ബിഗ് ബോസ് മലയാളം സീസൺ ഫൈവിന്റെ കൗണ്ട് ഡൗൺ ആരംഭിച്ചു. വെറും ആറ് ദിവസങ്ങൾ മാത്രമാണ് ഗ്രാൻഡ്ഫിനാലെയ്ക്ക് ഉള്ളത്. ഏഴ് പേരാണ് ഗ്രാൻഡ്ഫിനാലെ വേദിയും സ്വപ്നം കണ്ട് ഹൗസിൽ കഴിയുന്നത്. 21 പേരിൽ നിന്നാണ് ഏഴ് പേരിലേക്ക് സീസൺ ഫൈവ് ചുരുങ്ങിയിരിക്കുന്നത്. സെറീന, നാദിറ, അഖിൽ മാരാർ, ജുനൈസ്, ഷിജു, ശോഭ വിശ്വനാഥ് എന്നിവരാണ് അവർ. ഗ്രാൻഡ്ഫിനാലെ അടുത്തതിനാൽ ഡെയിലി ടാസ്കുകളാണ് ബിഗ് ബോസ് ഇപ്പോൾ മത്സരാർത്ഥികൾക്ക് നൽകുന്നത്. മാജിക് പോർഷൻ എന്ന വളരെ രസകരമായ ഒരു ടാസ്ക് ആണ് ബിഗ് ബോസ് തിങ്കളാഴ്ച മത്സരാർത്ഥികൾക്ക് നൽകിയത്. കൺഫെഷൻ റൂമിൽ വെച്ച് പല നിറത്തിലുള്ള വെള്ളം മത്സരാർത്ഥികൾക്ക് ബിഗ് ബോസ് കുടിക്കാൻ നൽകും.
ഇതു കുടിച്ചാൽ അവർക്ക് സവിശേഷ അധികാരം ലഭിക്കും. പക്ഷേ അത് എന്താണെന്ന് കുടിച്ചവർക്ക് ഒഴികെ മറ്റുള്ളവർക്ക് അറിയാനാകും. ശേഷം മറ്റു മത്സരാർത്ഥികളുടെ പെരുമാറ്റത്തിൽ നിന്നും താൻ കുടിച്ചത് ഏത് മാജിക് പോഷനാണെന്ന് മത്സരാർത്ഥികൾ കണ്ടെത്തുക എന്നതാണ് ടാസ്ക്. എല്ലാവരും ഏറ്റവും മനോഹരമായി കളിച്ച ടാസ്ക് ആയിരുന്നു ഇത്. നാദിറയാണ് ടാസ്കിന് തുടക്കമിട്ടത്. സൂപ്പർസ്റ്റാർ എന്ന പ്രത്യേകതയാണ് നാദിറയ്ക്ക് ലഭിച്ചത്. അതിന് പിന്നാലെ വീട്ടിൽ തിരിച്ചെത്തിയ നാദിറയെ താരത്തെ വരവേൽക്കും പോലെ തന്നെ വീട്ടുകാർ വരവേറ്റു. ചിലർ ഒപ്പം നിന്ന് ഒന്നിച്ച് ഫോട്ടോ എടുക്കാനും ശ്രമം തുടങ്ങി. ചിലർ തൊട്ടു നോക്കുകയും മസാജ് ചെയ്യുകയും ചെയ്തു. അഖിൽ മാരാരെ കൊണ്ടാണ് നാദിറ മസാജ് ചെയ്യിപ്പിച്ചത്.
ജുനൈസിന്റെ മുഖത്ത് ജ്യൂസ് ഒഴിക്കുകയും ചെയ്തു. ഒടുവിൽ അഖിൽ നാദിറയെ കവിളിൽ ചുംബിച്ചു. ജുനൈസിന് ചുംബിക്കാൻ കൈ ആണ് നാദിറ നൽകിയത്. മത്സരാർത്ഥികളുടെ പെരുമാറ്റത്തിൽ നിന്ന് താനൊരു സിനിമ താരമായിട്ടാണ് മാറിയിരിക്കുന്നതെന്ന് നാദിറ മനസ്സിലാക്കി ബിഗ് ബോസിനെ അറിയിച്ചു. ശേഷം ശോഭയാണ് ടാസ്ക് ചെയ്തത്. അദൃശ്യയായ വ്യക്തിയെ പോലെ പെരുമാറാനുള്ള കഴിവാണ് ശോഭയ്ക്ക് മാജിക് റോഷൻ കുടിച്ചതിലൂടെ ലഭിച്ചത്. ശോഭയും അത് മനസ്സിലാക്കി ടാസ്ക് മനോഹരമാക്കി. ശോഭ ടാസ്കിൽ ആറാടി എന്നതാണ് പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞത്. മാജിക് പോഷൻ ടാസ്ക് ഏറ്റവും രസകരമാക്കിയത് അഖിൽ മാരാർ ആയിരുന്നു.
നർമ്മം നിറഞ്ഞ നിരവധി മുഹൂർത്തങ്ങൾ ടാസ്കിലൂടെ സൃഷ്ടിച്ചു. അഖിൽ പറയുന്നതിന്റെ വിപരീതമാണ് സഹമത്സരാർത്ഥികൾ ചെയ്യുക. ഇത് മനസ്സിലാക്കിയ അഖിൽ ശോഭയും സെറീനയും എന്നെ ചുംബിക്കരുതെന്ന് പറഞ്ഞു. ഉടൻതന്നെ ഇരുവരും അഖിലിനെ ചുംബിച്ചു. അഖിൽ ചെയ്യേണ്ട എന്നു പറഞ്ഞാൽ നിർബന്ധമായും അത് ചെയ്യുകയാണ് മറ്റുള്ളവർ ചെയ്യേണ്ടത്. ശേഷം തന്നെ ശോഭ കെട്ടിപ്പിടിക്കരുത് എന്നാണ് അഖിൽ പറഞ്ഞത്. എന്നാൽ അത് കേട്ട് മനസ്സില്ലാ മനസ്സോടെ വന്നു ശോഭ കെട്ടിപ്പിടിക്കുകയായിരുന്നു.
ശോഭയെ കൊണ്ട് കാല് ചൊറിയിക്കുകയും ചെയ്തു അഖിൽ മാരാർ. സീസൺ ഫൈവിൽ ഏറ്റവും ഹിറ്റായ കോമ്പോ ആണ് അഖിൽ മാരാർ ശോഭ വിശ്വനാഥ് കോമ്പോ. തുടക്കത്തിൽ ഇരുവരും ടോം ആൻഡ് ജെറി പോലെയായിരുന്നു. പിന്നീട് ശോഭ ആക്കി തമാശ പറഞ്ഞാൽ പോലും രോഷത്തോടെ പെരുമാറാൻ തുടങ്ങി. അതിൽ മാറ്റം വന്നതും അഖിലിനോടുള്ള പിണക്കം ശോഭ അവസാനിപ്പിച്ചതും ഫാമിലി വീക്ക് കഴിഞ്ഞശേഷമാണ്.