേക്ക് വീണ്ടും ജീവിതം. പ്രീഡിഗ്രി കഴിഞ്ഞ സമയത്ത് നാട്ടിലെ ക്ലബ്ബിലെ ആഘോഷത്തിന് അവതരിപ്പിക്കുവാൻ ഉല്ലാസും സുഹൃത്തുക്കളും ചേർന്ന് ഒരു മിമിക്രി പരിപാടി തയ്യാറാക്കിയിരുന്നു. അത് ബന്ധുകൂടിയായ ആർട്ടിസ്റ്റ് പന്തളം ബാലൻ കണ്ടു. അങ്ങനെ അദ്ദേഹം വഴിയാണ് ഉല്ലാസ് പ്രൊഫഷണൽ മിമിക്രി രംഗത്തേക്ക് കടന്നുവരുന്നത്. അപ്പോഴും സീസണുകളിൽ മാത്രമേ പണി ഉണ്ടായിരുന്നുള്ളൂ. ബാക്കി സമയം കൂലിപ്പണിക്ക് പോയി തുടങ്ങി. പെയിൻറിങ് പണിയായിരുന്നു അക്കാലത്തെ പ്രധാന വരുമാനം. ആ സമയത്താണ് കോമഡി സ്റ്റാർസ് എന്ന പരിപാടിയിലേക്ക് അവസരം ലഭിക്കുന്നത്.
കോമഡി സ്റ്റാഴ്സിലെ തകർപ്പൻ ടീമുകളിൽ ഒന്നായിരുന്നു ഉല്ലാസ് പന്തളത്തിന്റെത്. എന്നാൽ റിയാലിറ്റി ഷോയുടെ ഫൈനലിൽ ടീമിന് രണ്ടാം സ്ഥാനമാണ് ലഭിച്ചത്. ഒന്നാം സ്ഥാനം കിട്ടിയില്ല എന്ന് പറഞ്ഞ് ഏഷ്യാനെറ്റിൽ നിന്നും പൊട്ടിത്തെറിച്ച് ഇറങ്ങിപ്പോവുകയായിരുന്നു ഉല്ലാസ് പന്തളം. അതിനുശേഷം ആണ് മറ്റു ചാനലിൽ കോമഡി ഷോകളിലേക്ക് എത്തിയത്. സ്റ്റാർ മാജിക് അടക്കമുള്ള കോമഡി പരിപാടികളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചു തുടങ്ങിയ നടൻ കോവിഡ് കാലമായതോടെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയായിരുന്നു. കോവിഡ്കാലം കഴിഞ്ഞതോടെ വിദേശത്തേക്കും പരിപാടികൾ അവതരിപ്പിച്ച മുന്നേറുകയായിരുന്നു ഉല്ലാസ്. മുൻപ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടായി പ്രവർത്തിച്ചിട്ടുണ്ട്.
ടി വി ഷോയിൽ നിന്നും ഉള്ള വരുമാനം മുഴുവൻ കൂട്ടി വെച്ചത് സ്വന്തമായി ഒരു വീടിനു വേണ്ടിയായിരുന്നു. വീട് ഉണ്ടാക്കിയപ്പോൾ പ്രളയം എത്തി. കോവിഡിന് ശേഷമായിരുന്നു പാലുകാച്ച് നടത്തിയത്. ഒരു രൂപയുടെ പോലും കടമില്ലാതെയാണ് അഞ്ചുവർഷംകൊണ്ട് ഉല്ലാസ് വീട് പണി പൂർത്തിയാക്കിയത്. വീടും പ്രശസ്തിയും എല്ലാമായപ്പോൾ പതിയെ തുടങ്ങിയ മദ്യപാനം ഒരു പതിവായി മാറുകയായിരുന്നു. വീടിൻറെ ടെറസിൽ പലപ്പോഴും കൂട്ടുകാർക്കൊപ്പം പാട്ടും ഡാൻസും മദ്യപാനവും എല്ലാം ആയി കൂടിയത് പലപ്പോഴും കുടുംബ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. അതുതന്നെയാണ് ഇപ്പോൾ ഭാര്യ നിഷയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതും എന്ന രീതിയിലുള്ള പ്രചാരങ്ങളാണ് ഉയർന്നുവരുന്നത്.