മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒക്കെ പ്രേക്ഷകർക്ക് പരിചിതരായി മാറിയവരാണ് മാളവിക കൃഷ്ണദാസും ഭർത്താവ് തേജസ്സും. അടുത്തിടെയായിരുന്നു ഇവരുടെ വിവാഹം. നായിക നായകൻ എന്ന റിയാലിറ്റി ഷോയിൽ വച്ചായിരുന്നു ഇരുവരും സുഹൃത്തുക്കളായത്. പിന്നീട് വീട്ടുകാർ ആലോചിച്ച് വിവാഹം നടത്തുകയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ മാളവിക പങ്കുവയ്ക്കുന്ന വിശേഷങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. യൂട്യൂബ് ചാനലിലൂടെ തന്നെ ജീവിതത്തിലെ എല്ലാ നല്ല മുഹൂർത്തങ്ങളും മാളവിക ഷെയർ ചെയ്യുന്നുണ്ട്. വളരെ ചെറിയ പ്രായം മുതൽ തന്നെ മാളവികയെ മലയാളികൾക്ക് അറിയാം. സൂപ്പർ ഡാൻസറിൽ മത്സരാർത്ഥിയായി വന്നപ്പോഴാണ് മാളവികയെ പ്രേക്ഷകർ ആദ്യമായി കണ്ടത്.
ചെറുപ്പം മുതൽ നൃത്തം അഭ്യസിക്കുന്നതിൽ അച്ഛനാണ് സൂപ്പർ ഡാൻസ് റിയാലിറ്റി ഷോയിലേക്ക് മാളവികയെ കൊണ്ടുപോയത്. പിന്നീടങ്ങോട്ട് നൃത്തത്തിൽ മാളവിക ശോഭിച്ചു. അച്ഛനെ വളരെ ചെറുപ്പത്തിൽ തന്നെ മാളികയ്ക്ക് നഷ്ടമായിരുന്നു. പെട്ടെന്നുള്ള മരണമായിരുന്നു അച്ഛന്റേത് എന്നതുകൊണ്ടുതന്നെ മാളവികയെ വളരെയധികം ബാധിച്ചു. അക്കാര്യങ്ങളെല്ലാം നായിക നായകൻ റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ മാളവിക തന്നെ പറയുകയും ചെയ്തു. അച്ഛൻറെ വേർപാടിന് ശേഷം മാളവികയുടെ ഉറ്റ ചങ്ങാതി അമ്മയായിരുന്നു. വിവാഹം കഴിഞ്ഞ് വരൻറെ വീട്ടിലേക്ക് യാത്ര പറഞ്ഞു ഇറങ്ങിയപ്പോൾ അമ്മയോട് യാത്ര പറയാൻ താരം നിന്നില്ല.
ഇപ്പോൾ അത്തരം ഒരു യാത്ര പറച്ചിൽ നടത്തിയാൽ വലിയ സീൻ ഉണ്ടാകുമെന്നും താനും അമ്മയും വീട്ടിൽ അതെല്ലാം പറഞ്ഞു ശരിയാക്കിയിട്ടാണ് വന്നതെന്ന് ആണ് അമ്മയോട് യാത്ര പറയുന്നില്ലേ എന്ന് ചോദിച്ചപ്പോൾ മാളവിക നൽകിയ മറുപടി. എല്ലാ പെൺകുട്ടികളും വിവാഹ ദിവസം അച്ഛൻറെ സാന്നിധ്യം ആഗ്രഹിക്കും. മാളവികയ്ക്ക് പക്ഷേ അങ്ങനെ ഒരു ഭാഗ്യമുണ്ടായില്ല. പക്ഷേ ആ സങ്കടം തീർക്കാൻ അച്ഛൻറെ ചിത്രം കൂടി ഉൾപ്പെടുത്തി ഒരു കുടുംബചിത്രം മാളവികയ്ക്ക് സമ്മാനിച്ചിരിക്കുകയാണ് ഇപ്പോൾ. മാളവികയുടെ അച്ഛൻറെ ചിത്രം നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു കലാകാരനാണ് താരത്തിന്റെ കുടുംബചിത്രമായി മാറ്റി വരച്ചു കൊടുത്തത്. മാളവികയും അച്ഛനെയും അമ്മയും ചേർത്ത് പിടിച്ചുനിൽക്കുന്ന തേജസിന്റെ ചിത്രം മാളവികയുടെ ഫാൻ പേജുകളിൽ വൈറലാണ്.
ഏക മകളാണ് മാളവിക. കുടുംബചിത്രം വൈറലായതോടെ നിരവധിപേർ കമന്റുകളുമായി എത്തി. സകുടുംബം മാളവികയെ കാണുമ്പോൾ കണ്ണ് നിറയുന്നു എന്നാണ് എല്ലാവരും കമൻറ് ചെയ്തിരിക്കുന്നത്. സൂപ്പർ ഡാൻസറിലൂടെ പ്രശസ്തമായ ശേഷം വിദേശത്ത് ഒരു പരിപാടിക്ക് പോയി തിരികെ വരുമ്പോഴാണ് മാളവിയുടെ അച്ഛൻ ഹൃദയാഘാതം മൂലം മരിച്ചത്. അച്ഛൻറെ മരണശേഷം പഠനത്തിലേക്ക് മാത്രം ഒതുങ്ങി കൂടിയപ്പോൾ അമ്മയുടെ ധൈര്യത്തിലാണ് ഡാൻസിനെയും ഒപ്പം കൂട്ടിയത് അച്ഛൻ ആഗ്രഹിച്ച കാര്യങ്ങൾ നേടിയെടുക്കാൻ കഴിഞ്ഞതെന്നും മാളവിക തന്നെ പറഞ്ഞിട്ടുണ്ട്. വിവാഹ ശേഷം തൻറെ സന്തോഷ നിമിഷങ്ങളിൽ അമ്മയെയും ചേർത്ത് നിർത്താറുണ്ട് മാളവിക.
അടുത്തിടെ ദുബായ് വിസിറ്റ് ചെയ്യാൻ ഭർത്താവ് തേജസ്നൊപ്പം പോയപ്പോൾ അമ്മയെയും മാളവിക ഒപ്പം കൂട്ടിയിരുന്നു. മാളവികയുടെ 24 പിറന്നാളാഘോഷവും ദുബായിൽ വച്ച് നടന്നത്. വിവാഹശേഷമുള്ള ആദ്യത്തെ പിറന്നാൾ തേജസ് ബന്ധുക്കളും ചേർന്ന് മാളവികയ്ക്ക് സർപ്രൈസ് നിറഞ്ഞതാക്കി. വിവിധ ഇടങ്ങളിൽ നടത്തിയ പിറന്നാൾ ആഘോഷങ്ങളുടെ വീഡിയോ മാളവിക യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. യൂട്യൂബ് ചാനൽ ഇൻസ്റ്റഗ്രാം ഫേസ്ബുക്കും ഒക്കെ അടങ്ങിയ ചിത്രമുള്ള കേക്ക് ആയിരുന്നു മാളവിക മുറിച്ചത്. ഇരുവശത്തുമായി ചിലങ്കകളും ഉണ്ടായിരുന്നു. വിവാഹശേഷം തായ്ലാൻഡിലേക്ക് ഹണിമൂൺ പോയതിന്റെ വിശേഷങ്ങളും പങ്കുവെച്ചിരുന്നു.